അവധിക്കാല കൗമാര ക്യാമ്പ്

അവധിക്കാല കൗമാര ക്യാമ്പ്
Share Email

02 May 2026
മുഹമ്മ: കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിന്റെയും ഐ.സി.ഡി.എസിന്റെയും ആഭിമുഖ്യത്തിൽ സുഭദ്രം പദ്ധതിയുടെ ഭാഗമായി കൗമാരപ്രായക്കായ കുട്ടികൾക്ക് വേണ്ടി ‘വർണ്ണത്തേര്’ അവധിക്കാല ക്യാമ്പ് നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എം.സന്തോഷ്കുമാർ അദ്ധ്യക്ഷനായ ചടങ്ങിൽ കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധർമണി തമ്പാൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വിജിമോൾ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് ലജിത തിലകൻ, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ.അശ്വിൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജി.മുരളി തുടങ്ങിയവർ സംസാരിച്ചു. സുഭദ്രം കോർഡിനേറ്റർ അരുണിമ നന്ദി പറഞ്ഞു.

Share Email
Top