മുഹമ്മ ഇനി സമ്പൂര്‍ണ യോഗ ഗ്രാമം

മുഹമ്മ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ശ്രി. ജെ. ജയലാൽ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രി. സി. ബി. ഷാജികുമാർ, ഡോ.ജെ. ജ്യോതി (എസ്.എം.ഒ., ഗവ: ആയുർവേദ ഡിസ്‌പെൻസറി, മുഹമ്മ), ഡോ. വിഷ്ണു മോഹൻ (മെഡിക്കൽ ഓഫീസർ, യോഗ & നാച്ചുറോപ്പതി, മുഹമ്മ( എന്നിവർ ചേർന്ന് സ്കോച്ച് അവാർഡ് ഏറ്റു വാങ്ങുന്നു.

മുഹമ്മ ഇനി സമ്പൂര്‍ണ യോഗ ഗ്രാമം. 2016 ലാണ് മുഹമ്മ ഗ്രാമ പഞ്ചായത്തില്‍ യോഗ പരിശീലനം ആരംഭിച്ചത്. ഒരു വീട്ടില്‍ നിന്ന് ഒരാളെങ്കിലും യോഗ പഠിച്ചിരിക്കണം എന്നായിരുന്നു തുടക്കത്തില്‍ വിഭാവനം ചെയ്തത്. പദ്ധതി പൂര്‍ണ വിജയം ആയതോടെ പഞ്ചായത്തിലെ പതിനാലായിരം പേര്‍ പരിശീലനം പൂര്‍ത്തിയാക്കി. തുടര്‍ന്നാണ് മുഹമ്മയെ പ്രഖ്യാപിച്ചത്.

മുഹമ്മ “നമ്മുടെ ഗ്രാമം – യോഗ ഗ്രാമം” പദ്ധതിക്ക് സ്കോച്ച് അവാർഡ് എന്ന രാജ്യാന്തര പുരസ്കാരം. മുഹമ്മ ഗ്രാമപഞ്ചായത്തും നാഷണൽ ആയുഷ് മിഷൻ കേരളയും ചേർന്ന് നടപ്പിലാക്കിയ നമ്മുടെ ഗ്രാമം യോഗ ഗ്രാമം പദ്ധതിക്കാണ് സ്കോച്ച് അവാർഡ് കിട്ടിയത്.

ഫെബ്രുവരി 25 നു ഡൽഹിയിലെ കോൺസ്റ്റിട്യൂഷനൽ ക്ലബ്ബിൽ വച്ച് നടന്ന ചടങ്ങിൽ മുഹമ്മ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെ. ജയലാൽ. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി. ബി. ഷാജി കുമാർ, ഡോ. ജെ. ജ്യോതി(എസ്. എം. ഒ, ഗവ :ആയുർവേദ ഡിസ്‌പെൻസറി, മുഹമ്മ), ഡോ. വിഷ്ണു മോഹൻ (മെഡിക്കൽ ഓഫീസർ, യോഗ & നാച്ചുറോപ്പതി, നാഷണൽ ആയുഷ് മിഷൻ) എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.

2018 ജൂൺ 14 നു മുഹമ്മയിൽ വച്ച് ബഹു :കേന്ദ്രമന്ത്രി ശ്രി.ശ്രീപദ് യെശോ നായിക്, കേരള ആരോഗ്യ മന്ത്രി കെ. കെ. ശൈലജ ടീച്ചർ, കേരള ഫുഡ് ആൻഡ് സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ശ്രി. പി. തിലോത്തമൻ എന്നിവർ പങ്കെടുത്ത ചടങ്ങിൽ ശ്രി. കെ. കെ. ശൈലജ ടീച്ചർ കണക്കുകളുടെ അടിസ്ഥാനത്തിൽ മുഹമ്മയെ ഇന്ത്യയിലെ ആദ്യത്തെ യോഗാഗ്രാമമായി പ്രഖ്യാപിച്ചിരുന്നു.

