ആരാണ് ലളിത? (അയ്യപ്പസ്വാമിയും മാളികപ്പുറത്തമ്മയും)

അയ്യപ്പന്‍ ആയോധന കല പഠിക്കാനെത്തിയ ഈ ഈഴവ കുടുംബത്തില്‍

അയ്യപ്പന്‍ ആയോധനകല പഠിക്കാനെത്തിയ ചീരപ്പന്‍ചിറ കളരിയുമായി ബന്ധപ്പെട്ടുള്ളതാണ് മാളികപ്പുറത്തമ്മയുടെയും ശബരിമലയിലെ അരവണയുടെയും എല്ലാം ഐതീഹ്യം. അയ്യപ്പന്‍ കുട്ടിക്കാലത്ത് ആയോധന കല പഠിക്കാനെത്തിയ ഒരു ഈഴവ കുടുംബമാണ് മുഹമ്മയിലെ ചീരപ്പന്‍ ചിറ കളരി. അയ്യപ്പ കഥകളോളം പഴക്കമുള്ള ചീരപ്പന്‍ ചിറ കളരി ഇന്നും അതുപോലെ തന്നെ നിലനില്‍ക്കുന്നു. അയ്യപ്പന്‍ ആയോധന കല പഠിച്ചതെന്ന് വിശ്വസിക്കുന്ന കളരിയും ഉടവാളുമെല്ലാം ഇന്നും ഇവിടെ അതുപോലെ സൂക്ഷിച്ചിട്ടുണ്ട്.

്തറവാട്ടിലെ തലമുതിര്‍ന്ന കാരണവരായ രപ്പന്‍ പണിക്കരാണ് അയ്യപ്പന്റെ കളരിഗുരുവെന്നും വിശ്വസിച്ചു പോരുന്നു. ആയോധനകലകളില്‍ മിടുക്കനായ തന്റെ ശിഷ്യനായ അയ്യപ്പന് പൂഴിക്കടകന്‍ അടക്കമുള്ളവ രപ്പന്‍ പണിക്കര്‍ പരിശീലിപ്പിച്ചു. വലം കയ്യിലെ ആയുധം നഷ്ടപ്പെട്ട് പൂഴിമണ്ണില്‍ വീണുകിടക്കുമ്ബോള്‍ അങ്കക്കലി പൂണ്ട്, വീണവനെ വെട്ടാന്‍ പാടില്ല എന്ന യുദ്ധമര്യാദ മറന്ന്, വധിക്കാന്‍ ചാടിവീഴുന്ന എതിരാളിയൂടെ മുഖത്തേയ്ക്ക് ഇടം കയ്യിലെ പരിചയില്‍ പൂഴിനിറച്ച്‌ ശക്തിയോടെ വാരിയെറിയുന്നതാണ് ഈ അടവ്. അനവസരത്തില്‍ പ്രയോഗിക്കാന്‍ സാധ്യതയുണ്ട് എന്നതിനാലും പയറ്റ് മര്യാദയ്ക്ക് ചേര്‍ന്നതല്ലാ എന്നതിനാലും ആരേയും പഠിപ്പിക്കാത്ത ഈ അടവ് , ചീരപ്പന്‍ ചിറയിലെ കളരിഗുരുക്കള്‍ അയ്യപ്പസ്വാമിയുടെ യോഗ്യത മനസ്സിലാക്കി അദ്ദേഹത്തെ അതീവരഹസ്യമായി പരിശീലിപ്പിക്കുക ആയിരുന്നുവെന്നാണ് ഐതീഹ്യം.

അയ്യപ്പസ്വാമിയും മാളികപ്പുറത്തമ്മയും

ആ കളരിയില്‍ ഇന്നും സകല വിശുദ്ധിയോടെ അയ്യപ്പസ്വാമിയുടെ വാളുവെച്ചു പൂജിക്കുന്നുണ്ട്. ശബരിമലയെ സങ്കല്‍പ്പിച്ചു കൊണ്ടുള്ള വിവിധ പൂജകളും ഇവിടെ നടന്നു വരുന്നു. അവിടെ അയ്യപ്പ സ്വാമി താമസിക്കുമ്ബോള്‍ അതീവ തേജസ്വിനിയായ ലീല എന്ന പെണ്‍കുട്ടി അയ്യപ്പസ്വാമിയുടെ അലൗകിക കാന്തിയില്‍ ആകൃഷ്ടയായി. ആരേയും ശ്രദ്ധിക്കാതെ യോഗമുറകളിലും കളരി അഭ്യാസങ്ങളിലും മാത്രം മനസ്സുറപ്പിച്ച്‌ പഠനം തുടര്‍കയായിരുന്നു അയ്യപ്പന്‍.

