വാശിപ്പുറത്തൊരു ബോട്ട് സർവ്വിസ് ആരംഭം

വാശിപ്പുറത്തൊരു ബോട്ട് സർവ്വിസ് ആരംഭം
Share Email

മുഹമ്മ കൊച്ചങ്ങാടിയിൽ കച്ചവടം ചെയ്തുവന്നിരുന്ന കിഴക്കേച്ചി റയിൽ അവിരാ ഔസേഫും, കളത്തിപ്പറമ്പിൽ കൊച്ചുവർക്കിയും കൂടി ഒരുദിവസം ചരക്കെടുക്കുന്നതിന് കൊച്ചിയിൽ പോയി. തിരിച്ചു പോരുന്നതിന് എറണാകുളം-ആലപ്പുഴ റൂട്ടിൽ സർവ്വീസ് നടത്തിയി രുന്ന ‘സ്വരാജ്’ ബോട്ടിൽ കയറി. എന്നാൽ രാത്രിയിലെ യാത്രക്കിടയിൽ രണ്ടാളും ബോട്ടിലിരുന്ന് ഉറങ്ങിപ്പോയി. അക്കാലത്ത് കായിപ്പുറം ജെട്ടിയിലായിരുന്നു ബോട്ടടുത്തിരുന്നത്. ആ ജെട്ടി കഴിഞ്ഞതിനു ശേഷമാണ് രണ്ടാളും ഉറക്കമുണർന്നത്. മുഹമ്മയിൽ തങ്ങളെ ഇറക്കണമെന്ന് രണ്ടാളും മാസ്റ്ററോട് ശാഠ്യം പിടിച്ചു. പക്ഷേ ആലപ്പുഴ ജെട്ടിയിലാണ് അവരെയിറക്കിയത്. ആലപ്പുഴ ജെട്ടിയിൽ ബോട്ടിറങ്ങിയ അവർ തിരിച്ചു ബോട്ടുകയറി കായിപ്പുറം ജെട്ടിയിൽ വന്നിറങ്ങി. ഈ സംഭവം ഇരുവരെയും ഒരു ബോട്ടുസർവ്വീസ് ആരംഭിക്കുന്നതിന് പ്രേരിപ്പിച്ചു. ഇതേത്തുടർന്ന് സെന്റ് ജോർജ് ബോട്ട് പണികഴിപ്പിച്ച ഇവർ എറണാകുളം-കോട്ടയം റൂട്ടിൽ സർവ്വീസ് ആരംഭിച്ചു. ചിറയിൽ ക്കടവിൽ ഒരു ബോട്ടുജെട്ടിയും നിർമ്മിച്ചു. സെന്റ് ജോർജ് ബോട്ട് മുഹമ്മയിലെ ചിറയിൽക്കടവിൽ യാത്രാമദ്ധ്യേ അടുക്കുകയും ചെയ്യു മായിരുന്നു.
കളത്തിപ്പറമ്പിൽ കൊച്ചുവർക്കിയും കുഞ്ഞവുതയുംകൂടി 1930-ൽ സെന്റ് ജോർജ് ബോട്ടുസർവ്വീസ് തുടങ്ങി. സെന്റ് ജോർജ് ബോട്ട് കൊച്ചിക്കാരൻ ദേവസി മേസ്തിരിയാണ് പണിതത്. സെന്റ് ജോർജ് കോട്ടയം-എറണാകുളം റൂട്ടിലാണ് സർവ്വീസ് നടത്തിയിരുന്നത്. മുഹമ്മ-കുമരകം റൂട്ടിൽ ആദ്യമായിട്ട് സർവ്വീസ് നടത്തിയിരുന്ന ബോട്ട് “കേസരി’യാണ്. പിൽക്കാലത്തു അനിയൻ’ ബോട്ടും മുഹമ്മ-കുമരകം റൂട്ടിൽ സർവ്വീസ് നടത്തിയിട്ടുണ്ട്. അവിരാ ഔസേഫും കൊച്ചു വർക്കിയും കൂടി നടത്തിയിരുന്ന സെന്റ് ജോർജ് ബോട്ട് സർവ്വീസ് 1932-ൽ രണ്ടായി വിഭജിച്ചു. സെന്റ് ജോർജ് ബോട്ട് കളത്തിൽപ്പറമ്പിൽ കൊച്ചുവർക്കിയും, കേസരി ബോട്ട് കുഞ്ഞവുതയും എടുത്തു സർവ്വീസ് തുടർന്നു പോന്നു. ചേർത്തല താലൂക്കിലെ എണ്ണപ്പെട്ട ഒരു ജന്മിയും, ബോട്ടുസർവ്വീസ്, ഫാക്ടറി എന്നിവയുടെ ഉടമയുമായ അവിരാ ഔസേഫ് തന്റെ 71-ാമത്തെ വയസ്സിൽ 05-02-1947-ൽ വർദ്ധക്യജന കമായ രോഗങ്ങൾ മൂലം നിര്യാതനായി.
അവിരാ ഔസേഫു ദമ്പതികളുടെ മൂന്നാമത്തെ പുത്രനായ ചാണ്ടി ക്കുഞ്ഞു തന്റെ അപ്പനെ ബിസിനസ്സ് കാര്യങ്ങളിൽ സഹായിച്ചിരുന്നു. ബോട്ടുസർവീസിന്റെ ചുമതല നോക്കിയിരുന്നത് ചാണ്ടിക്കുഞ്ഞായി രുന്നു. ഭാരത്, മോണിംഗ് സ്റ്റാർ, എം. എൽ. റാണി, ജോളി എന്നിങ്ങനെ നാല് ബോട്ടുകൾകൂടി ചാണ്ടിക്കുഞ്ഞു പണികഴിപ്പിച്ചു. ഭാരത് ബോട്ടു സർവ്വീസിന്റെ ആസ്ഥാനം ആലപ്പുഴയായിരുന്നു. ഭാരത് ആലപ്പുഴ -എറണാകുളം റൂട്ടിലും, എം. എൽ. റാണി, മോണിങ് സ്റ്റാർ എന്നിവ വൈക്കം-ചേർത്തല റൂട്ടിലും, ജോളി തണ്ണീർമുക്കം-അതിരമ്പുഴ റൂട്ടി ലുമാണ് അന്ന് സർവ്വീസ് നടത്തിയിരുന്നത്. ബോട്ടു സർവ്വീസിന്റെ ജനറൽ മാനേജർ മങ്കുഴിയിൽ വാവച്ചനായിരുന്നു.



