ആരാധനാലയങ്ങള്‍

അവര്‍ണ്ണര്‍ക്ക് ക്ഷേത്രാരാധന നിഷേധിച്ചിരുന്ന കാലഘട്ടത്തിൽ അവര്‍ണ ദേവന്‍മാരുടെ വിഗ്രഹങ്ങള്‍ സ്ഥാപിച്ച് ആരാധന നടത്തിയിരുന്നു. ഇത്തരത്തിൽ രൂപംകൊണ്ട ഒരു ക്ഷേത്രമായിരുന്നു കാട്ടുകട മുക്കാൽവട്ടം ക്ഷേത്രം. മുഹമ്മയിലെ അതിപുരാതനമായ ദേവാലയമായിരുന്നു അത്. കൊച്ചനാകുളങ്ങര ക്ഷേത്രം, കായിക്കര അന്നപൂര്‍ണേശ്വരി ക്ഷേത്രം, ആര്യക്കര ദേവി ക്ഷേത്രം, പള്ളിക്കുന്ന് ശ്രീകൃഷ്ണ ക്ഷേത്രം എന്നീക്ഷേത്രങ്ങളാണ് ഈ പ്രദേശത്തെ പ്രാചീന ക്ഷേത്രങ്ങള്‍ എ.ഡി. 1826 ൽ സ്ഥാപിച്ച സെന്റ് ജോര്‍ജ് പള്ളിയാണ് മുഹമ്മയിലെ ആദ്യത്തെ ക്രൈസ്തവ ദേവാലയം. 150 വര്‍ഷങ്ങള്‍ക്കു മുമ്പ് സ്ഥാപിച്ച മുഹമ്മ പള്ളി ഇവിടുത്തെ ഏക മുസ്ലീം പള്ളിയാണ്.

St.George Church

ചരിത്രം ഉറങ്ങുന്ന മുഹമ്മ സെന്റ് ജോര്‍ജ് ദൈവാലയം

ആലപ്പുഴയ്ക്കും തണ്ണീര്‍മുക്കത്തിനുമിളയ്ക്ക് വേമ്പനാട്ടുകായലിന്റെ പടിഞ്ഞാറേക്കരയില്‍ മുഹമ്മ സെന്റ് ജോര്‍ജ്ജ്  പള്ളിസ്ഥിതി ചെയ്യുന്നു. മുഹമ്മഗ്രാമം പണ്ടത്തെ കരപ്പുറത്തിന്റെ ഭാഗവും ശാലീനമായ പ്രകൃതിസന്ദര്യത്താല്‍ അനുഗ്രഹീതവുമാണ്.  കുമരകം-മുഹമ്മ കടത്തുബോട്ട് അടുക്കുന്ന ജെട്ടി പള്ളിക്കു വളരെ സമീപമാണ്.

മുഹമ്മ പട്ടാറയില്‍ ബഹു: അലക്‌സാണ്ടറച്ചന്റെ നേതൃത്വത്തില്‍ ഇദ്ദേശവാസികള്‍ കൊല്ലവര്‍ഷം 1001 കര്‍ക്കിടക മാസം 258 ആം തിയതി (ക്രിസ്തുവര്‍ഷം 1826) വി.ഗീവര്‍ഗ്ഗീസിന്റെ നാമത്തില്‍ ഈ പള്ളി സ്ഥാപിച്ചു.  അക്കാലത്ത് യാത്ര മുഖ്യമായും ജലമാര്‍ഗ്ഗമായിരുന്നതിനാലും വേമ്പനാട്ടുകായല്‍ വാണിജ്യപ്രധാനമായ ഒരു ജലപാത ആയിരുന്നതിനാലും കായല്‍ത്തീരത്തു കിഴക്കോട്ടു ദര്‍ശനമായിട്ടാണ് പള്ളി പണിതത്. അന്നോളം മുഹമ്മയിലെ ക്രിസ്തീയ വിശ്വാസികള്‍ ദിവ്യബലിയും മറ്റു തിരുകര്‍മ്മങ്ങളിലും സംബന്ധിച്ചിരുന്നതും ആത്മീയാവശ്യങ്ങള്‍ നിര്‍വഹിച്ചിരുന്നത് പള്ളിപ്പുറത്തും തുടര്‍ന്ന് 1463 മുതല്‍ 1826 വരെ കുടവെച്ചൂര്‍ സെന്റ് മേരീസ് കത്തോലിക്കാപള്ളിയിലുമായിരുന്നു.  മുഹമ്മയിലെ വിശ്വാസികള്‍ക്ക് മാമ്മോദീസ, വിവാഹം, മൃതസംസ്‌കാരം തുടങ്ങിയ ആത്മീയ ആവശ്യങ്ങളെല്ലാം നിര്‍വഹിക്കുന്നതിന് വേമ്പനാട്ടുകായലിലൂടെയുള്ള യാത്ര പ്രതേ്യകിച്ച് മഴക്കാലത്ത് വലിയ അപകടമായിരുന്നതിനാല്‍ എ.ഡി.1817 (കൊല്ലവര്‍ഷം 992 കര്‍ക്കിടകം) പെരുന്തുരുത്തിയില്‍ (മുഹമ്മ) സെന്റ് ജോര്‍ജ്ജ് പള്ളിക്ക് തറക്കല്ലിട്ടു.  മുഹമ്മയില്‍ പള്ളിവയ്ക്കുന്നതിനാവശ്യമായ സ്ഥലം ദാനം ചെയ്തത് പട്ടാറയില്‍ ചാണ്ടി ചാക്കോയാണ്.  ഈ പ്രദേശത്തെ പ്രധാന ജന്മി ആയിരുന്ന മഞ്ചേഴത്തു മേനോന്റെ സഹകരണവും ഈ കാര്യത്തിൽ ക്രിസ്ത്യാനികള്‍ക്കു ലഭിക്കുകയുണ്ടായി. ചെങ്ങളങ്ങാട്ടു തൊമ്മന്‍ തരകന്‍, പട്ടാറ ചാണ്ടി ചാക്കോ, ചാലങ്ങാടി മാത്തന്‍ എന്നിവരായിരുന്നു പള്ളിയുടെ സ്ഥാപനകാല പ്രവര്‍ത്തകരില്‍ പ്രധാനികള്‍.  കൊല്ലവര്‍ഷം 1030 – ല്‍ (ക്രിസ്തുവര്‍ഷം 1855) ഈ ദൈവാലയം പുതുക്കി പണിതതായി പറയപ്പെടുന്നുf

http://www.muhamma.com/jastin/606.htm

മുഹമ്മ സെന്റ് ജോര്‍ജ്ജ് ഇടവക ഇന്നലെകളിലൂടെ

മുഹമ്മ ഗ്രാമത്തിന് ദൈവം കനിഞ്ഞു നല്‍കിയ അനുഗ്രഹമാണ് വേമ്പനാട്ട് കായലിന്റെ പടിഞ്ഞാറെ കരയില്‍ നിലകൊള്ളുന്ന സെന്റ് ജോര്‍ജ്ജ് പള്ളി. നാനൂറ്റിയമ്പതോളം കുടുംബങ്ങള്‍ ഉള്‍കൊള്ളുന്നതാണ്
ഇ ഇടവക. (രണ്ട് കൊച്ചു പള്ളികളിലായി നൂറോളം കുടുംബങ്ങള്‍ കൂടിയുണ്ട്.)

