ഹജ്ജ് സാങ്കേതിക പഠന ക്ലാസ്

ഹജ്ജ് സാങ്കേതിക പഠന ക്ലാസ്
Share Email

Thursday 05 February, 2026
മുഹമ്മ: കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് പുറപ്പെടുന്നവർക്കുള്ല രണ്ടാംഘട്ട സാങ്കേതിക പഠനക്ലാസ് ആലപ്പുഴ വലിയകുളം ജുമാമസ്ജിദ് ടി.എം.എ. ആഡിറ്റോറിയത്തിൽ നടന്നു. സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം അനസ് ഹാജി അരൂർ ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രെയിനിംഗ് ഓർഗനൈസർ സി.എ.മുഹമ്മദ് ജിഫ്രി അദ്ധ്യക്ഷത വഹിച്ചു. വലിയകുളം മസ്ജിദ് അസി. ഇമാം മുഹമ്മദ് അസ്ലം സഖാഫി പ്രാർത്ഥന നിർവഹിച്ചു. നെടുമ്പാശ്ശേരി ഹജ്ജ് ക്യാമ്പ് മുൻ ഡയറക്ടർ എ.എം. ആരിഫ് മുഖ്യാതിഥിയായി. സംസ്ഥാന ഹജ്ജ് കമ്മിറ്റി ഫാക്കൽറ്റിമാരായ എൻ.പി.ഷാജഹാൻ, സി.എ. മുഹമ്മദ് ജിഫ്രി എന്നിവർ ക്ലാസ് നയിച്ചു. അസിസ്റ്റന്റ് ജില്ലാ ട്രെയിനിംഗ് ഓർഗനൈസർ ടി.എ.അലിക്കുഞ്ഞ് ആശാൻ സ്വാഗതവും ഫീൽഡ് ട്രെയിനിംഗ് ഓർഗനൈസർ മുഹമ്മദ് കബീർ നന്ദിയും പറഞ്ഞു.

Share Email
Top