ഹജ്ജ് : ജില്ലാ തല വാക്സിനേഷൻ

ഹജ്ജ് : ജില്ലാ തല വാക്സിനേഷൻ
Share Email

Thursday 12 February, 2026
മുഹമ്മ കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2026 ലെ ഹജ്ജ് കർമത്തിന് ജില്ലയിൽ നിന്ന് യാത്രയാകുന്നവർക്കുള്ല മെഡിക്കൽ സ്ക്രീനിംഗ്, വാക്സിനേഷൻ ജില്ലാ തല ഉദ്ഘാടനം ആലപ്പുഴ ജനറൽ ആശുപത്രിയിൽ സൂപ്രണ്ട് ഇൻ ചാർജ് ഡോ. കെ.വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് ജില്ലാ ട്രെയിനിങ് ഓർഗനൈസർ ടി.എ.അലിക്കുഞ്ഞ് ആശാൻ അധ്യക്ഷത വഹിച്ചു. ഫീൽഡ് ട്രെയിനിംഗ് ഓർഗനൈസർമാരായ മുഹമ്മദ് മൻസൂർ സ്വാഗതവും എ.എം. മുഹമ്മദ് കബീർ നന്ദിയും പറഞ്ഞു.ആലപ്പുഴ ജനറൽ ആശുപത്രിയിൽ വെളിയാഴ്ചയും 16ന് കായംകുളം താലൂക്ക് ആശുപത്രിക്ക് കിഴക്ക് വശമുള ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലും, 17 ന് ചേർത്തല താലൂക്ക് ആശുപത്രിയിലും വാക്സിനേഷൻ
നടക്കും.

Share Email
Top