ശബരിമല ശാസ്താവും മുഹമ്മ ചീരപ്പന്‍ചിറ കളരിയും അര്‍ത്തുങ്കല്‍ പള്ളിയും

മതമൈത്രിയുടെ മഹോന്നത സന്ദേശം ലോകത്തിന് പകര്‍ന്ന് നല്‍കിയ മണ്ണാണ് ചേര്‍ത്തല. ശബരമല ശാസ്താവിന് അര്‍ത്തുങ്കല്‍ വെളുത്തച്ചനുമായുണ്ടായിരുന്ന ആത്മബന്ധം ഭക്തകോടികള്‍ നെഞ്ചിലേറ്റുന്ന പുണ്യസ്മരണയാണ്. ലോകത്തിനാകെ വെളിച്ചമായി മാറിയ ഈ ദൈവീകസൗഹൃദം പിറവി കൊണ്ടത് കരപ്പുറത്തിന്റെ ചൊരിമണലിലാണ്. സഹോദരങ്ങളായാണ് അയ്യപ്പനേയും വെളുത്തച്ചനേയും കാലം വാഴ്ത്തുന്നത്.

മുഹമ്മയിലെ പ്രമുഖ തറവാടായ ചീരപ്പന്‍ ചിറയിലാണ് ഈ പുണ്യാത്മക്കളുടെ സ്‌നേഹബന്ധം മൊട്ടിട്ടത്. ആയോധന കല പഠിയ്ക്കാനെത്തിയ അയ്യപ്പനെ ചീരപ്പന്‍ ചിറയിലേയ്ക്ക് നയിച്ചത് അര്‍ത്തുങ്കല്‍ വെളുത്തച്ചനാണെന്നാണ് വിശ്വാസം. പഠന കാലയളവില്‍ ഇവരുടെ സ്‌നേഹബന്ധം കൂടുതല്‍ ദൃഢമായി. പഠനം പൂര്‍ത്തിയാക്കി അയ്യപ്പന്‍ പന്തളത്തേക്ക് മടങ്ങിയപ്പോഴും വെളുത്തച്ചനുമായുള്ള സ്‌നേഹബന്ധം കാത്തുസൂക്ഷിച്ചു. പിന്നീട് ശബരമമലയില്‍ വിലയം കൊണ്ടപ്പോഴും കാലം നെഞ്ചിലേറ്റുന്ന സന്ദേശം ഭക്തര്‍ക്ക് നല്‍കി. എന്നേ കാണാന്‍ വരുന്നവര്‍ എന്റെ സഹോദരന്‍ വെളുത്തച്ചനേയും കാണണമെന്ന സന്ദേശമാണ് അയ്യപ്പന്‍ നല്‍കിയതെന്നാണ് തലമുറകള്‍ കൈമാറുന്ന വിശ്വാസം. ശബരിമല ദര്‍ശനം കഴിഞ്ഞെത്തുന്ന ഭക്തര്‍ അര്‍ത്തുങ്കല്‍ പള്ളിയിലെത്തി വെളുത്തച്ചനെ വണങ്ങിമാല ഊരുന്ന ചടങ്ങ് ഇന്നും നിലനില്‍ക്കുന്നു. പള്ളിഭാരവാഹികള്‍ അയ്യപ്പന്മാർക്കു വശ്യമായ സൗകര്യങ്ങള്‍ ചെയ്തു കൊടുക്കുന്നു.

മുഹമ്മ ചീരപ്പൻചിറ അയ്യപ്പൻ കളരി

.

Top