1952-ല്‍ പള്ളിയില്‍ നിന്നു ദാനം ചെയ്ത സ്ഥലത്ത് അന്നത്തെ ചങ്ങനാശ്ശേരി കര്‍മ്മലീത്താ സഭയുടെ മദര്‍ ജനറലായിരുന്ന ഈ ഇടവാകാംഗമായ പട്ടാറ ബഹു.സി.കൊച്ചുത്രേസ്യ രാര യുടെ നേതൃത്വത്തില്‍ കര്‍മ്മലീത്താമഠം ആരംഭിച്ചത്.  ഇടവകയിലെ ഭൂരിപക്ഷം വരുന്ന സാധുക്കളും നിരക്ഷരരുമായ പ്രദേശവാസികളുടെ സമുദ്ധാരണം, ക്രിസ്തീയ രൂപീകരണം, ഭവനസന്ദര്‍ശനം ഇവയെല്ലാമാണ് സ്ഥാപനലക്ഷ്യം.  സാധുപെണ്‍കുട്ടികള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുന്നതിനായി 1983 ല്‍ തയ്യല്‍ക്ലാസ്സ്, ടൈപ്പ് റൈറ്റിംഗ് ക്ലാസ്സ് എന്നിവ ആരംഭിച്ചു.  കര്‍മ്മലീത്ത (സി.എം.സി) സിസ്‌റ്റേഴ്‌സിന്റെ നേതൃത്വത്തില്‍ മുഹമ്മയില്‍ ബോട്ടുജെട്ടിക്കു സമീപം 1992 ഒക്‌ടോബര്‍ 25-#ാ#ം തീയതിയാണ് ദീപ്തി സ്‌കൂള്‍ ആരംഭിച്ചത്.  ബുദ്ധിമാദ്ധ്യം സംഭവിച്ച കുട്ടികളുടെ സമഗ്രമായ വികാസവും വളര്‍ച്ചയുമാണ് ഈ സ്ഥാപനത്തിന്റെ ലക്ഷ്യം. 5 വയസ്സിനും 16 വയസ്സിനും ഇടയിലുള്ള വിവിധ മതസ്ഥരായ വിദ്യാര്‍ത്ഥികളാണ് ഇവിടെ പരിശീലിപ്പിക്കപ്പെടുന്നത്.  ഈ സ്ഥാപനത്തില്‍ ഇപ്പോള്‍ ആലപ്പുഴ, കോട്ടയം ജില്ലകളില്‍നിന്നായി 80 കൂട്ടികള്‍ താമസിച്ചു പഠിക്കുന്നു.  മൂന്നു സന്യാസിനികള്‍, അദ്ധ്യാപകര്‍, ആയമാര്‍ എന്നിവര്‍ ഇവിടെ കുട്ടികളോടൊപ്പം താമസിച്ച് കുട്ടികള്‍ക്ക് പരിശീലനവും പരിചരണവും നല്‍കിവരുന്നു.

1930 ല്‍ നെല്ലുവേലില്‍ ബഹു.ജോസഫച്ചന്‍ വികാരിയായിരിക്കുമ്പോള്‍ മുഹമ്മോയില്‍ പുതിയ ഒരു ദേവാലയം പണികഴിക്കപ്പെട്ടു. ചങ്ങങ്കരി ബഹു.എബ്രഹാം അച്ചന്‍ വികാരിയായിരുന്നപ്പോഴാണ് രണ്ട് നിലയിലായി നമ്മുടെ പള്ളിമുറി പണികഴിക്കപ്പെട്ടത് അദ്ദേഹത്തിന്റെ കാലത്ത് തന്നെയാണ്.
1965 ല്‍ കടപ്രാകുന്നതില്‍ ബഹു.സക്കറിയാസച്ചന്റെ കാലത്താണ് മുഹമ്മ ജംഗ്ഷനില്‍ നമ്മുടെ കുരിശടി പണികഴിക്കപ്പെട്ടത്. പിന്നീട് മുപ്പറത്തറ ബഹു. എബ്രഹാമച്ചന്‍ വികാരിയായിരിക്കുമ്പോഴാണ് ഇപ്പോഴത്തെ പള്ളിയുടെ നിര്‍മ്മാണം നടന്നത്. 1978 മെയ് പതിനെട്ടാം തീയതി അതിന്റെ ശിലാസ്ഥാപനം നടത്തുകയും 1980 ഫെബ്രുവരി ഏഴാം തീയതി പുതിയപ്പള്ളി കൂദാശ ചെയ്യപ്പെടുകയും ചെയ്തു.  കിലാസ്ഥാപനവും കുദാശകര്‍മ്മവും നിര്‍വഹിച്ച്ത് അഭിവന്ദ്യ പടിയറപിതാവായിരുന്നു.  ദൈവാലയ പാരിഷ്ഹാള്‍ 1981 മേയ് 17-ാം തീയതി അഭിവന്ദ്യ പടിയറപ്പിതാവ് വെഞ്ചരിച്ചു.

