സി.പി.രവീന്ദ്രൻ അനുസ്മരണ സമ്മേളനം
13 May 2026
മുഹമ്മ: സാംസ്ക്കാരിക, ആതുര സേവനരംഗങ്ങളിൽ സാമൂഹിക പ്രവർത്തകനായിരുന്ന സി.പി.രവീന്ദ്രൻ അനുസ്മരണ സമ്മേളനം ആലപ്പുഴ നിയുക്ത എം.എൽ.എ എ.ഡി.തോമസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. പി.വേണുഗോപാൽ അദ്ധ്യക്ഷനായി. കനിവ് കോ-ഓർഡിനേറ്റർ മധു കാവുങ്കൽ സ്വാഗതം പറഞ്ഞു. വളവനാട് ലക്ഷ്മി നാരായണ ക്ഷേത്രം കാര്യദർശി പ്രകാശ് സ്വാമി, പഞ്ചായത്തംഗങ്ങളായ കെ.പി.ബിജു, റംലബീവി, രക്ഷാധികാരികളായ ബി.ഉണ്ണികൃഷ്ണൻ, വി.ടി.ഷാജൻ, പി.പി. സുധീർ, എൻ.അനിൽകുമാർ, ടി.അജയകുമാർ, ജനറൽ സെക്രട്ടറി പി.എ.സുരേഷ് ബാബു എന്നിവർ സംസാരിച്ചു. കാവുങ്കൽ ക്ഷേത്രത്തിന്റെ പ്രസിഡന്റായി 25 വർഷക്കാലം പ്രവർത്തിച്ച സി.പി.രവീന്ദ്രൻ എസ്.എൻ.ഡി.പി യോഗം പ്രസിഡന്റ് യൂണിയൻ കൗൺസിലർ കാവുങ്കൽ ഗ്രന്ഥശാല, ഗ്രാമീണ, കർഷക സംഘം തുടങ്ങിയ പ്രസ്ഥാനങ്ങളിലും നേതൃത്വം വഹിച്ചു.

