കലവൂർ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ കാവടി ഘോഷയാത്ര ഭക്തി സാന്ദ്രമായി

കലവൂർ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ കാവടി ഘോഷയാത്ര ഭക്തി സാന്ദ്രമായി
Share Email

Monday 02 February, 2026
മുഹമ്മ: എസ്.എൻ.ഡി.പി യോഗം 329-ാം നമ്പർ ശാഖയിലെ കലവൂർ ശ്രീ സുബ്രഹ്മണ്യ സ്വാമിക്ഷേത്രത്തിലെ തൈപ്പൂയക്കാവടി മഹോത്സവത്തോടനുബന്ധിച്ചു നടന്ന കാവടി ഘോഷയാത്രയും വേലുകുത്ത് വഴിപാടും ഭക്തി സാന്ദ്രമായി. വളവനാട് പുത്തൻകാവ് ദേവീക്ഷേത്രത്തിൽ നിന്നാരംഭിച്ച ഘോഷയാത്രയിൽ നൂറുകണക്കിന് ഭക്ത ജനങ്ങൾ മയിൽപ്പീലി കാവടിയും പൂക്കാവടിയുമായി നാമജപങ്ങളോടെ ഘോഷയാത്രയുടെ ഭാഗമായി. വാദ്യമേളങ്ങളും ഗരുഡനും തെയ്യവും ഭഗവത് വേഷധാരികളും ഘോഷയാത്രയിൽ അണിനിരന്നു.
ഘോഷയാത്രയ്ക്ക് വഴിയിലുടനീളം വലിയ വരവേൽപ്പും ലഭിച്ചു. കാവടികൾ മേൽ ശാന്തി കൊറ്റംകുളങ്ങര ഉണ്ണികൃഷ്ണൻ ശാന്തി ഏറ്റുവാങ്ങി. തുടർന്ന് വിഭവ സമൃദ്ധമായ സദ്യയും കലാപരികളും നടന്നു. ശാഖാ യോഗം ഭാരവാഹികളായ ആർ.സനുരാജ്, മഠത്തിക്കാട്, ടി.സി.സുഭാഷ് ബാബു കുളങ്ങര, എഫ്.അനു,വലിയ നിലത്ത്, ഉത്സവ ഭാരവാഹികളായ കെ.പി.സുരേഷ് ബാബു, സുരേഷ് ഭവൻ, എസ്.സുജിത്ത് പുളിക്കി പറമ്പിൽ എന്നിവർ ഉത്സവ പരിപാടികൾക്ക് നേതൃത്വം നൽകി.

Share Email
Top