മണ്ണഞ്ചേരിയിലെ അപ്പു എന്ന മയിൽ

അപ്പു എന്ന മയിൽ…………………….. ഏകദേശം 4 വർഷങ്ങൾക്ക് മുൻപാണ് മണ്ണഞ്ചേരി സ്ക്കൂൾ കവലയ്ക്ക് സമീപം ഷേണായിസ് ഡയറി ഫാം നടത്തുന്ന ശ്രീ പ്രകാശ് ഷേണായിയുടെ കോഴിവളർത്തൽ കേന്ദ്രത്തിൽ മുട്ട ഇൻകുബേറ്ററിൽ വച്ച് വിരിയിച്ചെടുത്തവയിൽ മറ്റുള്ള കോഴിക്കുഞ്ഞുങ്ങളുടെ കൂട്ടത്തിൽ വ്യത്യസ്തമായ ഒന്നിനെ കണ്ടെത്തിയത് ആദ്യമൊന്നും എന്താണെന്ന് തിരിച്ചറിഞ്ഞിരുന്നില്ല…… കാലക്രമേണ വളർച്ചയുടെ വിവിധ ഘട്ടങ്ങൾ പിന്നിട്ടപ്പോൾ ഈ കുഞ്ഞ് മയിലിന്റേതാണെന്ന് തിരിച്ചറിഞ്ഞു …. ശ്രീ ഷേണായി ഇവനെ അപ്പു എന്ന് പേര് ചൊല്ലി വിളിച്ചു……. ഇന്ന് അപ്പു മണ്ണഞ്ചേരിയുടെ സ്വന്തമാണ് അവർ ആ പേര് എറ്റു ചൊല്ലി വിളിച്ചുവരുന്നു. ഇന്ന് അപ്പു മണ്ണഞ്ചേരിയുടെ മതസാഹോദര്യത്തിന്റെ പ്രതീകമായി ക്ഷേത്രങ്ങളിലും, പള്ളിയിലും ,മസ്ജിദുകളിലും യഥേഷ്ടം കയറിയിറങ്ങുന്നു………… സ്ക്കൂൾ അസബ്ലി സമയത്ത് പോലും കുട്ടികളുടെ കളി കൂട്ടുകാരനായി കൂടെയുണ്ടാവുമവൻ…….. മണ്ണഞ്ചേരിയുടെ ഹൃദയത്തിൽ ഒരു നിയന്ത്രണവുമവനില്ലാതെ……

Top