http://www.muhamma.com/jastin/st.george_telephonenumbers.htm

2. Carmel Monastery

നനസ്രത്തുപള്ളിയും കാര്‍മ്മല്‍ ഭവനും

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകം മുഹമ്മയിലും പരിസര പ്രദേശങ്ങളിലുമുള്ള ക്രിസ്താനികള്‍ഷ മുഹമ്മ സെന്റ് ജോര്‍ജ്ജ് പള്ളിയിലാണ് ദിവ്യബലിയിലും മറ്റു തിരുകര്‍മ്മങ്ങളിലും സംബന്ധിച്ചുപോന്നത്.  എന്നാല്‍ 1914 -ാം മാണ്ടോടുകൂടി കിട്ടിപ്പറമ്പില്‍ കുര്യന്‍ പീലിപ്പോസിന്റെയും ഏതാനും സഹപ്രവര്‍ത്തകരുടെയും ക്രമഫലമായി ഇപ്പോള്‍ കര്‍മ്മലീത്താ ആശ്രമം സ്ഥിതി ചെയ്യുന്നതിനു സമീപത്തായി ഒരു വണക്കമാസപ്പുര ആരംഭിക്കുകയും അതു പിന്നീട് അമലോത്ഭവമാതാ ജൂബിലികപ്പേള  എന്ന  പേരില്‍ ഒരു ആരാധനാലയമായി മാറുകയും ചെയ്തു.  1918 മുതല്‍ ഇവിടെ ഞായറാഴ്ചകളില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കപ്പെടുകയും പത്തുവര്‍ഷങ്ങള്‍ക്ക്‌ശേഷം അത് വൈദികര്‍ സ്ഥിരതാമസമാക്കിയിട്ടുള്ള ഒരു ദൈവാലയമായിത്തീരുകയും ചെയ്തു.  നസ്രത്ത്പള്ളി എന്നാണ് ഈ ദൈവാലയം പൊതുവേ അിറയപ്പെട്ടിരുന്നത്.  1941 മുതല്‍ ഇവിടെ വൈദികര്‍ സ്ഥിരതാമസമില്ലാതെ വരികയും, അതേതുടര്‍ന്ന് മുഹമ്മ ഇടവകപ്പള്ളിയില്‍ നിന്ന് വൈദികര്‍ വന്ന് വിശുദ്ധ കുര്‍ബാനയര്‍പ്പിക്കുന്ന ഒരു കുരിശുപള്ളിയായി ഇതു മാറാകയും ചെയ്തു. 1955 -ല്‍ ബഹു.എബ്രഹാം ചങ്ങങ്കരിയച്ചന്‍ മുഹമ്മപള്ളി വികാരിയായിരിക്കുമ്പോള്‍ അദ്ധേഹത്തിന്റെ ശ്രമഫലമായി ഈ പള്ളിയും അതിന്റെ വസ്തുക്കളും സി.എം.ഐ.സഭയ്ക്കു വിട്ടു കൊടുക്കുകയും, കുരിശുപള്ളി ഇടവകക്കാരായി കഴിഞ്ഞിരുന്നവര്‍ വീണ്ടും മുഹമ്മപള്ളി  ഇടവകക്കാരായി മാറുകയും ചെയ്തു.  സി.എം.ഐ. സഭ ഈ പള്ളി ഏറ്റെടുത്ത െശേഷം ബഹു.ഹ്യൂബര്‍ട്ട് സി.എം.ഐ.സുപ്പീരിയര്‍ ആയിരിക്കുമ്പോള്‍ (1963-1968) അദ്ധേഹമാണ് ഇന്നുകാണുന്ന മനോഹരമായ ദൈവാലയവും ആശ്രമവും പണിയിച്ചത്.  കൊവേന്തയുടെ മാനേജ്‌മെന്റില്‍ ഇവിടെ മദര്‍ തെരേസാ ഹൈസ്‌കൂളും കെ.ഇ. മാര്‍മ്മല്‍ ഇംഗ്‌ളീഷ് മീഡിയം സ്‌കൂളും കോളേജും നല്ലരീതിയില്‍ നടന്നു വരുന്നു.

3.Vanaswargam Church
St. Jude’s Church, Vanaswargam is located near the place called S. L. Puram, Cherthala which is a part of the district of Alappuzha, St. Jude’s Church Community is a vibrant community within the diocese of Alleppey and as the communion of ‘The Latin Catholic’ in Kerala. Parish of St. Jude seeks to provide opportunities for members of all ages to learn more about what it means to be a Christian in our society and to respond, as a caring fellowship of Christian people, to the needs of others in the parish and beyond..

” History of Vanaswargam Church “
St. Jude’s Church, Vanaswargam is located near the place called S. L. Puram, Cherthala which is a part of the district of Alappuzha, St. Jude’s Church Community is a vibrant community within the diocese of Alleppey and as the communion of ‘The Latin Catholic’ in Kerala. Parish of St. Jude seeks to provide opportunities for members of all ages to learn more about what it means to be a Christian in our society and to respond, as a caring fellowship of Christian people, to the needs of others in the parish and beyond.

St. Jude’s Church began its life as a mission station in the year 1986 as a small Church and by the God’s grace, the church was canonically erected as the new parish on 16th July 1987. At this time the parish was given to O.C.D Congregation [Manjummel Province] to care of the pastoral needs of the parishioners of this parish. The first parish priest was Fr. Berthalomia Kannegery.

The newly and a beautiful church was constructed during the time of Rev.Fr. Johny Arattukulam. The novena of St.Jude was started by Rev. Fr. Johny Arattukulam and Rev.Fr. Andrews on 2nd May, 1991. From that day onwards, thousands of people are gathering together and praying for their wants and needs at the holly foot-feet of St. Jude.

Vanaswargam Church, S.L Puram:
Phone : 0091 478 2861448
Email: mail@vanaswargamchurch.org

4. പാലൂത്രപള്ളി, Paloothara Church
ST JAMES CHURCH, Varanam

മുഹമ്മ ഇടവകയില്‍പ്പെട്ട കൂറേ വീട്ടുകാര്‍ ഇവിടെ നിന്നു നാലു കിലോമീറ്റര്‍ വടക്ക് പാലൂത്ര (പുത്തനങ്ങാടി) എന്ന സ്ഥലത്തു താമസിക്കുന്നുണ്ടായിരുന്നു.  അവരുടെ  ആവശ്യത്തിന് 1926 ജൂണ്‍ 28-ാം തീയതി വി.യാക്കോബിന്റെ നാമത്തില്‍ അവടെ ഒരു പള്ളി സ്ഥാപിക്കപ്പെട്ടു.  പില്‍ക്കാലത്ത് അത് ചങ്ങനാശ്ശേരി അതിരൂപത എറണാകുളം അതിരൂപതയ്ക്കും, മുഹമ്മയുടെ സമീപപ്രദേശമായ ചാരമംഗലത്തുണ്ടായിരുന്ന പള്ളി എറണാകുളം അതിരൂപതാ ചങ്ങനാശ്ശേരിക്കും പരസ്പരം കൈമാറുകയുണ്ടായി.

