വിദ്യാർത്ഥികളെ അനുമോദിച്ചു

വിദ്യാർത്ഥികളെ അനുമോദിച്ചു
Share Email

04 June 2026
മുഹമ്മ പഞ്ചായത്ത് 13-ാം വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ പഠനത്തിൽ മികവ് പുലർത്തിയ വിദ്യാർത്ഥികളെ അനുമോദിച്ചു. എ.ബി.വി.എച്ച്.എസ്.എസ് മുൻ ഹെഡ്മാസ്റ്റർ കെ.എം.മഹാൻ അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്തു. ടി. ബി.ശാന്തപ്പൻ അദ്ധ്യക്ഷത വഹിച്ചു. മുഹമ്മ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അരുൺ മോഹൻ, മുഹമ്മ ഗ്രാമ പഞ്ചായത്തംഗം ഷീലാ ഷാജി, ശ്രീജിത്ത് സുകുമാരൻ പുല്ലംപാറ, വി. എം. സുഗാന്ധി, മർഫി മറ്റത്തിൽ, പി. അജയകുമാർ, രജനി റോയി എന്നിവർ സംസാരിച്ചു.

Share Email
Top