Kanichukulangara Temple

ദേശിയപാതയിൽ നിന്നും ഒരു കി.മി. ഉള്ളിലായി സ്ഥിതി ചെയ്യുന്നു. പണ്ട് കാലം മുതലേ വളരെ പ്രസിദ്ധമായ ഭദ്രകാളി ദേവി ക്ഷേത്രം ആണ് കണിച്ചുകുളങ്ങര. കണിച്ചുകുളങ്ങരയും കണ്ടമംഗലവും കൊടുങ്ങല്ലൂരും ഒരേ കാലഘട്ടത്തിൽ നിർമ്മിച്ച ക്ഷേത്രങ്ങളായിരുന്നത്രെ! ഈ മൂന്ന് ക്ഷേത്രങ്ങളിലും അബ്രാഹ്മണർ ആയിരുന്നു പൂജ കാര്യങ്ങൾ നിർവഹിച്ചിരുന്നത്. ഇന്നും അവ തുടർന്ന് പോരുന്നു. കണിച്ചുകുളങ്ങര ദേവിയും കണ്ടമംഗലത്തമ്മയും കൊടുങ്ങല്ലൂർ ഭഗവതിയും സഹോദരിമാരായി പഴമക്കാർ വാഴ്ത്തുന്നു. അറവുകാട്ടമ്മ അറിഞ്ഞു വന്നു കണ്ടോങ്ങലത്തമ്മ കണ്ടു വന്നു കളിച്ചുകുളങ്ങര ദേവി കളിച്ചു വന്നു എന്ന ചൊല്ലിൽ നിന്നും കണ്ടമംഗലം പണ്ട് കണ്ടോങ്ങലം എന്നും കണിച്ചുകുളങ്ങര കളിച്ചുകുളങ്ങര ആയിരുന്നു എന്നും കാണാം. കണിച്ചുകുളങ്ങര ദേവി ക്ഷേത്ര മഹോത്സവം ദക്ഷിണഭാരതത്തിലെ കുംഭമേള എന്നറിയപ്പെടുന്നു. ജനത്തിരക്ക് കൊണ്ടും വിശ്വാസം കൊണ്ടും പ്രതാപം കൊണ്ടും ഈ വിശേഷണം അനുയോജ്യമാണ്.

Top