ഒടുവില്‍ പരിശീലനം പൂര്‍ത്തിയാക്കി മണികണ്ഠന്‍ മടങ്ങിപ്പോകുന്ന ദിവസം വന്നെത്തി. പന്തളം രാജ്യം ഉദയനന്‍ എന്നയാള്‍ ആക്രമിച്ചതിനെ തുടര്‍ന്ന് പിതാവിന്റെ നിര്‍ദ്ദേശ പ്രകാരം യുദ്ധം ചെയ്യാനാണ് അയ്യപ്പന്‍ കൊട്ടാരത്തിലേക്ക് മടങ്ങിയത്. അന്ന് അയ്യപ്പന്റെ മുന്നിലെത്തിയ പെണ്‍കുട്ടി വിവാഹഭ്യര്‍ത്ഥന നടത്തുകയായിരുന്നു. സംസ്‌കാരസമ്ബന്നയും സുന്ദരിയുമായിരുന്ന ആ പെണ്‍കുട്ടിയുടെ അഭ്യര്‍ത്ഥന മണികണ്ഠന്‍ ചെവിക്കൊള്ളുകകയും ചെയ്തു. പക്ഷെ തന്റെ ജീവിതദൗത്യം പൂര്‍ത്തിയാകുന്നതുവരെ മറ്റൊരു കാര്യത്തിലേയ്ക്കും മനസ്സു കൊടുക്കുവാന്‍ തനിക്ക് സാധിക്കില്ല എന്ന യാഥാര്‍ത്ഥ്യം ആ പെണ്‍കുട്ടിയോട് പറഞ്ഞ് ബോധ്യപ്പെടുത്തി.

ഈ വസ്തുത മണികണ്ഠന്‍ ആ പെണ്‍കുട്ടിയെ അറിയിച്ചു. അപ്പോള്‍ താനതിനൊന്നും തടസ്സമാവില്ലെന്നും കുമാരന്റെ വിജയത്തിനായി പ്രാര്‍ത്ഥിച്ചുകൊണ്ട് ഇവിടെ കാത്തിരുന്നോളാമെന്നും ഇനി മറ്റൊരാളില്‍ തന്റെ മനസ്സുപോവില്ലെന്നും പറഞ്ഞ ആ കുമാരിയോട്, ദൗത്യം പൂര്‍ത്തിയാക്കി താന്‍ എന്നെങ്കിലും തിരികെ വന്നാല്‍ അന്നു സ്വീകരിച്ചോളാം എന്ന് വാക്ക് നല്‍കിയാണ് മണികണ്ഠന്‍ യാത്രയായത്. ഈ പെണ്‍കുട്ടിയാണ് പില്‍ക്കാലത്ത് മാളികപ്പുറത്തമ്മയായി അയ്യപ്പനടുത്ത് ശബരിമലയില്‍ പ്രതിഷ്ഠിക്കപ്പെട്ടത് എന്നാണ് പുരാണം.

അയ്യപ്പനും അരവണ പായസവും

അയ്യപ്പനില്‍ അനുരാഗം തോന്നിയ ലീല ദിവസവും അയ്യപ്പനുള്ള ഭക്ഷണവുമായി ചെന്നിരുന്നു. അവര്‍ ഋതുമതി ആയപ്പോള്‍ ഹിന്ദു പാരമ്ബര്യം അനുസരിച്ച്‌ അരിയും ശര്‍ക്കരയും ഉപയോഗിച്ചുള്ള ഋതുമതി കഞ്ഞി ഉണ്ടാക്കുമായിരുന്നു. ആ കഞ്ഞി പെണ്‍കുട്ടി അയ്യപ്പനും നല്‍കുമായിരുന്നു. ഈ കഞ്ഞി അയ്യപ്പന് ഇഷ്ടമാവുകയും എല്ലാ ദിവസവും ഇത് നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഈ സംഭവത്തില്‍ നിന്നാണ് അരവണ പ്രസാദം ഭഗവാന് നേദിക്കുന്നതെന്നാണ് ഐതീഹ്യം.

