ഒരു ബസ്സ് സർവ്വീസ് ചരിത്രം
ബോട്ടു സർവ്വീസ് ദേശസാൽക്കരിച്ചതിനെത്തുടർന്ന് ചാണ്ടിക്കുഞ്ഞു, പോത്തച്ചൻ, ചാക്കോച്ചൻ സഹോദരന്മാർ ബസ്സ് സർവ്വീസ് ആരംഭിച്ചു. ചാണ്ടിക്കുഞ്ഞു 1957 ഡിസംബർ മാസത്തിൽ ആലപ്പുഴ- മുഹമ്മറൂട്ടിൽ സർവ്വീസ് നടത്തിയിരുന്ന KLQ 1157 ബസ്സ് ആലപ്പുഴ വാട്ടർ വർക്സ് എന്ന സ്ഥാപനത്തിന്റെ ഉടമയായിരുന്ന ഉസ്മാൻ സേട്ടുവിൽനിന്നും വാങ്ങിച്ചു. ഈ ബസ്സാണ് പിന്നീട് ആലപ്പുഴ-തണ്ണീർമുക്കം റൂട്ടിൽ സർവ്വീസ് നടത്തിയിരുന്ന സെന്റ് ജോർജ് ബസ്സ് ആയി മാറിയത്. സെന്റ് ജോർജ് ബസ്സ് പിൽക്കാലത്തു വിറ്റു. പിന്നീട് മധുര ടി. വി. എസ്സിൽനിന്ന് 1962-ൽ ഒരു പുതിയ ഫർഗോബസ്സ് വാങ്ങി റാണി മോട്ടേഴ്സ്’ എന്ന പേരിൽ ആലപ്പുഴ-തണ്ണീർമുക്കം റൂട്ടിൽ സർവ്വീസ് നടത്തിയിരുന്നു. ആലപ്പുഴ-തണ്ണീർമുക്കം റൂട്ട് 1973-ൽ ഗവൺമെന്റ് ദേശസാൽക്കരിച്ചു.

