വനിതാ സെൽഫി കഞ്ഞിക്കുഴിയുടെ സൂപ്പർക്ലിക്ക്
ക്ലീനിങ് ഉൽപന്നങ്ങളുടെ നിർമാണം മുതൽ ഇവന്റ് മാനേജ്മെന്റ് വരെ ഏറ്റെടുക്കുന്ന വലിയൊരു പ്രസ്ഥാനമായി വനിതാ സെൽഫി
പത്തിൽ താഴെ അംഗങ്ങളുമായി 2017ലാ ണ് കഞ്ഞിക്കുഴിയുടെ വനിതാ സെൽ ഫിയുടെ ആദ്യ ക്ലിക്ക്. കഞ്ഞിക്കുഴി സഹകരണ ബാങ്ക് മുൻ പ്രസിഡന്റ് എം സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ സുദർശനാഭായ് രക്ഷാധികാരിയായി ആരംഭിച്ചതാണ് വനിതാ സെൽഫി.
ഗ്രൂപ്പിലിപ്പോൾ 140 അംഗങ്ങളുണ്ട്.

ക്ലീനിങ് ഉൽപന്നങ്ങളുടെ നിർമാണം മുതൽ ഇവന്റ് മാനേജ്മെന്റ് വരെ ഏറ്റെടുക്കുന്ന വലിയൊരു പ്രസ്ഥാനമായി ഇന്നത് വളർന്നു വീട്ടമ്മമാർ, കയർ -കാർഷിക മേഖല യിൽ പ്രവർത്തിക്കുന്നവർ, തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയവരാണ് ഏറിയ പങ്കും. കോളേജ് വിദ്യാർഥികളുമുണ്ട്. സ്ത്രീശാക്തീകരണ രംഗത്ത് പുത്തൻ ആശയമായി രൂപംകൊണ്ട പ്രസ്ഥാനം ഡിഷ് വാഷ്, ഹാ ൻഡ് വാഷ്, കാർ വാഷ്, സാരി ഷാംപു, ടോ യ്ലറ്റ് ക്ലീനർ, സിഫ്നർ, ഫ്ലോർ ക്ലീനർ, ഫി നോയിൽ, സോപ്പുപൊടി, സോപ്പ് തുടങ്ങി പന്ത്രണ്ടിനം ഉൽപ്പന്നങ്ങളാണ് വിപണി യിൽ ഇറക്കുന്നത്. കൂടാതെ, ഇവന്റ് മാനേ ജ്മെന്റ് ടീം, വനിതകളുടെ സെക്യൂരിറ്റി സർ വീസ്, വനിതാ ചെണ്ടമേള സംഘം, ഗാന മേള ടീം, പായ്ക്കുചെയ്ത പച്ചക്കറികൾ ആവ ശ്യക്കാർക്ക് എത്തിക്കുന്ന സംഘം എന്നിവയും ഉണ്ട്.
പാചകംമുതൽ പന്തൽ വരെ
കോവിഡ് അടച്ചുപൂട്ടലിൽ ആഘോഷങ്ങൾ ക്ക് അവധിയായപ്പോഴാണ് വനിതാ സെൽ ഫി ഈ രംഗത്തേയ്ക്ക് തിരിഞ്ഞത്. പ്രാദേശിക മാർക്കറ്റുകളിലും സൂപ്പർ മാർക്കറ്റുകളിലും
വിൽക്കാൻ കഴിയുന്ന തരത്തിൽ കുറഞ്ഞ നിരക്കിൽ മികച്ച ഉൽപ്പന്നങ്ങൾ വിപണിയിൽ ലഭ്യമാക്കുന്നു. അരിപ്പൊടി, കറിപ്പൊടി തുടങ്ങിയവയുടെ യൂണിറ്റുമുണ്ട്. വിവാഹ ക്ഷണക്കത്ത് അച്ചടിക്കുന്നതും വിതരണം ചെയ്യുന്നതും വധുവിനെ ഒരുക്കുന്നതും എല്ലാം വനിതാ സെൽഫി ഏറ്റെടുക്കും. വി വാഹത്തിന് വാഹനവും കലാപരിപാടിക ളും ഏർപ്പാട് ചെയ്യും. പന്തലും പാചകക്കാ രനും ആവശ്യമുള്ളവർക്ക് അതും തയാർ. സമ്മേളനങ്ങളുടെ ഒരുക്കങ്ങളും ചെയ്യും.
തൊട്ടതെല്ലാം ഹിറ്റ്
കഞ്ഞിക്കുഴിയിൽ മുട്ടഗ്രാമം’ പദ്ധതി ആരം ഭിച്ചെങ്കിലും മുട്ടവിൽക്കാൻ ബുദ്ധിമുട്ടി. ബാ ങ്ക് സഹായത്തോടെ മുട്ട സംഭരിച്ച് “വനിതാ സെൽഫി നാടൻ കോഴിമുട്ട എന്ന ബ്രാൻ ഡിൽ പായ്ക്കുചെയ്ത് വിപണിയിലിറക്കി. വൻ കിട മാളുകളിൽ വരെ ഇവയെത്തിച്ചു. സഹകരണ ബാങ്കുമായി ചേർന്ന് ദേശീയ പാതയിൽ ബ്രാൻഡഡ് കമ്പനി കുപ്പിവെ ള്ളം 10 രൂപ നിരക്കിൽ വിൽപ്പന നടത്തിയ തും ശ്രദ്ധേയമായി.
കഞ്ഞിക്കുഴി സഹകരണ ബാങ്ക് കെട്ടി ടത്തിനു സമീപം ചായയും ആവിയിൽ വേവിച്ച പലഹാരങ്ങളും നൽകുന്ന ചായ ക്കട തുടങ്ങി. മികച്ച പ്രതികരണമായിരു ന്നെങ്കിലും മറ്റു പദ്ധതികളുടെ തിരക്കേറി യതോടെ താൽക്കാലികമായി നിർത്തി. ചെമ്പരത്തിപ്പൂ, ഇരുമ്പൻപുളി, ജാതിക്ക, പച്ച മാങ്ങ എന്നിവകൊണ്ടു സ്ക്വാഷുമു ണ്ടാക്കി ഇതിനിടയിൽ. മികച്ച വിൽപ്പന യാണ് ഇവയ്ക്ക് ലഭിച്ചത്. കുടിവെള്ള പാർല റാണ് മറ്റൊരു പദ്ധതി. വേറിട്ട ഇത്തരം പദ്ധതികളിലൂടെ സംസ്ഥാനത്തുതന്നെ വനിതാ സെൽഫി ശ്രദ്ധേയമായി.