മാളികപ്പുറത്ത് അമ്മ എന്ന ദേവസങ്കല്‍പ്പം ചീരപ്പന്‍ചിറ കുടുംബത്തിലെ ലളിത എന്ന ഈഴവ സ്ത്രീയാണെന്നതാണ് ചീരപ്പന്‍ചിറ കുടുംബക്കാര്‍ക്ക് ശബരിമലയില്‍ പ്രാധാന്യം നല്‍കുന്ന ഘടകം എന്നും പറയുന്നു. ഐതിഹ്യങ്ങളില്‍ മാളികപ്പുറത്ത് അമ്മയെന്ന ദേവിസങ്കല്‍പ്പത്തിന്റെ കഥ പില്‍ക്കാല സൃഷ്ടി മാത്രമാണെന്നും യഥാര്‍ത്ഥത്തില്‍ ശബരിമലയിലുള്ള മാളികപ്പുറത്തമ്മ ചീരപ്പന്‍ചിറയിലെ ലളിത എന്നു പേരുള്ള ഈഴവ സ്ത്രീയാണെന്ന വാദത്തിനാണ് വിശ്വാസ്യതയുള്ളതുമെന്ന് ചരിത്രകാരന്മാര്‍ വ്യക്തമാക്കുന്നുണ്ട്.

ആരാണ് ലളിത?

ചീരപ്പന്‍ച്ചിറ തറവാടിനും ശബരിമല ക്ഷേത്രവുമായി ഉള്ള ബന്ധം തെളിവില്ലാത്തതാണെന്ന് പറയാന്‍ ഒരാള്‍ക്കും കഴിയില്ല. ഈ ബന്ധം പറയുന്ന ഏകദേശം 32-ഓളം തെളിവുകള്‍ ഹൈക്കോടതിക്കു മുന്നില്‍ എത്തിയിരുന്നതായും പറയപ്പെടുന്നുണ്ട്. 1950-ല്‍ കൊല്ലം ജില്ല കോടതിയില്‍ ശബരിമലയെ സംബന്ധിച്ചും തിരുവാഭരണങ്ങളെ സംബന്ധിച്ചും ഫയല്‍ ചെയ്യപ്പെട്ട കേസുകളില്‍ ചീരപ്പന്‍ചിറ മൂപ്പന്റെ മകളുടെ പേര് ലളിതയെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. അയ്യപ്പന് ചാര്‍ത്തുന്ന തിരുവാഭരണത്തില്‍ ലളിതയുടെ മാലയും ഉള്‍പ്പെട്ടിട്ടുണ്ട്. ഈ മാല അയ്യപ്പന്‍ ലളിതയ്ക്ക് സമ്മാനിച്ചതായാണ് പറയുന്നത്. അയ്യപ്പന്‍ ലളിതയ്ക്ക് സമ്മാനിക്കുകയും പിന്നീട് തിരുവാഭരണത്തിന്റെ കൂട്ടത്തില്‍ ഉള്‍പ്പെടുകയും ചെയ്ത ആ മല വീരശൃംഖലയായാണ് ഇപ്പോള്‍ അറിയപ്പെടുന്നത്. അതില്‍ തന്നെ ഒരു കള്ളത്തരം ഉണ്ടെന്നാണ് ചരിത്രകാരന്മാര്‍ പറയുന്നത്. ലളിതയുടെ മാലയല്ല തിരുവാഭരണത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത് എന്ന് സ്ഥാപിച്ചെടുക്കാന്‍ വേണ്ടിയുള്ള കള്ളത്തരം.

പന്തള രാജാവില്‍ നിന്നും തങ്ങള്‍ക്ക് കിട്ടിയ ചെമ്പ് പട്ടയം (അടിയറ തീട്ടൂരം) ശബരിമലയിലുള്ള അവകാശാധാരമായി ചൂണ്ടിക്കാണിച്ച് തങ്ങള്‍ക്ക് നഷ്ടപ്പെട്ട വെടിവഴിപാട് അവകാശമടക്കമുള്ളവ പുന:സ്ഥാപിച്ചു കിട്ടാന്‍ മാവിലേക്കര കോടതിയില്‍ ചീരപ്പന്‍ചിറക്കാര്‍ കേസ് കൊടുത്തിരിക്കുന്ന അതേ സമയത്ത് തന്നെ (1950) കൊല്ലം ജില്ല മജിസ്‌ട്രേറ്റ് കോടതിയില്‍ ദേവസ്വം ബോര്‍ഡും ഒരു കേസ് ഫയല്‍ ചെയ്തിരുന്നു. പന്തള രാജകൊട്ടാരത്തിലുള്ളവര്‍ കമ്യൂണിസ്റ്റുകാരാണെന്നും അവര്‍ നിരീശ്വരവാദികളാണെന്നും അതിനാല്‍ തിരുവാഭരണങ്ങള്‍ തങ്ങളെ ഏല്‍പ്പിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ദേവസ്വം ബോര്‍ഡ് കോടതിയില്‍ എത്തിയത്. ഈ കേസില്‍ ചീരപ്പന്‍ചിറക്കാര്‍ വാദിച്ചത്, തിരുവാഭരണത്തിലെ വീരശൃംഖല തങ്ങളുടെ കുടുംബത്തിലേതാണന്നും പന്തള രാജാവിനെ ഒരു ട്രസ്റ്റിയായിട്ടാണ് തങ്ങള്‍ കാണുന്നതെന്നും അതിന്റെ അടിസ്ഥാനത്തില്‍ ഏല്‍പ്പിച്ചിരിക്കുന്ന വീരശൃംഖല ഉള്‍പ്പെട്ട തിരുവാഭരണം പന്തള രാജാക്കന്മാരില്‍ നിന്നും ദേവസ്വം ബോര്‍ഡിനെ ഏല്‍പ്പിക്കുന്നത് നിയമവിരുദ്ധമാണെന്നും എന്നായിരുന്നു. ഈ വാദം കോടതി അംഗീകരിച്ചുകൊണ്ട് ദേവസ്വം ബോര്‍ഡിന്റെ റിട്ട് തള്ളിക്കളയുകയുമാണ് ഉണ്ടായത്. അതായത് ലളിതയുടെ മാലയാണ് തിരുവാഭരണത്തില്‍ ഉള്ളതെന്നാണ് കോടതിയും അംഗീകരിച്ചത്.

