പ്രവർത്തകരെ ആവേശത്തിലാക്കി രാഹുൽഗാന്ധി
മണ്ണഞ്ചേരി ഒരുനോക്കുകാ ണാൻ അക്ഷമരായി കാത്തി രുന്ന പ്രവർത്തകർക്കിടയിലേ ക്ക് രാഹുൽ ഗാന്ധി എത്തിയ തോടെ ആവേശം അണപൊട്ടി. പതിവുരീതിയിൽ വെള്ള ടീ ഷർട്ടും കാക്കി പാൻറ്സും ധരി ച്ച് വേദിയിലേക്ക് വേഗം നടന്നു കയറിയ രാഹുൽ ആദ്യം സദ സ്സിലുണ്ടായിരുന്ന പ്രവർത്തക രെ അഭിവാദ്യംചെയ്തു. തുടർന്ന് വേദിയിലുണ്ടായിരുന്ന മുതിർ ന്ന മുൻ സി.പി.എം. നേതാവും അമ്പലപ്പുഴയിലെ യു.ഡി.എഫ്. പിന്തുണയുള്ള സ്ഥാനാർഥി
യുമായ ജി. സുധാകരന്റെയടു ത്തേക്കെത്തി. കെ.സി. വേണു ഗോപാൽ എം.പി. ജി. സുധാക രനെ രാഹുൽഗാന്ധിക്ക് പരിച യപ്പെടുത്തി. ആലപ്പുഴ ജില്ലയി ലെ യു.ഡി.എഫ്. സ്ഥാനാർഥി കളുടെ തിരഞ്ഞെടുപ്പു പ്രചാര ണപരിപാടികളുടെ ഭാഗമായാ ണ് ലോക്സഭാ പ്രതിപക്ഷനേ താവ് കാവുങ്കൽ മൈതാനിയി ലെത്തിയത്.
ശനിയാഴ്ച രാവിലെ ആലപ്പുഴ റെക്രിയേഷൻ ഗ്രൗണ്ടിൽ ഹെ ലിക്കോപ്റ്ററിൽ ഇറങ്ങിയ രാഹുൽഗാന്ധി പിന്നീട് കാറിൽ കാവുങ്കൽ ക്ഷേത്ര മൈതാ നിയിലേക്കെത്തുകയായിരു ന്നു. പ്രസംഗത്തിൽ പ്രധാനമ ന്ത്രിയെയും മുഖ്യമന്ത്രിയെയും ശക്തമായ ഭാഷയിൽ വിമർശി ച്ചു. ഇന്ത്യയിലെ മയക്കുമരുന്നി ന്റെ തലസ്ഥാനമായി കേരളം മാ റി. നെൽക്കർഷകർക്ക് ന്യായ മായ വില ലഭിക്കുന്നില്ല. കയർ വ്യവസായം തകർന്നു. രാജ്യത്ത് ന്യൂനപക്ഷങ്ങൾക്കെതിരേയു ള്ള അക്രമം വർധിച്ചു. ആലപ്പു ഴയിൽനിന്നുള്ള കന്യാസ്ത്രീകളെ യാണ് ഛത്തീസ്ഗഢിൽ ആക്ര മിച്ചത് – രാഹുൽ പറഞ്ഞു. കെ.സി. വേണുഗോപാൽ എം.പി. സ്ഥാനാർഥികളായ എ.ഡി. തോമസ്, ജി. സുധാ കരൻ, രാജേന്ദ്രപ്രസാദ്, എം ലിജു, റെജി ചെറിയാൻ എന്നി വർ പങ്കെടുത്തു. യു.ഡി. എഫ്. ചെയർമാൻ ആർ. ഉണ്ണി കൃഷ്ണൻ സ്വാഗതം പറഞ്ഞു. ഡി.സി.സി. പ്രസിഡന്റ് ബി. ബാബുപ്രസാദ് അധ്യക്ഷത വഹിച്ചു. എ.എ. ഷുക്കൂർ, ഇ. സമീർ, ഷാജി മോഹനൻ, എ.എം. നസീർ, എസ്. ശരത്, ബി. ബൈജു തുടങ്ങിയവർ പ്ര സംഗിച്ചു.
രാഹുൽഗാന്ധിക്ക് പ്രവർത്തകന്റെവക നെയ്മീൻ
മണ്ണഞ്ചേരി രാഹുൽ ഗാ ന്ധിക്ക് പാചകം ചെയ്തു കഴി ക്കാൻ പ്രവർത്തകന്റെ വക നെയ്മീൻ. സന്തോ ഷത്തോടെ സ്വീകരിച്ചശേ ഷം മീൻ രാഹുൽ ഗാന്ധി പ്രവർത്തകർക്കു തിരികെ നൽകി. മത്സ്യതൊഴിലാളി യും നീർക്കുന്നം സ്വദേശി യുമായ അനിൽകുമാറാ ണ് രാഹുൽ ഗാന്ധിക്ക് നെ ീൻ നൽകിയത്. ആല പ്പുഴ മണ്ഡലത്തിലെ സ്ഥാ നാർഥി എ.ഡി. തോമസി ന്റെ താത്പര്യത്തിലായിരു ന്നു ഇത്.

