അപകട ഇൻഷുറൻസ് തട്ടിയെടുക്കാൻ പൊലീസ് ഉദ്യോഗസ്ഥന്റെ വ്യാജപരാതി

അപകട ഇൻഷുറൻസ് തട്ടിയെടുക്കാൻ പൊലീസ് ഉദ്യോഗസ്ഥന്റെ വ്യാജപരാതി
Share Email

വകുപ്പുതല നടപടിക്ക് ശുപാർശ ചെയ്തെന്ന് ജില്ലാ പൊലീസ് മേധാവി

ആലപ്പുഴ അപകട ഇൻഷുറൻസ് സ്വന്തമാ ക്കാൻ വ്യാജ വാഹനാപകട പരാതി നൽകിയ പൊലീസ് ഉദ്യോഗസ്ഥനെതിരെ വകുപ്പുതല നടപടിക്കു ശുപാർശ. ടൂറിസം പൊലീസിൽ ഗ്രേഡ് എസ്ഐ തസ്തികയിലുള്ള ഉദ്യോഗ സ്ഥന്റെ പരാതിയാണ് വ്യാജമെന്നു പൊലീ സ് കണ്ടെത്തിയത്.
രണ്ടുമാസം മുൻപ് ബൈക്ക് മറിഞ്ഞ് പൊലീസുകാരന്റെ ഇടതുകൈക്ക് പൊട്ടലുണ്ടായി രുന്നു. എന്നാൽ എതിരെവന്ന മറ്റൊരു ബൈക്ക് ഇടിച്ചാണ് അപകടമുണ്ടായതെന്നു കാട്ടി ഇദ്ദേഹം മണ്ണഞ്ചേരി പൊലീസ് സ്റ്റേഷ നിൽ പരാതിനൽകി. ഇടിച്ച ബൈക്കിന്റെ നമ്പർ സഹിതമായിരുന്നു പരാതി. എഎസ് കനാൽ റോഡിൽ വച്ചുണ്ടായ അപകടത്തിൽ ഇടതുകൈമുട്ടിനു പൊട്ടലുണ്ടെന്നും കയ്യിലും മുഖത്തും മുറിവുകളുണ്ടെന്നും ആശുപത്രിയിൽ ചികിത്സതേടിയെന്നും പരാതിയിലുണ്ടായിരുന്നു.
ബൈക്കുടമയെ പൊലീസ് ചോദ്യം ചെയ്ത പ്പോൾ അപകടമുണ്ടായതായി ഉടമയും സമ്മതി ച്ചു. പക്ഷേ മൊഴിയിൽ സംശയം തോന്നിയ പൊലീസ് ബൈക്കുടമയുടെ മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ തിരഞ്ഞു. അപക ടം നടന്നെന്നു പറയുന്ന സമയത്ത് ഉടമ അപക ടസ്ഥലത്ത് ഇല്ലെന്നു കണ്ടെത്തി. വീണ്ടും ചോ ദ്യം ചെയ്തപ്പോൾ പരാതിക്കാരനായ എസ്ഐ പറഞ്ഞിട്ടാണു മൊഴി നൽകിയതെന്നു ഉടമ സമ്മതിച്ചു. ഇതോടെയാണ് അപകട ഇൻഷു റൻസ് തട്ടിയെടുക്കാനാണ് എസ്ഐ വ്യാജ
പരാതി നൽകിയതെന്നു വ്യക്തമായത്.
അതേസമയം വ്യാജപരാതി നൽകിയതിനു ള്ള കേസും വകുപ്പുതല നടപടികളും ഒഴിവാ ക്കാനായി സംഭവം ഉന്നത അധികാരികളെ അറി യിക്കാതെ ഒതുക്കിത്തീർക്കാൻ പൊലീസ് അസോസിയേഷൻ ഇടപെട്ടെന്ന് ആരോപണ മുണ്ട്. സംഭവത്തെക്കുറിച്ച് സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയതോടെയാണു വകുപ്പുതല അന്വേഷണത്തിന് ജില്ലാ പൊലീസ് മേധാവി ഉത്തരവിട്ടത്.
വ്യാജ പരാതി നൽകിയ എസ്ഐക്കെതിരെ വകുപ്പുതല നടപടിക്കുള്ള നടപടികൾ ആരംഭി ച്ചതായി ജില്ലാ പൊലീസ് മേധാവി എം.പി.മോ ഹനചന്ദ്രൻ അറിയിച്ചു.

Share Email
Top