മലയാള വര്‍ഷം 893-ലാണ് പന്തളം രാജാവ് ചീരപ്പന്‍ചിറ തറവാട്ടിലെ അന്നത്തെ കാരണവര്‍ ആയിരുന്ന കുഞ്ഞന്‍ കുഞ്ഞന്‍ പണിക്കര്‍ക്ക് കാരാണ്മ (കര്‍മം കൊണ്ട് കിട്ടുന്ന അവകാശം) പതിച്ചു നല്‍കുന്നത്. ചെമ്പ് പാളിയില്‍ ചെന്തമിഴില്‍ (പന്തളം നാട്ടുരാജ്യം ഭരിച്ചിരുന്നവര്‍ പാണ്ഡ്യ രാജവംശത്തില്‍പ്പെട്ടവരാണ്) എഴുതിയാണ് അടിയറ തീട്ടൂരം എന്നറിയപ്പെടുന്ന ഈ അവകാശ രേഖ നല്‍കുന്നത്. ഈ അടിയറ തീട്ടൂരത്തിലാണ് ശബരിമല ക്ഷേത്രത്തിനു മുന്നില്‍ വെടിവഴിപാട് നടത്തുന്നതിനുള്ള അവകാശവും അതില്‍ നിന്നു കിട്ടുന്ന വരുമാനം ചീരപ്പന്‍ചിറ കുടുംബത്തിനാണെന്നും വ്യക്തമാക്കുന്നത്. പതിനെട്ടാം പടിയുടെ ഇടതും വലതും മാളികപ്പുറത്തും മലനടയിലും വെടിവയ്ക്കാനുള്ള അവകാശമാണ് ചീരപ്പന്‍ചിറ മൂപ്പന് (ഈഴവരായ ചീരപ്പന്‍ചിറക്കാര്‍ക്ക് പണിക്കര്‍ സ്ഥാനം പന്തളം രാജാവാണ് നല്‍കുന്നത്. അതിനുശേഷമാണ് ചീരപ്പന്‍ചിറ പണിക്കര്‍ എന്ന പേരില്‍ അവര്‍ അറിയപ്പെടാന്‍ തുടങ്ങുന്നത്).

വെടിവഴിപാട് അവകാശം കൂടാതെ മാളികപ്പുറത്ത് നടത്തുന്ന നെയ് വിളക്ക് വഴിപാടിനും അവിടെ തന്നെ നടത്തുന്ന വേലന്‍പാട്ട്, പുള്ളുവന്‍പാട്ട് എന്നീ അനുഷ്ഠാനങ്ങളിലും ചീരപ്പന്‍ചിറക്കാര്‍ക്ക് അവകാശവും വരുമാനലഭ്യതയും നല്‍കിയിരുന്നു.