എറണാകുളം – അങ്കമാലി അതിരുപതയുടെ തെക്കേ അറ്റത്ത് കോട്ടയം അതിരൂപതയിലെ ജനങ്ങളോട് ഇടകലര്‍ന്നും ചങ്ങനാശ്ശേരി അതിരൂപതയോടു തൊട്ടുചേര്‍ന്നും തണ്ണീര്‍മുക്കം ആലപ്പുഴ റോഡില്‍ പുത്തനങ്ങാടിക്ക് സമീപം പാലൂത്തറപള്ളി സ്ഥിതിചെയ്യുന്നു. വി.യാക്കോബ്ശ്ലിഹായുടെ നാമധേയത്തിലാണ് ഈ ദേവാലയം സ്ഥാപിതമായിരിക്കുന്നത്.
മലബാറില്‍ ഏറണാട് താലൂക്കില്‍ നിന്ന് പാലയൂര് താമസമാക്കിയിരുന്ന ഒരു കുടുംബക്കാര്‍ ടിപ്പുസുല്‍ത്താന്റെ പടയോട്ടക്കാലത്ത് പാലയൂര്‍ എന്ന സ്ഥലത്ത് നിന്ന് അവിടെ നിലനിന്നിരുന്ന രാഷ്ട്രീയവും സാമുഹ്യവുമായ പ്രതിസന്ധിതരണം ചെയ്യുവാന്‍ വേണ്ടി തങ്ങള്‍ക്കുള്ളതെല്ലാം വിട്ട് സുരക്ഷിതമായ ഒരു സങ്കേതം തേടി പുറപ്പെട്ടു. വഴിമദ്ധ്യേ വി. യാക്കോബ്ശ്ലീഹായുടെ ഒരു രൂപം എങ്ങിനയോ അവര്‍ക്കുലഭിച്ചു. ആ പടം സുരക്ഷിതമായി തങ്ങള്‍ ചെന്നു താമസിക്കുന്ന സ്ഥലത്ത് പരസ്യമായ വണക്കത്തിന് ഒരു കപ്പോള പണിയിച്ചു പ്രതിഷ്ഠിച്ചു കൊള്ളാമെന്ന് അവര്‍ നേര്‍ന്നു. ഈ കപ്പോളയാണ് പിന്നീട് പള്ളിയായി രൂപാന്തരപ്പെട്ടത്. എത്തിച്ചേര്‍ന്ന സ്ഥലത്തിന് പാലയൂര്‍ത്തറയെന്നു പേരു കൊടുത്തു. വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ പള്ളിക്കുവേണ്ടി പത്തേക്കര്‍ വരുന്ന സ്ഥലം കുറുക്കന്‍ ചന്ത (പുത്തനങ്ങാടി) യ്ക്കടുത്ത്, ഏറണാട്ട് പൗലോ തൊമ്മന്‍ ദാനം ചെയ്തു. ഈ സ്ഥലത്തിന് അദ്ദേഹം ഒരു നേര്‍ച്ച കപ്പോള പണീതിര്‍ത്തു. ഇവിടെ 1900 ജൂലൈ 25-ാം തീയതി വി. യാക്കോബ്ശ്വീഹായുടെ ആഘോഷമായി സ്ഥാപിച്ചു. 1934 ല്‍ പള്ളിപണി ആറംഭിച്ചു. പ്രസ്തുത പള്ളിയ്ക്ക് ശിലസ്ഥാപനം നടത്തിയത് അന്നത്തെ മുഹമ്മപള്ളി വികാരിയായിരുന്ന പുതുപ്പറമ്പില്‍ യൗസേപ്പച്ചനായിരുന്നു. പണി നടത്തിപ്പിനുവേറെ പത്രമേനി വസ്തുക്കളും ടി കുടുംബക്കാര്‍ നല്‍കി.
മുഹമ്മപള്ളി ഇടവകാതിര്‍ത്തിയിലായിരുന്നു ആരംഭത്തില്‍ ഈ ദേവാലയം സ്ഥിതി ചെയ്തിരുന്നത്. പിന്നീട് ചങ്ങനാശ്ശേരി എറണാകുളം രൂപതകളുടെ അതിര്‍ത്തി നിശ്ചയിച്ചതിനെ തുടര്‍ന്ന് 1934 ഒക്‌ടോബര്‍ 4-ാം തീയതി എറണാകുളം അതിരൂപതയിലെ ചാലില്‍ പള്ളിയുടെ കുരിശുപള്ളിയായി ഇതു പ്രഖ്യാപിക്കപ്പെട്ടു. ദേവാലയ സ്ഥാപനത്തിന് ഏറ്റവുമധികം പരിശ്രമിച്ച ഏറണാട്ട് കുടുംബാംഗങ്ങള്‍ എല്ലാവരും തന്നെ വെച്ചൂര്‍ ഇടവകക്കാരായിരുന്നതിനാല്‍ പിന്നീട് ഈ പള്ളി ചാലില്‍പള്ളിയില്‍ നിന്നും വേര്‍പെടുത്തി വെച്ചൂര്‍ പള്ളിയുടെ കീഴിലാക്കി. 1936 മാര്‍ച്ച് 7-ാം തീയതി അന്നത്തെ വെച്ചൂര്‍. പള്ളി വികാരിയായിരുന്ന പുത്തനങ്ങാടി ഇത്താക്കച്ചന്‍ പുതിയ പള്ളിയുടെയും സെമിത്തേരിയുടെയും വെഞ്ചരിപ്പ് കര്‍മ്മം നിര്‍വ്വഹിച്ചു. ഈ സംഭവത്തിന്റെ ഓര്‍മ്മ നിലനിര്‍ത്തികൊണ്ട് വി.യാക്കോബ്ശ്ലീഹായുടെ തിരുനാള്‍ ദിനമായ ജൂലൈ 25-ാം തീയതിക്കുപുറമെ മാര്‍ച്ച് ആദ്യത്തെ ഞായറാഴ്ചയും പിന്നീട് അതു ജനുവരി രണ്ടാമത്തെ ഞായറാഴ്ചയും വി.യാക്കോബ്ശ്ലീഹായുടെ തിരുനാള്‍ ഇവിടെ ആഘോഷിച്ചുവരുന്നു.
1937 ഫെബ്രുവരി 12-ാം തീയതി വെച്ചൂര്‍ പള്ളിയുടെ കീഴില്‍നിന്ന് പാലൂത്തറപള്ളിയെ തണ്ണീര്‍മുക്കം പള്ളിയുടെ കീഴില്‍ ആക്കി. 1937 ആഗസ്റ്റ് 18-ാം തീയതി ഇത് ഒരു സ്വതന്ത്ര ഇടവകയായി പ്രഖ്യാപിച്ചു. പള്ളിയുടെ സ്ഥല പരിമിതിയും ജീര്‍ണ്ണാവസ്ഥയും പരിഗണിച്ച് ഫാ.ജോര്‍ജ്ജ് പയ്യപ്പിള്ളി വികാരിയായിരിക്കുമ്പോള്‍ പുതുയൊരു പള്ളിപണിയുവാന്‍ വേണ്ടി 1963 ജനുവരി 5-ാം തീയതി വികാരി ജനറാള്‍ മോണ്‍.പോള്‍ വടക്കുഞ്ചേരി അവര്‍കള്‍ ശിലാസ്ഥാപനകര്‍മ്മം നിര്‍വ്വഹിച്ചു. ഫാ.പോള്‍ കാഞ്ഞിരക്കാട്ടുകി പഴയപള്ളിയുടെ അറ്റകുറ്റപണികളും പുതിയ പള്ളിയുടെ ഏതാനും ചില പണികളും നടത്തുകയുണ്ടായി. പള്ളിയുടെ പണി സിംഹഭാഗവും നടത്തി പണി പൂര്‍ത്തിയാക്കിയത് ഫാ.കുര്യാക്കോസ് ചെറുവള്ളിയുടെ മേല്‍നോട്ടത്തിലായിരുന്നു. അത്യുന്നത കര്‍ദ്ദിനാള്‍ മാര്‍ജോസഫ് പാറേക്കാട്ടില്‍ തിരുമേനിയുടെ ഉദാരമായ സംഭാവനയും ഇടവക ജനങ്ങളുടേയും നാനാജാതി മതസ്ഥരാ നാട്ടുകാരുടെയും ആത്മാരത്ഥമായ സഹായസഹകരണം കൊണ്ട് പള്ളിപണി പൂര്‍ത്തിയായി. പുതിയ പള്ളിയുടെ കുദാശകര്‍മ്മവും, കര്‍മ്മ ലീത്താമഠത്തിന്റെ ആശീര്‍വാദകര്‍മ്മവും 1975 മാര്‍ച്ച് 2-ാം തീയതി അത്യൂന്നത കര്‍ദ്ദിനാള്‍ മാര്‍ ജോസഫ് നിര്‍വഹിച്ചു. ഇപ്പോള്‍ ഏകദേശം 240 കുടുംബങ്ങളാണ് ഇവിടെ ഇടവകക്കാരായിട്ടുള്ളത്. ഇടവകയില്‍ നിന്നും ഏഴ് വൈദികര്‍ സേവനം ചെയ്തുവരുന്നു.

