മുഹമ്മ വെളിയിൽ കുടുംബയോഗത്തിന്റെ 39-ാമത് വാർഷികവും കുടുംബ സംഗമവും നടത്തി

മുഹമ്മ വെളിയിൽ കുടുംബയോഗത്തിന്റെ 39-ാമത് വാർഷികവും കുടുംബ സംഗമവും നടത്തി
Share Email

മുഹമ്മ: മുഹമ്മ വെളിയിൽ കുടുംബയോഗത്തിന്റെ 39-ാമത് വാർഷികവും കുടുംബ സംഗമവും കൃഷിമ ന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഡി അനിൽകുമാർ അധ്യക്ഷത വഹിച്ചു. ചലചിത്ര താരം അനുപ് ചന്ദ്രൻ മുഖ്യാഥിതിയായി. ജില്ലാ ഉപഭോക്ത്യ കമ്മിഷൻ പ്രസിഡന്റ് പി ആർ ഷോ ളി മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ കാൽ നൂറ്റാ ണ്ട് വിവാഹ ജീവിതം പിന്നിട്ട എഴുപത്തഞ്ച് ദമ്പ തികളെ മംഗള പത്രം നൽകി ആദരിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ ടി റെജി, കെ കെ കുമാരൻ പാലിയേറ്റീവ് സൊസൈറ്റി ചെയർമാൻ എസ് രാധാകൃഷ്ണൻ, ഗ്രാമ പഞ്ചായ ത്ത് അംഗങ്ങളായ എസ് ടി റെജി, ലതീഷ് ബി ചന്ദ്രൻ, കുഞ്ഞുമോൾ ഷാനവാസ്, സി ആർ ജയ പ്രകാശ്, സി കെ സുഗുണൻ, സംഗീത സംവിധാ യകൻ സജി സ്വരരാഗ് എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി റ്റി സി സൈജു സ്വാഗതവും ജോയിന്റ് സെക്രട്ടറി ഷൈലമ്മ ശാന്തപ്പൻ നന്ദിയും പറഞ്ഞു.

Share Email
Top