"</p

ഇത്തരത്തിലുള്ള വിശേഷാവകാശങ്ങളാണ് ചീരപ്പന്‍ചിറക്കാര്‍ക്ക് പില്‍ക്കാലത്ത് നഷ്ടപ്പെട്ടത്. “വിശ്വാസത്തിന്റെയും ആചാരത്തിന്റെയും ഭാഗമായി ചീരപ്പന്‍ചിറക്കാര്‍ ശബരിമലയില്‍ പോയിരുന്നത് ഒരിടക്കാലത്ത് നിലച്ചിരുന്നു. അന്നൊക്കെ വളരെ ചെറിയരീതിയില്‍ മാത്രമായിരുന്നല്ലോ വെടിവഴിപാടും മറ്റും നടന്നിരുന്നത്. അക്കാലത്ത് ശബരിമലയില്‍ പോകുന്നത് ഏറെ ദുര്‍ഘടവും ആയിരുന്നു. തലമുറകള്‍ മാറിവന്നപ്പോള്‍ ഇത്രയും ബുദ്ധിമുട്ട് സഹിച്ച് പോകാന്‍ ചിലര്‍ താത്പര്യം കാണിച്ചില്ല. ഇത്തരത്തില്‍ ഞങ്ങളുടെ ഭാഗത്ത് നിന്നും പിന്‍വലിവ് ഉണ്ടായത് മുതലാക്കിയാണ് ദേവസ്വം ബോര്‍ഡ് ഞങ്ങളുടെ അവകാശങ്ങള്‍ എല്ലാം തട്ടിയെടുത്തത്”; സി കെ മണി പറയുന്നു.

ചീരപ്പന്‍ചിറ തറവാട് അവകാശികളാരും ശേഷിക്കാതെ നശിച്ചു പോകുന്നതുവരെ ശബരിമലയിലെ വിശേഷാധികാരങ്ങള്‍ക്ക് അര്‍ഹതയുള്ളവരായിരിക്കുമെന്ന് അടിയറ തീട്ടൂരത്തില്‍ പറഞ്ഞിരുന്നത് ലംഘിച്ചാണ് ദേവസ്വം ബോര്‍ഡ് കൊല്ലവര്‍ഷം 117 (1942 കാലം)ത്തോടെ ചീരപ്പന്‍ചിറക്കാരുടെ അവകാശങ്ങളെല്ലാം ഏറ്റെടുക്കുന്നതും വെടിവഴിപാട് നടത്താന്‍ ലേലവ്യവസ്ഥ ആരംഭിക്കുന്നതും. ഇതിനെതിരേ ചീരപ്പന്‍ചിറക്കാര്‍ 4-12-1121 (1946) ല്‍ തിരുവിതാംകൂര്‍ രാജാവിന് പരാതി നല്‍കിയിരുന്നു. എന്നാല്‍ ആ പരാതിയിന്മേല്‍ മറുപടികളൊന്നും തന്നെ കിട്ടിയില്ല. 1947 ല്‍ ദേവസ്വം ബോര്‍ഡിന്റെ ചുമതലകള്‍ വഹിക്കാനായി ദേവസ്വം കമ്മീഷണര്‍ നിയമിതനായതിനെ തുടര്‍ന്ന് 20-12-1124 (1948) ല്‍ ചീരപ്പന്‍ചിറക്കാര്‍ വീണ്ടും ദേവസ്വം ബോര്‍ഡിന് ഒരു പരാതി നല്‍കി. എന്നാല്‍ ഈ പരാതി 1949 നവംബര്‍ എട്ടാം തീയതി ദേവസ്വം ബോര്‍ഡ് നിരാകരിച്ചുകൊണ്ട് ഉത്തരവിറക്കി. ചീരപ്പന്‍ചിറ തറവാടിന് ശബരിമലയില്‍ കാരാണ്മ അവകാശം ഉണ്ടെന്നതിന് മതിയായ തെളിവുകള്‍ കുടുംബക്കാരുടെ കൈവശം ഇല്ലെന്നായിരുന്നു ദേവസ്വം ബോര്‍ഡിന്റെ വാദം. 1950 ഡിസംബര്‍ 13 ന് വീണ്ടും ഒരിക്കല്‍ കൂടി ചീരപ്പന്‍ചിറക്കാര്‍ നല്‍കിയ പരാതി ദേവസ്വം ബോര്‍ഡ് തള്ളിക്കളഞ്ഞ് ഉത്തരവ് ഇട്ടിരുന്നു.

