ലയൺസ് ക്ലബ് വാർഷിക സമ്മേളനം

ലയൺസ് ക്ലബ് വാർഷിക സമ്മേളനം
Share Email

22 April 2026
മുഹമ്മ ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318 സി യുടെ കീഴിൽ അരൂർ മുതൽ തോട്ടപ്പളി വരെയുള ക്ലബുകൾ ഉൾപ്പെടുന്ന റീജിയൺ നാലിന്റെ വാർഷികസമ്മേളനം മുഹമ്മ ഗൗരി നന്ദനം ഓഡിറ്റോറിയത്തിൽ നടന്നു. ലയൺസ് ഇന്റർനാഷണൽ ഫൗണ്ടേഷൻ ഏരിയ ലീഡർ അഡ്വ.വി.അമർനാഥ് ഉദ്ഘാടനം ചെയ്തു. റീജിയൺ ചെയർമാൻ അഡ്വ.ടി.സജി അദ്ധ്യക്ഷത വഹിച്ചു.
ഈ വർഷത്തിൽ നിരവധി സേവനപ്രവർത്തനങ്ങൾ ക്ലബുകൾ പൂർത്തിയാക്കിയതായി റീജിയൺ ചെയർമാൻ അഡ്വ.ടി.സജി പറഞ്ഞു.സോൺ ചെയർമാൻമാരായ അഡ്വ.പ്രിയ അരുൺ, മഹേന്ദ്രൻ.പി, കിഷോർ ചാറ്റർജി എന്നിവർ റിപ്പോർട്ടുകൾ അവതരിപ്പിച്ചു. മികച്ച ക്ലബ്ബ് ഭാരവാഹികൾക്കും സോൺ ചെയർമാൻമാർക്കുമുള്ല പുരസ്കാരങ്ങളും വിതരണം ചെയ്തു. പ്രോജക്ട് കോർഡിനേറ്റർ പ്രൊഫ. ടി എൻ. പ്രിയകുമാർ, റീജിയൺ സെക്രട്ടറി ടി. ജി. സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.
+

Share Email
Top