സ: സി.കെ

1936 ഫെബ്രുവരി രണ്ടിന് കൊച്ചുകിട്ടന്റെയും ചീരമ്മയുടെയും ഇളയമകനായി ജനിച്ചു. കമ്യൂണിസ്റ്റ് പാര്ടി പ്രവര്ത്തകനായ മുതിര്ന്ന സഹോദരന് സി കെ ദാമോദരനെ സിപിയുടെ പട്ടാളക്കാര് പിടിച്ചുകൊണ്ടുപോയി ഭീകരമായി മര്ദിച്ചതിനെത്തുടര്ന്ന് ക്ഷയരോഗം ബാധിച്ച് മരിച്ചു. ഇതോടെ സ: സി.കെ ഏഴാംക്ലാസില്പഠനം നിര്ത്തി കയര്ഫാക്ടറിയില് ജോലി തേടിപ്പോയി. മിച്ചഭൂമി സമരത്തില് പങ്കെടുത്ത സികെയെ ജന്മിമാരുടെ ഗുണ്ടകള് മര്ദിക്കുകയും പൊലീസിനെക്കൊണ്ട് അറസ്റ്റ്ചെയ്യിക്കുകയുംചെയ്തു. തിരുവനന്തപുരം സെന്ട്രല് ജയിലിലും ആലപ്പുഴ സബ്ജയിലിലും ജയില്വാസം അനുഭവിച്ചു. 1975ല് അടിയന്തരാവസ്ഥക്കാലത്ത് മുഹമ്മ ലോക്കല് കമ്മിറ്റി സെക്രട്ടറിയും ചേര്ത്തല താലൂക്ക് കമ്മിറ്റി അംഗവുമായി.
1979ല് പഞ്ചായത്ത് അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 1981ല് മാരാരിക്കുളം ഏരിയ കമ്മിറ്റി രൂപീകരിച്ചപ്പോള് ഏരിയ കമ്മിറ്റി അംഗമായി. പിന്നീട് ഏരിയ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായി. കഞ്ഞിക്കുഴി ഏരിയ കമ്മിറ്റിയുടെ പ്രഥമ സെക്രട്ടറിയുമായിരുന്നു. 1972ല് മുഹമ്മ കയര്ഫാക്ടറി വര്ക്കേഴ്സ് യൂണിയന്റെ ഫാക്ടറി കമ്മിറ്റി സെക്രട്ടറിയായ സി.കെ സെക്രട്ടറി, വൈസ് പ്രസിഡന്റ്, ജനറല് സെക്രട്ടറി എന്നീ നിലകളില് പ്രവര്ത്തിച്ചിട്ടുണ്ട്.
മുഹമ്മ ലേബറേഴ്സ് കയര്മാറ്റ്സ് ആന്ഡ് മാറ്റിങ് സൊസൈറ്റി പ്രസിഡന്റായും സേവനമനുഷ്ഠിച്ചു.
കല്ലാപ്പുറം സന്മാര്ഗസന്ദായിനി ഗ്രന്ഥശാലയുടെ സ്ഥാപകനും രക്ഷാധികാരിയുമാണ്.
മുഹമ്മ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ 2007ല് രാഷ്ട്രപതിയുടെ പ്രത്യേക അതിഥിയായി ദില്ലിയില് റിപ്പബ്ലിക്ദിന പരേഡില് പങ്കെടുത്തു.
തെക്കന് കേരളത്തില് ആദ്യമായി ഒരു പഞ്ചായത്തിന്റെ നേതൃത്വത്തില് സാന്ത്വനപരിചരണപദ്ധതി ഏറ്റെടുത്തത് മുഹമ്മയിലായിരുന്നു. ആരോഗ്യരംഗത്തെ ശ്രദ്ധേയമായ പ്രവര്ത്തനങ്ങള്ക്കുള്ള അംഗീകാരമായി നിരവധി പുരസ്കാരങ്ങള് സികെയെ തേടിയെത്തി.
സിഐടിയു ജില്ലാ കമ്മിറ്റി അംഗം, കയര് വര്ക്കേഴ്സ് സെന്റര് മെമ്പര്, പാലിയേറ്റീവ് കെയര് ഇനിഷ്യേറ്റീവ് ജില്ലാ പ്രസിഡന്റ് എന്നീ നിലകളില് പ്രവര്ത്തിച്ച
Top