2016ൽ മുഹമ്മയിലെ 16 വാർഡ് മെമ്പർമാരും യോഗപരിശീലനം നേടിയ ശേഷം ദൈനംദിന യോഗ ശിക്ഷണ രീതി ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ പഞ്ചായത്തും ഡോ. ശ്രീകുമാർ (മെഡിക്കൽ ഓഫീസർ, ഗവ :ആയുർവേദ ഡിസ്‌പെൻസറി), ഡോ. വിഷ്ണു മോഹൻ, ഡോ. ഗിരിനാഥ്‌ (യോഗ & നാച്ചുറോപ്പതി, നാഷണൽ ആയുഷ് മിഷൻ) എന്നീ ഡോക്ടർമാരും ചേർന്ന് ഓരോ വാർഡിലെയും 2പേരെ വീതം തെരഞ്ഞെടുത്ത് യോഗ ട്രെയിനിങ് കോഴ്സ് കൊടുത്തു. ശിക്ഷണം സിദ്ധിച്ച യോഗ ട്രെയിനർമാർ അവരവരുടെ വാർഡുകളിൽ യോഗ ക്ലാസുകൾ തുടങ്ങി. നിരവധിപേർ ഇതുകൊണ്ടു പ്രയോജനം നേടി.

ഇപ്പോൾ ഡോ ജെ. ജ്യോതി, ഡോ. വിഷ്ണുമോഹൻ, ഡോ. ശരണ്യ, പഞ്ചായത്ത് പ്രസിഡന്റ് ജെ. ജയലാലിന്റെ നേതൃത്വത്തിലുള്ള പഞ്ചായത്ത് മെമ്പർമാരും യോഗ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നു. വാർഡ് 16 ലുള്ള ഇല്ലത്ത് വീടിന്റെ ടെറസ്സിൽ ഇപ്പോഴും വളരെ നന്നായി യോഗാ ക്ലാസ് നടക്കുന്നു. വീട്ടുകാരുടെയും നാട്ടുകാരുടെയും സേവന പ്രതിബദ്ധതത ഒന്നുകൊണ്ടു മാത്രമാണ് യോഗ പ്രവർത്തനങ്ങൾ നടന്നുപോകുന്നത്. ജയശ്രീ, ലളിതകുമാരിടീച്ചർ,ഷെജി വൈശാഖ്,ലാൽ, അരുൺ, സിജി, മജു തുടങ്ങി നിരവധി പേർ സേവനം നടത്തിയത് കൊണ്ടാണ് മുഹമ്മക്കു ഇങ്ങനെ ഒരു പുരസ്‌കാരം ലഭിച്ചത്.

ഇപ്പോൾ ചില കേന്ദ്രങ്ങളിൽ മാത്രമാണ് യോഗ നടക്കുന്നത്. പഴയതുപോലെ കൂടുതൽ കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ജനുവരി 29ന് ആലപ്പുഴ ഡിസ്ട്രിക്ട് പ്രോഗ്രാം ഓഫീസർ നാം ഡോ. ശ്രിജിനൻ, ഡോ. വിഷ്ണു മോഹൻ എന്നിവർ ഡൽഹിയിൽ സ്കോച്ച് കമ്മിറ്റിക്കു മുന്നിൽ പദ്ധതി വിശദീകരണം നടത്തി തെരെഞ്ഞെടുത്തതിന് ശേഷം ഫെബ്രുവരി 25നു നടന്ന എക്സിബിഷന് ശേഷമാണ് അവാർഡ് വിതരണം ചെയ്തത്. നാഷണൽ ആയുഷ് മിഷൻ കേരള ഡയറക്ടർ ശ്രീ കേശവേന്ദ്രകുമാർ ഐ. എ. എസ്, സ്റ്റേറ്റ് പ്രോഗ്രാം മാനേജർ ഡോ. സുഭാഷ് എന്നിവർ എല്ലാ സഹായത്തിനും പഞ്ചായത്തിനൊപ്പമുണ്ട്.

Top