ഈ തീരുമാനത്തിനെതിരേ 1951 ല്‍ ചീരപ്പന്‍ചിറ കുടുംബക്കാര്‍ മാവേലിക്കര അഡീഷണല്‍ ഡിസ്ട്രിക് കോടതിയില്‍ കേസ് നല്‍കുകയുണ്ടായി. ഈ കേസില്‍ അഡീഷണല്‍ ഡിസ്ട്രിക് ജഡ്ജിയായ കെ സദാശിവം 1958 ജനുവരി 27 ന് പുറപ്പെടുവിച്ച വിധി ചീരപ്പന്‍ചിറ തറവാടിന് അനുകൂലമായിട്ടായിരുന്നു. ചീരപ്പന്‍ചിറക്കാര്‍ക്ക് ശബരിമലയില്‍ വിശേഷാധികാരങ്ങള്‍ ഉണ്ടെന്നാണ് കോടതി പറഞ്ഞത്. 893-ല്‍ തീട്ടൂരമായി നല്‍കിയ കാരാണ്മ അവകാശം ഇല്ലാതാക്കാന്‍ ബോര്‍ഡിന് അവകാശം ഇല്ലെന്ന് കോടതി വ്യക്തമാക്കി. കൊല്ലവര്‍ഷം 969-ല്‍ നീട്ട് പ്രകാരം തിരുവിതാംകൂര്‍ രാജാവിന് മുന്നില്‍ പന്തളം രാജാവ് കീഴടങ്ങുക വഴി ശബരിമലയുടെ അവകാശം തിരുവിതാംകൂറിന് ലഭിച്ചെങ്കിലും ശബരിമലയിലെ നടവരവ് എടുക്കുന്നതിനപ്പുറം തീട്ടൂരങ്ങള്‍ വഴി ക്ഷേത്രത്തില്‍ നല്‍കിയിരിക്കുന്ന അവകാശങ്ങള്‍ക്കുമേലും അവകാശികള്‍ക്കുമേലും മറ്റൊരു തീരുമാനത്തിന് അധികാരമുണ്ടായിരുന്നില്ല. ആ അവകാശങ്ങള്‍ മുന്‍കാലത്തെപ്പോലെ തന്നെ തുടര്‍ന്നു പോവുമെന്ന് തന്നെയായിരുന്നു തീരുമാനം. അതായാത് ശബരിമലയുടെ അവകാശം പന്തളം രാജാവില്‍ നിന്നും തിരുവിതാംകൂര്‍ രാജാവിലേക്ക് പോയെങ്കിലും വെടിവഴിപാട് വരുമാനത്തിന്റെ അവകാശം ചീരപ്പന്‍ചിറക്കാര്‍ നഷ്ടമായിരുന്നില്ലെന്നു കൂടി കോടതി ചൂണ്ടിക്കാണിക്കുന്നുണ്ട്.

"</p

എന്നാല്‍ മാവേലിക്കര അഡീഷണല്‍ ഡിസ്ട്രിക് കോടതി വിധിക്കെതിരേ ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ പോവുകയും അവിടെ ബോര്‍ഡ് കേസ് ജയിക്കുകയുമായിരുന്നു. ഹൈക്കോടതി ആവശ്യപ്പെട്ടത് ചീരപ്പന്‍ചിറക്കാര്‍ക്ക് അവകാശം ഉണ്ടെന്ന് തെളിയിക്കുന്ന തെളിവ് ഹാജരാക്കാനായിരുന്നു. “കൊല്ലവര്‍ഷം 893-ല്‍ നല്‍കിയ ചെമ്പ് പാളിയിലെഴുതിയ തീട്ടൂരം എങ്ങനെയാണ് ഇത്രയും കൊല്ലങ്ങള്‍ക്കിപ്പുറം ഹാജരാക്കാന്‍ കഴിയുക? അന്ന് ഞങ്ങളുടെ അവകാശം എങ്ങനെയെങ്കിലും ഇല്ലാതാക്കാന്‍ ദേവസ്വം ബോര്‍ഡിലേയും തന്ത്രി കുടുംബത്തിലേയും സവര്‍ണ മേധാവികള്‍ എല്ലാം ഒരുമിച്ച് നിന്ന് കളിച്ചിട്ടുണ്ട്. ഭരണത്തിലുണ്ടായിരുന്ന കെ കരുണാകരന്‍ പോലും അവര്‍ക്ക് അനുകൂലമായ നിശബ്ദത പാലിക്കുകയായിരുന്നു. അന്ന് ഞങ്ങളുടെ പ്രതിനിധികള്‍ക്കും ചെറിയൊരു പാളിച്ച പറ്റിയിരുന്നു. അഞ്ചുശതമാനം അവകാശം നല്‍കാമെന്ന തരത്തില്‍ ഹൈക്കോടതയില്‍ നിന്നും നിര്‍ദേശം ആരാഞ്ഞപ്പോള്‍ അത് അംഗീകരിക്കാന്‍ വിസമ്മതം അറിയിക്കുകയായിരുന്നു. അന്നത് അംഗീകരിച്ച് കിട്ടിയിരുന്നെങ്കില്‍ ചീരപ്പന്‍ചിറ തറവാടിന് ഇന്നും ശബരിമലയില്‍ അവകാശം നിലനില്‍ക്കുമായിരുന്നു.

