ജപ്പാൻ ജ്വരത്തിനെതിരേ പ്രതിരോധ നടപടി
മുഹമ്മ: തണ്ണീർമുക്കം ഗ്രാമപഞ്ചായത്തിൽ ജപ്പാൻ ജ്വരത്തിനെതിരേ പ്രതിരോധ നടപടികൾ തുടങ്ങി. ഒരു കേസ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് നടപടി.
ആരോഗ്യവകുപ്പ് ഉദ്യോസ്ഥരുടെയും പഞ്ചായത്ത് ഭാരവാഹികളുടെയും നേതൃത്വത്തിലാണ് പ്രതിരോധ പ്രവർത്തനങ്ങൾ മുന്നേറുന്നത്. ഇതിന്റ് ഭാഗമായി കൊതുകുനിവാരണ പ്രവർത്തനം വ്യാപകമാക്കി. ജനങ്ങളുടെ സഹകരണം ഉറപ്പുവരുത്തിയാണ് ഫോഗിംഗ് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നടക്കുന്നത്. വീടുകളും പരിസരങ്ങളും വൃത്തിയാക്കുക, പൊതുകിണറുകൾ ശുചിയാക്കുക, പരിസര ശുചിത്വം ഉറ പ്പാക്കുക എന്നിങ്ങനെയുള്ള പ്രവർത്തനങ്ങളുമുണ്ട്.
അരോഗ്യപ്രവർത്തകരും വോളന്റിയേഴ്സുൾപ്പെടുന്ന സംഘം വീടുകൾ സന്ദർശിച്ച് പരിശോധന നടത്തുകയും ജനങ്ങൾക്ക് ബോധവത്കരണം നടത്തുകയും ചെയ്യും.
പൊതുസ്ഥലങ്ങൾ മലിനമാക്കുന്നവർക്കെതിരേ നീയമനടപടി സ്വീകരിക്കാൻ പഞ്ചായത്ത് വിളിച്ചുചേർത്ത അവലോകനയോഗത്തിൽ തീരുമാനമായി. പഞ്ചായത്ത് പ്രസിഡന്റ് എ.കെ. പ്രസന്നൻ അധ്യക്ഷത വ ഹിച്ചു.
മെഡിക്കൽ ഓഫീസർമാരായ ഡോ. ജയന്തി, ഡോ. മനു മഹീധരൻ, വൈസ് പ്രസിഡന്റ് ലിജി പഞ്ചായത്ത് സെക്രട്ടറി സുരേഷ് കുമാർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സുമേഷ്, പ്രവീൺ ജി. പണിക്ക ർ, യമുന, ഹെൽത്ത് സുപ്പർവൈസർ ഹരിലാൽ തുടങ്ങിയവർ പ്രസംഗിച്ചു.

