Origin of Name

The Name, Muhamma, of the village has a history of 200 years. The small rivers fiowing east word named Muppirithodu joins the Venbanadu Lake. And the place of joining was called” mukhappu “by the ancestors. A family adjecent to it was named ‘MUKHAMMEL’. There formed market around the area and the market was come to know as ‘MUKAHAMMEL’ MARKET. Later Dialectial variations resulted in the present muhamma

മുഹമ്മ എന്ന സ്ഥലനാമത്തിന് ഏതാണ്ടു ഇരുന്നൂറ് കൊല്ലത്തിനുതാഴെ പഴക്കമേയുള്ളു.
മുപ്പിരിത്തോട് ഒഴുകി കായലില്‍ ചേരുന്ന ഭാഗത്തിന് മുഖപ്പ് എന്നു പറയാറുണ്ട്, അതിനു തെക്കുപടിഞ്ഞാറുഭാഗത്തുള്ള ഒരു ഈഴവ വീട് മുഖമ്മേല്‍ എന്ന വീട്ടുപേരില്‍ അറിയപ്പെടുന്നു. ഈ വീടിനടുത്തായി ഒരു കമ്പോളം രൂപം കൊള്ളുകയും അത് മുഖമ്മേല്‍ കമ്പോളം എന്നു വിളിക്കപ്പെടുകയും ചെയ്തു. പിന്നീട് മുഖ-മുഹ യെന്നു ഉച്ചരിയ്ക്കുന്നതുപോലെ മുഹമ്മ എന്നു മാറിയതായി പഴമക്കാര്‍ പറയുന്നു. കൂടാതെ മുഹമ്മദീയരുടെ ആരാധനാലയമായ മൊഹിയുദിന്‍ പള്ളിയും ഈ കമ്പോളത്തിനു സമീപമുണ്ട്. മുഹമ്മദീയര്‍ മൊഹിയൂദീന്‍ എന്നീ പേരുകള്‍ ലോപിച്ചായിരിക്കാം മുഹമ്മ എന്ന പേരുണ്ടായത്.
മുപ്പിരിത്തോടിനു തെക്കുവശം പെരുന്തുരുത്തെന്നും വടക്കുവശം ചാരമംഗലം എന്നുമാണ് അറിയപ്പെട്ടിരുന്നത്. ചാരമംഗലത്തിന്റെ തെക്കുഭാഗത്തിന് അത്താഴക്കാട് എന്ന പേരുണ്ടായിരുന്നു. കരകവും കണ്ടല്‍ച്ചെടിയും പൊന്തക്കാടുകളും നിറഞ്ഞിരുന്ന ഈ തീരപ്രദേശത്ത്, വേമ്പനാട്ടു കായലില്‍ക്കൂടി സഞ്ചരിച്ചിരുന്ന യാത്രക്കാര്‍ അവരുടെ വള്ളങ്ങള്‍ അടുപ്പിച്ച് അത്താഴം പാകം ചെയ്തിരുന്നു. അതുകൊണ്ടായിരിക്കാം അത്താഴക്കാട് എന്നപേരില്‍ ഈ പ്രദേശം അറിയപ്പെട്ടിരുന്നത്.

Top