ഈഴവന് ശബരിമലയില്‍ അവകാശം ഉണ്ടായിരിക്കുന്നത് അംഗീകരിക്കാന്‍ കഴിയാതിരുന്നവര്‍ അങ്ങനെ ഞങ്ങളെ ക്ഷേത്രത്തിന്റെ ബന്ധുത്വത്തില്‍ നിന്നും തീര്‍ത്തും പുറത്താക്കി. കേരള രാഷ്ട്രീയത്തിലെ പ്രഗത്ഭരായ കമ്യൂണിസ്റ്റ് നേതാക്കന്മാര്‍ ചീരപ്പന്‍ചിറക്കാരായി ഉണ്ടായിരുന്നെങ്കിലും അവരുടെ നിലപാടുകളില്‍ മാറ്റം വരുത്താന്‍ തയ്യാറല്ലാതിരുന്നതിനാല്‍ ഈ കേസില്‍ കാര്യമായ ഇടപെടലുകളൊന്നും നടത്തിയിരുന്നില്ല. ആകെ എന്തെങ്കിലും ഒരു ഇടപെടല്‍ ചെയ്‌തെന്നു പറയാനുള്ളത് ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ പോയപ്പോഴായിരുന്നു.

ഈ കേസ് ആദ്യം മുതല്‍ കൊണ്ടു നടന്ന വ്യക്തി ചീരപ്പന്‍ചിറയിലെ ഒരംഗത്തിന്റെ ഭര്‍ത്താവായിരുന്ന ഡോക്ടര്‍ എസ്.ആര്‍ പണിക്കരായിരുന്നു. അദ്ദേഹം തന്നെയാണ് സുപ്രീം കോടതിയിലും പോയത്. സുപ്രീം കോടതിയില്‍ ചീരപ്പന്‍ച്ചിറക്കാര്‍ക്ക് വേണ്ടി വക്കാലത്ത് ഏറ്റെടുത്തത് ബാരിസ്റ്റര്‍ ആശോക് കുമാര്‍ സെന്‍ ആയിരുന്നു. ഇന്ത്യന്‍ നിയമമന്ത്രിയായിരുന്ന എ കെ സെന്നിനെ വക്കാലത്ത് ഏല്‍പ്പിക്കാന്‍ സഹായം ചെയ്തത് മാത്രമാണ് സുശീല ഗോപാലന്റെ ഭര്‍ത്താവ് എന്ന നിലയില്‍ ചീരപ്പന്‍ചിറ തറവാട്ടിലെ ബന്ധുവായ എകെജി ഈ കേസില്‍ നടത്തിയ ഇടപെടല്‍. എന്നാല്‍ കേസ് സുപ്രീം കോടതിയില്‍ നടക്കുന്നതിനിടയില്‍ എസ് ആര്‍ പണിക്കര്‍ മരിച്ചതോടെ എല്ലാം അവസാനിച്ചു. എസ് ആര്‍ പണിക്കര്‍ക്ക് പോയതോടെ പകരം ഡല്‍ഹിയില്‍ പോകാനും കേസിന്റെ കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാനും അത്ര കഴിവുള്ളവരാരും ഇല്ലാതിരുന്നതിനാല്‍ ആ കേസ് അവിടെ അവസാനിക്കുകയായിരുന്നു. പിന്നീട് ആരും ഒന്നിനുമായി മുന്നിട്ടിറങ്ങിയില്ല ഇത്ര വര്‍ഷവും. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍, ഞങ്ങളുടെ അവകാശം തിരിച്ചുകിട്ടാന്‍ വേണ്ടി നിയമവഴിയിലേക്ക് വീണ്ടും ഇറങ്ങണമെന്നാണ് ആലോചന. ആചാരങ്ങള്‍, വിശ്വാസങ്ങള്‍ എന്നൊക്കെ പറഞ്ഞ് തെരുവില്‍ സമരത്തിന് നേതൃത്വം നല്‍കുന്നവര്‍ തന്നെയാണ് സവര്‍ണമനോഭവത്തിന്റെ വൈരാഗ്യംവച്ച് ഞങ്ങളെ ശബരിമലയില്‍ നിന്നും ഒഴിവാക്കിയത്. ആചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കേണ്ടതാണെങ്കില്‍ ചീരപ്പന്‍ചിറക്കാരുടെ ശബരിമലയിലെ അവകാശവും നിലനിര്‍ത്തേണ്ടതല്ലേ. അതിനുവണ്ടി പൂണൂലിട്ടവരോ മാടമ്പി ജാതിക്കാരോ ശബ്ദിക്കുമോ, സമരം ചെയ്യുമോ? ചീരപ്പന്‍ചിറയും അയ്യപ്പനുമായുള്ള ബന്ധം അവരെല്ലാവരും അംഗീകരിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നുണ്ടല്ലോ… എങ്കില്‍ ഈ തറവാടിന് ക്ഷേത്രവുമായുള്ള ബന്ധവും അവകാശവും പുന:സ്ഥാപിച്ച് തരട്ടെ..അല്ലെങ്കില്‍ നിയമവഴിയിലൂടെ അത് നേടിയെടുക്കാന്‍ ശ്രമിക്കും. ഒരുപക്ഷേ ഞങ്ങള്‍ വിജയിക്കുകയാണെങ്കില്‍ ഇവര്‍ അന്നും പ്രതിഷേധവും സമരവുമായി തെരുവില്‍ ഇറങ്ങുമോ?” സി കെ മണി ചോദിക്കുന്നു.