സർവ്വീസ് ബോട്ടുകളുടെ ദേശസാൽക്കരണം
1957-ൽ കേരളത്തിൽ ഇ. എം. എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വ ത്തിലുള്ള മന്ത്രിസഭ അധികാരത്തിലെത്തി. ലോകത്തു തെരഞ്ഞെടു പിൽക്കൂടി അധികാരത്തിൽ വന്ന ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ യായിരുന്നു. 1957-ലെ ഇ. എം. എസ്. മന്ത്രിസഭ. ഈ മന്ത്രിസഭയിൽ തൊഴിൽ വകുപ്പ് മന്ത്രിയായിരുന്ന ടി. വി. തോമസിന്റെ താല്പര്യ പ്രകാരം അന്നത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭ 1958 ഏപ്രിൽ 28-ാം തീയതി സ്വകാര്യവ്യക്തികളുടെ ബോട്ടു സർവ്വീസുകൾ ദേശസാൽക്കരിച്ചു. ഇതിന്റെ ഭാഗമായി ചാണ്ടിക്കുഞ്ഞു, പോത്തച്ചൻ, ചാക്കോച്ചൻ സഹോ ദരന്മാർ നടത്തിയിരുന്ന ബോട്ടുകൾ കോർപ്പറേഷൻ ഏറ്റെടുക്കുകയും ബോട്ടിന്റെ വിലയുടെ മൂന്നിലൊരുഭാഗം വാട്ടർ ട്രാൻസ്പോർട്ട് കോർപ്പറേഷനിൽ ബോണ്ടായിട്ടു കൊടുക്കുകയും ചെയ്തു. വാട്ടർ ട്രാൻസ്പോർട്ട് കോർപ്പറേഷൻ പിൽക്കാലത്ത് ഇന്ന് അറിയപ്പെടുന്ന ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെന്റായി. ഇതോടുകൂടി കോർപ്പറേഷനി ലുണ്ടായിരുന്ന ഷെയർ വിഹിതം നഷ്ടപ്പെട്ടു.

Share Email
Top