ഏകദിന നേച്ചർ ക്യാമ്പ് ഇന്ന്
11 July 2026
മുഹമ്മ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ കമ്മിറ്റിയും വനം വകുപ്പും സംയുക്തമായി കോളേജ് വിദ്യാർത്ഥികൾക്കായി ഇന്ന് രാവിലെ 10.മുതൽ വൈകിട്ട് 5വരെ കായിപ്പുറം ഗവ.സംസ്കൃത സ്കൂളിൽ ഏകദിന നേച്ചർ ക്യാമ്പ് സംഘടിപ്പിക്കും.
പ്രകൃതി സംരക്ഷണം, ജൈവവൈവിധ്യം, തണ്ണീർത്തട പരിസ്ഥിതി എന്നിവ വിഷയമാക്കി പഠനസംവാദങ്ങൾ, പരിസ്ഥിതി റാലി, പ്രകൃതി നിരീക്ഷണം എന്നിവയും ക്യാമ്പിന്റെ ഭാഗമായി പാതിരാമണൽ ദ്വീപ് സന്ദർശനവും സംഘടിപ്പിക്കും.
അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ സുമി ജോസഫ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. മുതിർന്ന മാധ്യമപ്രവർത്തകൻ മനോജ് കെ. പുതിയവിളയും പരിസ്ഥിതി പ്രവർത്തകൻ ആർ. സബീഷും ക്യാമ്പിന് നേതൃത്വം നൽകും.

