സ്കൂളിൽ ബിരിയാണി ചലഞ്ചിലൂടെ നിർമ്മിച്ച പാർക്ക് തുറന്നു

സ്കൂളിൽ ബിരിയാണി ചലഞ്ചിലൂടെ നിർമ്മിച്ച പാർക്ക് തുറന്നു
Share Email

28 March 2026
മുഹമ്മ: ബിരിയാണി ചലഞ്ചിലൂടെ കുരുന്നുകൾക്ക് കിഡ്സ് പാർക്ക് ഒരുക്കി മുഹമ്മ സി.എം.എസ് സ്കൂൾ. രക്ഷാകർത്താക്കളുടെയും ബഹുജനങ്ങളുടെയും സഹകരണത്തോടെ പി.ടി.എയുടെ നേതൃത്വത്തിലാണ് ബിരിയാണി ചലഞ്ച് നടത്തിയത്. അറുന്നൂറോളം കുട്ടികൾ പാർക്കാണ് പാർക്ക് പ്രയോജനപ്പെടുക. വിദ്യാലയ വികസന സമിതി കൺവീനർ ജോളി തോമസ് പാർക്ക് തുറന്നുകൊടുത്തു. പി.ടി.എ പ്രസിഡന്റ് സുബിത അഫ്നാസ് അധ്യക്ഷയായി. പ്രഥമാദ്ധ്യാപകൻ ജോൺ തോമസ്, ചർച്ച് വർക്കർ പി.എം.ഐസക്, പി.ടി.എ.വൈസ് പ്രസിഡന്റ് പഞ്ചമി വിഷ്ണു, എം.പി.ടി.എ പ്രസിഡന്റ് കവിത ഷാജി, വിദ്യാലയ വികസന സമിതി ചെയർമാൻ സെബാസ്റ്റ്യൻ, ജോയിന്റ് കൺവീനർ കെ.എസ്.ലാലിച്ചൻ, സീനിയർ അസി.എൻ.എം.ഷേർലി, അൾത്താര എന്നിവർ പങ്കെടുത്തു.

Share Email
Top