 

ചീരപ്പന്‍ ചിറയും മുക്കാല്‍വട്ടം ക്ഷേത്രവും

ചീരപ്പന്‍ചിറ പണിക്കര്‍ തറവാടിനടുത്തായി പണിതതാണ് മുക്കാല്‍വട്ടം ക്ഷേത്രം. ഗുരുക്കള്‍ക്ക് പ്രായമായപ്പോള്‍ ശബരിമല ദര്‍ശനത്തിന് പോകാന്‍ സാധിക്കാതെയായി. ഇതില്‍ ദുഃഖിതനായ ഗുരുവിന്റെ സ്വപ്നത്തില്‍ അയ്യപ്പന്‍ വരികയും ചീരപ്പന്‍ചിറയില്‍ തന്നെ ഒരു ക്ഷേത്രം പണിയാന്‍ നിര്‍ദ്ദേശിക്കുകയും ശബരിമലയിലെ മുക്കാല്‍ ഭാഗം ചൈതന്യത്തോട് കൂടി അവിടെ കുടികൊള്ളാമെന്ന് അറിയിക്കുകയും ആയിരുന്നു. പിറ്റേ ദിവസം വേമ്ബനാട് കായലില്‍ നിന്നും ഒരു ചന്ദന തടി ഇവിടേക്ക് ഒഴുകി വരുകയും ആ തടി ഉപയോഗിച്ചാണ് മുക്കാല്‍വട്ടം ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നതെന്നാണ് ചരിത്രം.

ഇക്കാലത്തും പ്രായമായ ആള്‍ക്കാരും ശബരിമലയിലേക്ക് യാത്ര ചെയ്യാന്‍ സാധിക്കാത്തവരും ഈ ക്ഷേത്രത്തിലെത്തി അയ്യപ്പനെ കണ്ട് വണങ്ങാറുണ്ട്. ശബരിമലയില്‍ ദര്‍ശനം ചെയ്യുന്ന അതേ അനുഗ്രഹം തന്നെ ഇവിടെ ദര്‍ശനം ചെയ്താലും ലഭിക്കുമെന്നാണ് വിശ്വാസം. 2001ല്‍ ശബരിമലയില്‍ നടത്തിയ അഷ്ടമംഗല ദേവപ്രശ്‌ന പ്രകാരം ശബരിമല ദേവസ്വം ഭാരവാഹികള്‍ പ്രത്യേക പൂജകളും വഴിപാടും പ്രാശ്ചിത്തമെന്നോണം മുക്കാല്‍വട്ടം ക്ഷേത്രത്തില്‍ നടത്തിയിരുന്നു.

ചീരപ്പന്‍ചിറയും വെടിവഴിപാടും

ചീരപ്പന്‍ചിറ കുടുംബത്തിന് അവകാശപ്പെട്ടതായിരുന്നു ശബരിമലയിലെ വെടിവഴിപാട് അവകാശം. എന്നാല്‍ വര്‍ഷങ്ങള്‍ക്കമുമ്ബു തന്നെ അവര്‍ക്ക് ലഭിച്ചിരുന്ന ആ വെടിവഴിപാട് അവകാശം ദേവസ്വംബോര്‍ഡ് കേസിലൂടെ കൈക്കലാക്കുകയായിരുന്നു. എന്നാല്‍ ഈ വിശ്വാസ നിഷേധത്തിനെതിരെ തന്ത്രിയും പന്തളം കൊട്ടാരവും മതസംഘടനകളും ഒരുവാക്കുപോലും പറഞ്ഞില്ല. ഇതിന്റെ പരിഹാരമായാണ് 2001ല്‍ നടത്തിയ അഷ്ടമംഗല ദേവപ്രശ്‌ന പ്രകാരം ചീരപ്പന്‍ചിറയിലെത്തി പ്രായശ്ചിത്തം ചെയ്തത്.

Top