പശുക്കൾക്ക് നേരെ തെരുവ് നായ ആക്രമണം; കടിയേറ്റ കിടാവ് ചത്തു

പശുക്കൾക്ക് നേരെ തെരുവ് നായ ആക്രമണം; കടിയേറ്റ കിടാവ് ചത്തു
Share Email

Friday 06 February, 2026
മുഹമ്മ : കൂട്ടത്തോടെ എത്തിയ തെരുവ് നായ്ക്കൾ പശുക്കളെ കടിച്ചു കീറി. കടിയേറ്റ പശുക്കിടാവ് ചത്തു. മറ്റൊന്ന് ഗുരുതരാവസ്ഥയിൽ.
മണ്ണഞ്ചേരി പത്തൊൻപതാം വാർഡ് ആലാഞ്ചേരി പാലത്തിനു സമീപം തയ്യിൽ ക്ഷീരകർഷകനായ എം. ഓമനക്കുട്ടന്റെ പശുത്തൊഴുത്തിൽ കയറിയാണ് നായ്ക്കുട്ടം ആക്രമണം നടത്തിയത്. അഞ്ച് ദിവസം മുമ്പ് പാതിരാത്രിയിലാണ് പശുക്കിടാവിനെ കടിച്ചു കീറിയത്. കടിയേറ്റ കിടാവ് അഞ്ച് ദിവസം കഴിഞ്ഞപ്പോൾ ചത്തു. അതിനുശേഷം ബുധനാഴ്ച രാത്രിയിലും എത്തിയ നായ്ക്കൾ കാളക്കിടാവിനെ കടിച്ചു.
തൊഴുത്തിൽ അറ്റകുറ്റപ്പണി നടന്നു വരുന്നതുകൊണ്ട് വേണ്ടത്ര അടച്ചുറപ്പില്ല.
ചെറുകിട കയർ മുതലാളിയായിരുന്ന ഓമനക്കുട്ടൻ ആ രംഗം മോശമായതോടെയാണ് പശു വളർത്തലിലേയ്ക്കും നടുതലകൃഷിയിലേയ്ക്കും കടന്നത്.

Share Email
Top