കാവുങ്കൽ ദേവീക്ഷേത്രത്തിൽ നാരങ്ങവിളക്കുപൂജ

കാവുങ്കൽ ദേവീക്ഷേത്രത്തിൽ നാരങ്ങവിളക്കുപൂജ
Share Email

മുഹമ്മ കാവുങ്കൽ ദേവീക്ഷേത്രത്തിൽ ഉത്സവത്തോടനുബന്ധിച്ച് നാരങ്ങവിളക്കുപൂജ നടന്നു. മേൽശാന്തി സുരേഷ് നമ്പൂതിരി മുഖ്യകാർമികത്വം വഹിച്ചു. ഗൃഹ ദോഷശാന്തിക്കായി നടന്ന നാരവിളക്കുപൂജയിൽ നാടിന്റെ നാഭാഗങ്ങളിൽനിന്നുള്ള വി ശ്വാസികൾ പങ്കെടുത്തു. അന്ന ദാനവും ഉണ്ടായിരുന്നു. ദേവസ്വം പ്രസിഡന്റ് വി.സി. വിശ്വമോഹൻ, സെക്രട്ടറി കെ.പി. ഉണ്ണിക്കൃഷ്ണൻ, മാനേജർമാരായ ബി. രാജേന്ദ്രപ്ര സാദ്, കെ.എസ്. ജനാർദന പൈ എന്നിവർ നേതൃത്വം നൽകി.
തെക്കേ ചേരുവാര ഉത്സവ ദിനമായ ശനിയാഴ്ച മൂന്നുമണി ക്ക് കാഴ്ചശ്രീബലി, ദൃശ്യകലാരൂപ ങ്ങളോടെ വേലപടയണി, ഗാന മേള, പള്ളിവേട്ട. വടക്കേ ചേരു വാര ഉത്സവദിനമായ ഞായറാഴ്ച വൈകീട്ട് നാലിന് കാഴ്ചശ്രീബലി, വേലപടയണി, ഗാനമേള, ആകാ ശവിരുന്ന്, ആറാട്ട്.

Share Email
Top