ലഹരി ഗുളികയും കഞ്ചാവുമായി 2 പേർ അറസ്റ്റിൽ

ലഹരി ഗുളികയും കഞ്ചാവുമായി 2 പേർ അറസ്റ്റിൽ
Share Email

മുഹമ്മ ലഹരി ഗുളികയും കഞ്ചാവുമായി 2 പേരെ മുഹമ്മ പൊലീസ് പിടികൂടി.
ഓച്ചിറ വവ്വാക്കാവ് കടഞ്ഞൂർ ഭാഗം മന്നിട്ടശ്ശേരി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ആലപ്പുഴ സ്വദേശി മാഹിൻ (23), വണ്ടാനം പുതുവൽ വീട്ടിൽ ഇജാസ് (26) എന്നിവരെയാണ് കഴിഞ്ഞ ദിവസം രാത്രി ഒൻപതോടെ നടത്തിയ പരിശോധനയിൽ തണ്ണീർമുക്കം പഞ്ചാ യത്ത് ബസ് സ്റ്റാൻഡ് പരിസര ത്ത് നിന്ന് പിടികൂടിയത്. ലഹരിമ രുന്ന് വില്പനയ്ക്കാണ് ഇവർ ബസിൽ തണ്ണീർമുക്കത്ത് എത്തിയത്. മാഹിന്റെ ബാഗിനുള്ളിൽ 3 കവറിനുള്ളിൽ 20 സ്ട്രിപ്പുകളിലാ യി ഒളിപ്പിച്ചിരുന്ന 107.7 ഗ്രാം ലഹ
രി ഗുളികകളും ഇജാസിന്റെ ബാ ഗിൽ സൂക്ഷിച്ചിരുന്ന 236.6 ഗ്രാം കഞ്ചാവും കണ്ടെടുത്തു. മാഹിൻ മോഷണം അടിപിടി കേസുകളിലും ഇജാസ് വധശ്രമം, അടിപിടി കഞ്ചാവ് കേസുകളിലും പ്രതിയാണ്. ഇജാസ് കാപ്പ നിയമ പ്രകാരം നടപടി നേരിട്ട ആളാണ ന്നും പൊലീസ് പറഞ്ഞു.


Share Email
Top