വി. യാക്കോബ്ശ്ലീഹാ
യേശു ക്രിസ്തുവിന്റെ 12 അപ്പസ്‌തോലന്മാരില്‍ ഒരാളാണ് വി. യാക്കോബ്. വലിയ യാക്കോബ് എന്നറിയപ്പെട്ടിരുന്ന വി. യാക്കോബ് സെബദിയുടേയും സലോമിയുടെയും പുത്രനും, യോഹന്നാന്റെ സഹോദരനുമാണ്. ദിവ്യ ഗുരു താബോറില്‍ രൂപാന്തരപ്പെട്ടതും, ജായിരൂസിന്റെപുത്രിയെ ഉയര്‍പ്പിച്ചതും, ഗെദ്‌സമന്‍ തോട്ടത്തില്‍ രക്തം വിയര്‍ത്ത് പ്രാര്‍ത്ഥിച്ചതും മറ്റും കാണുവാനുള്ള അസുലഭ ഭാഗ്യം കൈവന്ന മൂന്ന് അപ്പസ്‌തോലന്മാരില്‍ ഒരാളാണ് വി. യാക്കോബ്ശ്ലീഹാ.
ദിവ്യ ഗുരുവിന് വേണ്ടി രക്തസാക്ഷി മകുടമണിഞ്ഞ് വി.യാക്കോബ്ശ്ലീഹാ സുവിശേഷ പ്രഘോഷണത്തിനുവേണ്ടി യുദയായിലും സമറിയായിലും യൂദന്മാരുടെ 12 ഗോത്രങ്ങളിലും സ്‌പെയിനിലും പോകുകയുണ്ടായി. സ്‌പെയിനില്‍ നിന്ന് അദ്ദേഹം ജറുസലേമിലേയ്ക്ക് മടങ്ങുമ്പോള്‍ എ.ഡി. 63 ല്‍ ധീര രക്തസാക്ഷിത്വം വഹിച്ചു.
അദ്ദേഹത്തോടുള്ള സ്‌നേഹബഹുമാനാദരവുകള്‍ കാരണം വി. യാക്കോബിന്റെ തിരുശരീരം സ്‌പെയിനുലെ ഇറാഫ്‌ളാവിയ എന്നസ്ഥലത്തേയ്ക്കും പിന്നീട് കംപോസ്റ്റെലാ പട്ടണത്തിലേയ്ക്കും കൊണ്ടുപോയി. ഭൂജ്യാവശിഷ്ടങ്ങള്‍ പ്രതിഷിഠിച്ചിരിക്കുന്ന സ്‌പെയിനുലെ സന്ത്യാഗോ ക്രസ്തവ സഭയിടെ പുണ്യ സഭയിലെ ഏറ്റവും വലിയ പുണ്യതീര്‍ത്ഥങ്ങളില്‍ ഒന്നാണ് മദ്ധ്യശതകത്തില്‍ ആഫ്രിക്കയിലെ കിരാതരും ഭീകരരുമായ മുര്‍ വര്‍ഗ്ഗക്കാര്‍ സ്‌പെയിനിലെ പടയാളികളെ ആക്രമിച്ചപ്പോള്‍ വി. യാക്കോബ്ശ്ലീഹാ ഒരു വെള്ളക്കുതിരയുടെ പുറത്ത് ഒരു പടയാളിയായി വന്ന് അവരെ രക്ഷിച്ചതായി വിശ്വസിക്കപ്പെടുന്നു. അന്നുമുതല്‍ വിശുദ്ധനെ വെള്ളക്കുതിരയുടെ പുറത്ത് പടവെട്ടുന്ന ഒരു പോരാളിയായി ചിത്രീകരിച്ചു തുടങ്ങി. വി.യാക്കോബ്ശ്ലീഹായുടെ തിരുനാള്‍ ജൂലൈ 25-ാം തീയതിയാണ് സഭയില്‍ ആഘോഷിക്കുന്നത്. പോര്‍ച്ചുഗീസുകാരുടെ ആഗമനത്തിനുശേഷം 1560ല്‍ കൊച്ചിയിലുള്ള മാനാശ്ശേരിയില്‍ സന്ത്യാഗ് പുണ്യാവാന്റെ പള്ളി സ്ഥാപിച്ചു. പകര്‍ച്ചവ്യാധികളില്‍ നിന്നും മോചനം നേടുവാനും അസാദ്ധ്യകാര്യങ്ങള്‍ സാധിക്കുവാനും വിശുദ്ധന്റെ വാളും പരിചയും എഴുന്നള്ളിക്കല്‍ വലിയ ഭക്തക്യത്യമായി ഇന്നും നാനാജാതി മതസ്ഥര്‍ അനുഷ്ഠിച്ചുവരുന്നു.

സെന്റ് വിന്‍സെന്റ് ഡിപോള്‍ കപ്പോള, കണ്ണങ്കരകവല
ഇടവകയിലെ വൈദികര്‍

  1. ഫാ.ജേക്കബ് ഏറണാട്ട്
  2. ഫാ. ജോണ്‍ ഏറണാടന്‍
  3. ഫാ. സാബു. കണ്ണാടംവീടന്‍
  4. ഫാ. സാബു പുത്തന്‍പുരയ്ക്കല്‍
  5. ഫാ. ജെറ്റോ തോട്ടുങ്കല്‍
  6. ഫാ. ബെന്നി മാരാംപറമ്പില്‍
  7. ഫാ. സോജന്‍ നെല്ലിശ്ശേരില്‍

5 . C.M.S Church

6. മണ്ണഞ്ചേരി സെന്റ് മേരീസ് പള്ളി

മുഹമ്മപ്പള്ളി ഇടവകക്കാരായി മണ്ണഞ്ചേരിയിലും പരിസരപ്രദേശങ്ങളിലും താമസിച്ചിരുന്ന അറുപതോളം വീട്ടുകാര്‍ ചേര്‍ന്ന് മണ്ണഞ്ചേരി കവലയ്ക്കു സമീപം 1944 – ല്‍ ഒരു വണക്കമാസപ്പുരയും സണ്‍ഡേ സ്‌കൂളും ആരംഭിച്ചു 1955 മെയ് 25-ാം തീയതി മണ്ണഞ്ചേരി, നിത്യസഹായമാതാ കപ്പേളയെ മുഹമ്മയുടെ ഒരു കുരിശുപള്ളിയായി ഉയര്‍ത്തി.

