അപകടവളവിൽ ഇനി കൂടുതൽ സുരക്ഷ; എസ്.എൻ കവലയിൽ കോൺവെക്സ് മിറർ സ്ഥാപിച്ച് മിത്രം സ്വയം സഹായ സംഘം
മുഹമ്മ: വാഹനയാത്രികരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകി മാതൃകാപരമായ ഇടപെടലുമായി എസ്.എൻ കവല മിത്രം സ്വയം സഹായ സംഘം. എസ്.എൻ കവല–വേമ്പനാട് റോഡിലെ അപകടസാധ്യതയുള്ള വളവിലാണ് സംഘത്തിന്റെ നേതൃത്വത്തിൽ കോൺവെക്സ് മിറർ സ്ഥാപിച്ചത്.
വളവിന്റെ മറുവശത്തുനിന്ന് എത്തുന്ന വാഹനങ്ങളെ മുൻകൂട്ടി കാണാൻ സഹായിക്കുന്ന കോൺവെക്സ് മിറർ സ്ഥാപിച്ചതോടെ അപകടസാധ്യത കുറയ്ക്കാനും വാഹനയാത്ര കൂടുതൽ സുരക്ഷിതമാക്കാനും കഴിയുമെന്നാണ് പ്രതീക്ഷ.
പ്രദേശത്തെ റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിനായി സ്വയം സഹായ സംഘം നടത്തിയ ഈ ഇടപെടൽ ശ്രദ്ധേയമാണ്.
ബിബിൻ ബോബന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മിത്രം സ്വയം സഹായ സംഘം പ്രസിഡന്റ് എം.എസ്. ജയചന്ദ്രൻ കോൺവെക്സ് മിററിന്റെ ഉദ്ഘാടനം നിർവഹിച്ചു.
സുജീഷ് മോഹൻ, ജീവൻ ദാസ്, ജാലിൻ പി., അനീഷ് ഇ.എസ്., പ്രമോദ് എം.പി., പ്രജിത്ത് എ.പി., സുമേഷ് കുമാർ, സജിരാജ്, സജീവ് കുമാർ, സോജി സോമൻ, മുകേഷ് മോൻ പി.എച്ച്., ജസ്റ്റിൻ വർഗീസ്, സജിത്ത് എം.എസ്. എന്നിവർ സംസാരിച്ചു.
അരുൺ പ്രശാന്ത് സ്വാഗതവും സജിത്ത് ഇല്ലിക്കൽ നന്ദിയും പറഞ്ഞു.
Muhamma.com | മുഹമ്മയുടെ വാർത്തകൾ ലോകമെമ്പാടും







