ആര്യക്കര ദേവീക്ഷേത്രത്തിലേക്ക് ദേശതാലപ്പൊലി നടന്നു

ആര്യക്കര ദേവീക്ഷേത്രത്തിലേക്ക് ദേശതാലപ്പൊലി നടന്നു
Share Email

മുഹമ്മ ആര്യക്കര ദേവീക്ഷേത്രത്തിലേക്കു നടന്ന ദേശതാല പ്പൊലി ഭക്തിസാന്ദ്രമായി. ഗ്രാമ ശക്തി വായനശാലയിൽനിന്നാരംഭിച്ച താലപ്പൊലിക്ക് പി.കെ. സുകുമാരൻ-ശ്രീകുമാരി ടീച്ചർ ഫൗണ്ടേഷൻ ചെയർമാൻ ശ്രീ ജിത്ത് സുകുമാരൻ പുല്ലമ്പാറയും ആശാതുഷാർ വെള്ളാപ്പള്ളിയും ചേർന്ന് ദീപം തെളിച്ചു. പഞ്ചായത്തംഗം സുനി ഷാജി, ലതീഷ് ബി. ചന്ദ്രൻ, പ്രസിഡ ന് വത്സലാ കാർത്തികേയൻ, സെക്രട്ടറി സരിതാ അഭിലാഷ്, ദീപു പുത്തൻവെളി തുടങ്ങിയ വർ പങ്കെടുത്തു.
വാദ്യമേളങ്ങളുടെയും ഗരുഡൻപയറ്റിന്റെയും അകമ്പടിയോടെ ആരംഭിച്ച താലപ്പൊ ലിയിൽ നൂറുകണക്കിനു വനി തകൾ അണിചേർന്നു. ഗ്രാമ ശക്തി വായനശാലയ്ക്കു മുന്നിൽ ഒരുക്കിയ പന്തലിൽ നടന്നപൂ ജകൾക്കും അന്നദാനത്തിനും ശേഷമാണ് താലപ്പൊലി തുടങ്ങിയത്. എല്ലാവർഷവും വിശ്വാസിക ളുടെ കൂട്ടായ്മയിൽ നടത്തുന്ന ചടങ്ങാണിത്.

Share Email
Top