2008 ഏപ്രില്‍ 6-ാം തീയതി കുരിശുപള്ളിയിലും ഏപ്രില്‍ 13-ാം തീയതി മുഹമ്മ ഇടവകപ്പള്ളിയിലും കൂടിയ പൊതുയോഗങ്ങളിലെ നിര്‍ദ്ദേശങ്ങളെ മാനിച്ച് അഭിവന്ദ്യ ചങ്ങനാശ്ശേരി അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ ജോസഫ് പെരുന്തോട്ടം 2008 മെയ് 20-ാം തീയതി ചമ്പകുളം – കല്ലൂര്‍ക്കാട് ഫൊറോനാ പള്ളിയില്‍വെച്ചുനടന്ന 121-ാം മത് ചങ്ങനാശ്ശേരി അതിരൂപതാ ദിനത്തോടനുബന്ധിച്ച് മണ്ണഞ്ചേരി സെന്റ് മേരീസ് പള്ളിയെ ഒരു സ്വതന്ത്ര ഇടവകകയായി ഉയര്‍ത്തി.  പുതിയ ഇടവകയുടെ പ്രഥമ വികാരിയായി ബഹു.പാറശ്ശേരി ജോസച്ചനെ നിയമിക്കുകയും ചെയ്തു.

7. SL Puram Church

നാഷണല്‍ ഹൈവേയുടെ പടിഞ്ഞാറുവശത്തു താമസക്കാരായ എട്ടുവീട്ടുകാരുടെ പരിശ്രമഫലമായി 1977 ല്‍ എസ.എല്‍ പുരത്ത് വിശുദ്ധ അന്തോനീസിന്റെ നാമധേയത്തില്‍ ഒരു കപ്പേള നിര്‍മ്മിക്കുകയും ആര്‍ച്ചുബിഷപ്പുമാര്‍ ആന്റണി പടിയറ അതിന്റെ വെഞ്ചരിപ്പു നിര്‍വഹിക്കുകയും ചെയ്തു.

Aryakkara Temple

Muhamma was under the reign of kings at Edappally.AboutA.D 1540 two ladies from edappally royal family migrated to muhamma doe to some family disputes. Elder lady of them married a young man from nayar family named kayikkarakkotta who were the bill collectors of the kings at edappally and had acquired land lordship from the king .younger lady of them married an ezhava young man from the ooralissery family.For the latter family king has given the 169 acre land in favour at aryakkara .In their land at aryakkara they have erected a Devy temple.In 1936 they have given this temple for the local people at their good will. The temple is known as ARYKKARA SREEE BHAGAVATHY TEMPLE .It is belived that Bhagavathy protects the people with her mighty powers; due to this reason people adore the Bhagavathy at ARYAKKARA.

പ്രതേ്യകപൂജകള്‍
എല്ലാ മലയാളമാസവും ആദ്യ ചൊവ്വാഴ്ച – അഭീഷ്ട വരസിദ്ധിപൂജ
എല്ലാ ചതയത്തിനും, എല്ലാ തിങ്കളാഴ്ചകളിലും – ഗുരുപൂജ
എല്ലാ പൗര്‍ണമിക്കും – മഹാഗണപതി ഹോമവും ഭഗവതി സേവയും
എല്ലാ ശനിയാഴ്ചകളിലും – ശ്രീധര്‍മ്മശാസ്താവിന് വിശേഷാല്‍ പൂജ
എല്ലാ ഷഷ്ഠിയ്ക്കും – സുബ്രഹ്മണ്യങ്കല്‍ കലാശാഭിഷേകം, വിശേഷാല്‍ പൂജകള്‍
കന്നിമാസത്തിലെ ആയില്ല്യം
തുലാമാസത്തിലെ ആയില്ല്യം – സര്‍പ്പപൂജയും, തളിച്ചുകൊടുക്കലും
മേടം 10ന് – ആദിത്യപൂജ
മകരമാസത്തിലെ മകയിരം – പുന:പ്രിഷ്ഠ
മഹോത്സവം – കുംഭമാസത്തിലെ ചോതി ആറാട്ട്.

2. Mukalvattam Temple

MUKKAL VETTOM Temple,
Cheerappan Chira family and their Kalari, are as old as the mythology of Lord Ayyappa and his abode at Sabarimala. This temple is situated in the Muhamma at Cherthala thaluk of Allepey District of Kerala. 
It is believed that Lord Ayyappa studied martial arts in this ancient Kalary; remnants of which still exists. 
This temple is built in the same pattern of Sabarimala Temple. 
The temple also has lord Siva, and Parvathy, Goddess Annapoorneswary, Goddess Malikappuram, Ganapathy, Sarpam as other deities.

SABARIMALA AND MUKKAL VETTOM.
The importance of the relation of these two ancient temples is evidenced by the “Thirupattaya Charthu” (the royal decree) of the Pandalam King, by which the right to conduct the fireworks offerings at Sabarimala was given to cheerappan Chira family. 
In the year 2001, as instructed by the Ashtamangala Deva Prasnam, (the astrological findings) held at Sabarimala, Sabarimala temple authorities conducted special poojas and offerings as penance at this temple.
Till this date, people of old age and women who cant undertake pilgrimage to Sabarimala come to this temple to offer their prayers on the belief that, by the darshan at Mukkal vettom, Lord Ayyappa will shower the same blessings as the darsan at Sabarimala.

HISTORY
Cheerappanchira, the famous Kalari (martial art) exponents of Lord Ayyappas times, taught this only to the people of karappuram area ( place around Muhamma ). Ayyappa- the then crown prince of Pandalam Kingdom- approached the Mooppan (senior most member of the family) who is the Guru, to learn Kalarippayattu. Having mastered this technique, Lord Ayyappa, rushed to Pandalom on hearing the sudden attack on kingdom, virtually disaapearing from Cheerappan chira. Before his departure he left behind his royal belongings to reveal his identity to his guru. [His quarters at cheerappan chira is maintained till date as Swami Mattom.]
On realizing the divine identity of Lord Ayyappa, his earthly Guru started his annual pilgrimage to Sabarimal temple. On becoming old, when he was not able to make his annual pilgrimage to Sabarimala temple, Lord Ayyappa apeeared in the dream of the saddened Guru and consoled him for his inability to take the annual pilgrimage. Lord Ayyappa also instructed the Guru to construct a temple at cheerappan chira, where he will reside with his full powers for th ( 3 quarters of the year- which in Malayalam is Mukkal . Hence the nameMukkal Vettam) of the year. He also informed that a log of sandalwood would appear against the flow of the waters at Vembanadu Lake the next day, which should be used for constructing the temple. Folklore has it that the log of sandalwood appeared in the waters the next day and with which the Mukkal Vettam temple was built.

