പ്രതിഷ്ഠാ വാർഷികം

പ്രതിഷ്ഠാ വാർഷികം
Share Email

Wednesday 21 January, 2026
മുഹമ്മ: കണിയകുളങ്ങര എസ്.എൻ.ഡി.പി യോഗം 504-ാം ബ്രാഞ്ച് നമ്പർ ശ്രീ നാരായണ വിശ്വധർമ്മ ക്ഷേത്രത്തിലെ 6-ാമത് പ്രതിഷ്ഠാ വാർഷികം ആചാര്യൻ ശിവബോധാനന്ദ സ്വാമിയുടെ സാന്നിദ്ധ്യത്തിൽ ബിജു ശാന്തിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടന്നു. പ്രതിഷ്ഠാ വാർഷികത്തിന് ആലപ്പുഴ ജില്ലാ നിയമ സേവന അതോറിറ്റി സിവിൽ ജഡ്ജ് പ്രമോദ് മുരളി ഭദ്രദീപം തെളിച്ചു. ശാഖായോഗം പ്രസിഡന്റ് കെ.എച്ച്, സുരേഷ് ശ്രീഗുരുവരം കെ.ആർ.അനിൽ കുമാർ സൗപർണ്ണിക, കെ.സി.ചന്ദ്രശേഖരൻ കുന്നുംപുറത്ത്, പി.സി.വളിയമ്മ, ബിന്ദുലേഖ കുന്നേൽ, മഞ്ചു കൊച്ചുകളത്തിൽ, പെണ്ണമ്മ വെളുത്തേടത്ത്, ഷാജി മോൻ കെ.വി കണിയ കുളങ്ങര എന്നിവർ നേതൃത്വം നൽകി. തുടർന്ന് പ്രസാദമൂട്ട്, വൈകിട്ട് ദീപാരാധന ഭജന എന്നിവയും നടന്നു.

Share Email
Top