POOJAS and RITUALS.
In the early days of the temple, poojas were conducted on every sankrama day of each Malayalam month. At present poojas are held on every Wednesdays and Saturdays. Poojas are also held on every day of Malayalam month Karkidaka (ie the Ramayana Month). During the 41 days of mandala vrutham, (ie from first of Vrichikam 14th of November to 11th Of Dhanu), poojas and special offerings are held on everyday.
During the makara samkrama day (makara villakku day) the temple is closed, as it is believed that Lord Ayyappa with his full powers resides at sabarimala

OFFERINGS. 
Payasam, Aravana, Neeranjanama, Appam, Ghee abhishekam, and Anna danam are the main offerings in this temple. Just like in sabarimala, Sahasranama archana, pushpanjali, ashtothara japam etc are also conducted here. For people with “Seni Dosham”, these offerings are believed to give immediate relief.
MARUNNU KANJI (Medicinal Porridge).
During the month of Karkidakam, medicinal porridge is distributed by the temple authorities, which is a speciality of this temple. This porridge- the sacred medicine- believed to have been prepared for the martial arts exponents, is prepared strictly based on the secret recipe, which has been handed over by generations of this ancient family.

KESAV LAL- The Chief Priest.
The family patriarch Sree C.K.Soma Sekhara Panicker’s son, Sri Kesav Lal is the chief priest of the temple. Having mastered the Vedic Rituals from the famous Dayananda Vaidika Gurukulam, Vaikkom, and Tantric Rituals from Sree Vadakkan Paravur Sreedharan Tantri, he devotes major portion of his time in providing relief to people with doshas by performing Guruthy, (an extreme form of offering to Goddess Kali), Uchadanom- the remmooval of negetive entities like Yakhi, gandharvan etc and other various powerfull Tantric Rituals like Sudarshana Homam, Sulini homam, Akhora Homam etc.
An exponent of Pranic healing and energy scanning, and a true Sreevidya upasaka, he is an expert in Pendulam astrology and Spiritual healing.

3. Kochanakulangra Temple

Muhamma was under the reign of kings at Edappally.AboutA.D 1540 two ladies from edappally royal family migrated to muhamma doe to some family disputes. Elder lady of them married a young man from nayar family named kayikkarakkotta who were the bill collectors of the kings at edappally and had acquired land lordship from the king .younger lady of them married an ezhava young man from the ooralissery family.For the latter family king has given the 169 acre land in favour at aryakkara .In their land at Kochanakulangra they have erected a Devy temple.In 1936 they have given this temple for the local people at their good will. The temple is known as Kochanakulangra SREEE BHAGAVATHY TEMPLE .It is belived that Bhagavathy protects the people with her mighty powers; due to this reason people adore the Bhagavathy at Kochanakulangra.   

 

4. Pallikunnu Temple

5. Oralaserry

6. കായിപ്പുറം സന്മാര്‍ഗ്ഗസന്ദായിനി ശ്രീ അനന്തശയനേശ്വര ക്ഷേത്രം
ഫോണ്‍ : 0478-2583622, 8089214258

കൃഷ്ണനാട്ടത്തിന്റെ മഹത്വം
ദേവകീവസുദേവന്മാരുടെ അഷ്ടപുത്രനായി അഷ്ടമിതിഥിയില്‍ ജനിച്ച ശ്രീകൃഷ്ണന്റെ അവതാരം മുതല്‍ സ്വര്‍ഗ്ഗാരോഹണം വരെയുള്ള കഥാഭാഗങ്ങളെ വില്യമംഗലത്തു സ്വാമിയാരുടെ അനുഗ്രഹത്താല്‍ ശ്രീകൃഷ്ണഭഗവാന്റെ ദര്‍ശന സ്പര്‍ശനാദിപുണ്യം കിട്ടിയ മഹാരാജാവും ഭക്തോത്തമനുമായ കോഴിക്കോട് സാമൂതിരി മനവവേദന്‍ തമ്പുരാന് ശ്രീ ഉണ്ണിക്കണ്ണന്‍ സമ്മാനിച്ച മയില്‍പ്പീലിയുടെ സ്മരണാര്‍ത്ഥം നിര്‍മ്മിച്ച മയില്‍പ്പീലിക്കിരീടവും ആയതുപൂജിച്ച് അരങ്ങത്തുകളിക്കുന്നതിന് കൃഷ്ണഗീതി ചമച്ച് എട്ടുദിവസങ്ങളിലായി വിളക്കുവെച്ച് കേളി തുടങ്ങിയിട്ടുള്ള എട്ടു ചടങ്ങുകളോടുകൂടി ശംഖ്, മദ്ദളം തുടങ്ങി എട്ടു ഉപകരണത്തോടുകൂടി സുദര്‍ശനചക്രം തുടങ്ങി എട്ടു ആയുധങ്ങളും എട്ടാം വയസ്സില്‍ തുടങ്ങിയ എട്ടുകുട്ടികളെ ഉള്‍പ്പെടുത്തി കളിവിളക്കില്‍ രണ്ടുവശങ്ങളിലുമായി എട്ടുതിരിയിട്ട് എട്ടുനാഴി എണ്ണ ഒഴിച്ച് ദീപം തെളിച്ച് നടത്തപ്പെടുന്ന വിശിഷ്യാ തനിയ്ക്ക് ഏറ്റം പ്രിയങ്കരമായ കേളികളില്‍ പ്രധാനമായ ഈ ആട്ടക്കളിയില്‍ ശ്രീ ഗുരുവായൂരപ്പന്‍ ആടിത്തിമിര്‍ക്കുന്ന ഈ മംഗളമുഹൂര്‍ത്തത്തിലെ ആദ്യരംഗമായ അവതാരഭാഗം ദൃശ്യ-ശ്രവണ രീതിയില്‍ അവതരിപ്പിക്കുമ്പോള്‍ അത് വഴിപാടായി വിശേഷിച്ച് സന്താനഭാഗ്യം സിദ്ധിക്കാത്ത ദമ്പതിമാര്‍ എട്ടുദിവസത്തെ വ്രതമെടുത്ത് മനസ്സും ശരിരവും ഒരുപോലെ ശുദ്ധിവരുത്തി പ്രാര്‍ത്ഥനാപൂര്‍വ്വം പങ്കെടുത്താല്‍ വരദായകനായ ശ്രീ അനന്തശായീ എല്ലാം മറന്ന് നമ്മെ അനുഗ്രഹിക്കും എന്നതില്‍ തര്‍ക്കമില്ല.
കുട്ടികള്‍ ഉള്ളവര്‍ക്ക് കുഞ്ഞുങ്ങളുടെ ആയുസ്സിനും യശഃസിനും വേണ്ടിയും പുത്രപൗത്രാദികളോടുകൂടി ജരാനരാദിയും ആപത്മൃത്യുക്കളുമുണ്ടാകാതെ ദീര്‍ഘായുസ്സുമായി സമ്പല്‍സമൃദ്ധിയോടുകൂടി വാഴുവാന്‍ ആബാലവൃദ്ധാനി ജനങ്ങള്‍ക്കും പങ്കെടുത്ത് കണ്‍കുളിര്‍ക്കെ കണ്ട് മനസ്സുനിറയെ ആനന്ദിച്ച് അനുഗ്രാശിസ്സുകള്‍ നേടാന്‍ ആ നാട്ടിലെ എല്ലാ ഭക്തജനങ്ങളെയും അഭ്യുദയകാംക്ഷികളെയും ഭഗവത്‌നാമത്തില്‍ സാദരം ക്ഷേത്രാങ്കണത്തിലേയ്ക്ക് ക്ഷണിച്ചുകൊള്ളുന്നു.
ക്ഷേത്രം തന്ത്രി ക്ഷേത്രം മേല്‍ശാന്തി
ശ്രീ പെരുമ്പളം സി.എസ്. നാരായണന്‍ തന്ത്രി ശ്രീ. സതീശന്‍, കിഴക്കേ അറയ്ക്കല്‍

7. ചിലമ്പിശേരി ശ്രീ മുത്താരമ്മൻ ( ഭദ്രകാളി ) കോവിൽ

ആര്യക്കര, മുഹമ്മ, Ph: 0478 2865867, 9846055867
ക്ഷേത്ര സന്നിധി : മുഹമ്മ ജംഗ്ഷന് 800 മീറ്റർ വടക്ക്, പഞ്ചായത്ത് ഓഫീസിന് വടക്കുവശത്തു കൂടിയുള്ള ഗ്രാവൽ റോഡ്

നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു പുരാതന ക്ഷേത്ര സങ്കേതമാണ് ചിലമ്പിശേരി ശ്രീ മുത്താരമ്മൻ കോവിൽ (ചില
മ്പിശേരി കൊടും കാളി ക്ഷേത്രം) 68 വർഷം മുമ്പുവരെ ഈ ക്ഷേത്രത്തിൽ പൂജാദികർമ്മങ്ങൾ നടന്നിട്ടുണ്ട് ആശ്രിത വത്സല ആയ ദേവിയെ വ്രതനിഷ്ഠയോടും ആചാരാനുഷ്ഠാനങ്ങളോടും കൂടി പ്രാർത്ഥിച്ചാൽ ഫലം കിട്ടും എന്ന് അനുഭവസ്ഥർ ബോധ്യമുണ്ട്. രോഗശാന്തിയും സമ്പൽസമൃദ്ധിയും നൽകുന്ന ദൈവീക ചൈതന്യം കുടികൊള്ളുന്ന ഈ ക്ഷേത്രസങ്കേതം കാലപ്പഴക്കത്താൽ ക്ഷയിച്ചുപോയി.
നാടിനും നാട്ടാർക്കും സമീപസ്ഥർക്കും ഐശ്വര്യം വാരിചൊരിഞ്ഞിരുന്ന ദൈവചൈതന്യം അനുഷ്ഠാനത്തിലും വ്രതനിഷ്ഠയിലും പൂജാദികർമ്മങ്ങൾ ഇലും ഉണ്ടായ ഭംഗം മൂലം ദുരിതങ്ങൾ വിതറുവാൻ തുടങ്ങി ഇതുമനസ്സിലാക്കി ദൈവ പ്രശ്നം വെച്ച് പരിഹാരം കാണുവാൻ ശ്രമിച്ചു. ദൈവ പ്രശ്നപ്രകാരം ഉഗ്രമൂർത്തിയായ ദേവി ചൈതന്യത്തെ ഏതെങ്കിലും പ്രധാന ക്ഷേത്രത്തിൽ ആവാഹിച്ച് ഇരുത്തുവാൻ ശ്രമിച്ചിട്ടും ഈ ദേവി ചൈതന്യംഇവിടം വിട്ടുപോകാൻ സമ്മതിക്കുന്നില്ല. ആയതിനാൽ പരിഹാരകർമ്മങ്ങൾ തന്ത്രി പ്രമുഖൻ മാരായ ബ്രഹ്മശ്രീ അമ്പലപ്പുഴ പുതുമന ഇല്ലം ശ്രീധരൻ നമ്പൂതിരി, ശങ്കരൻ നമ്പൂതിരി എന്നിവരുടെ പ്രധാന കാർമികത്വത്തിൽ ചെയ്ത ബാലാലയത്തിൽ പ്രതിഷ്ഠിച്ചു മാസംതോറും പൂജാദികർമ്മങ്ങൾ ചെയ്തുവരികയാണ് ബാലാലയത്തിൽ
കുടികൊള്ളുന്ന ദൈവീക ചൈതന്യംങ്ങളായ മുത്താരമ്മ, ഗണപതി, മാടസ്വാമി, യോഗേശ്വരൻ, ബ്രഹ്മരക്ഷസ്സ്, സർപ്പ ദൈവങ്ങൾ എന്നിവർക്ക് അർഹമായ ഇരിപ്പിടം നൽകി ആചാരാനുഷ്ഠാന പ്രകാരം പൂജകൾ ചെയ്താൽ മേൽക്കുമേൽ ഏവർക്കും അഭിവൃദ്ധിയും ഐശ്വര്യവും ഉണ്ടാകും

Mohammadian Mosque ( Muhamma )

ഏതാണ്ട് 250 (അ.ഉ1750) വര്‍ഷങ്ങള്‍ക്കുമേല്‍ പഴക്കമുണ്ടെന്നു കരുതപ്പെടുന്ന മൊഹയൂദ്ദീന്‍ പള്ളി ആലപ്പുഴയില്‍ നിന്ന് കച്ചവടാവശ്യങ്ങള്‍ക്കു മുഹമ്മയില്‍ വന്ന അല്ലായിമാര്‍ ആരാധനയ്ക്കുവേണ്ടി പണികഴിപ്പിച്ചതാണെന്ന് പഴമക്കാര്‍ പറയുന്നു. ചങ്ങനാശ്ശേരി, ആലപ്പുഴ, കൊച്ചി എന്നീ പ്രദേശങ്ങളില്‍ നിന്ന് വാണിജ്യ ആവശ്യങ്ങള്‍ക്കായി മുഹമ്മയില്‍ കുടിയേറി പാര്‍ത്തവരാണ് ആമക്കാട്, വലിയപറമ്പ്, നടുമുറി, കുഴിവേലി എന്നീ പുരാതന മുസ്‌ളീം കുടുംബങ്ങള്‍.

P

.

Top