കായിപ്പുറം സൗഹൃദവേദി വായനശാല വാർഷികം

പാതിരാമണൽ വികസന സെമിനാർ

മുഹമ്മ • കായിപ്പുറം സൗഹൃദ വേദി വായനശാലയുടെ 28-ാമത് വാർഷികാഘോഷത്തിന്റെ ഭാഗ മായി സംഘടിപ്പിച്ച പാതിരാമണൽ വികസന സെമിനാർ ഡി.തോമസ് എംഎൽഎ ഉദ്ഘാ ടനം ചെയ്തു.

ബി.ത്രിവിക്രമൻ അധ്യക്ഷനാ യി. മുഹമ്മ പഞ്ചായത്തംഗം ടി. കുഞ്ഞുമോൻ വിഷയാവതരണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് അരുൺ മോഹൻ, പഞ്ചായത്തം ഗം എൻ.ആർ.മോഹിത്, കെപി സിസി സെക്രട്ടറി എസ്.ശരത്ത്, കെ.ഡി.അനിൽകുമാർ, കെ.പി. ബാഹുലേയൻ ടി.വി.സന്തോഷ്, ടി.പി.സുരേഷ് ബാബു എന്നിവർ പ്രസംഗിച്ചു.
ഇന്ന് വൈകിട്ട് 3 ന് കായിപ്പുറം ജംക്ഷനിൽ നിന്നു വിവിധ കലാരൂപങ്ങളുടെയും വാദ്യമേളങ്ങളു ടെയും അകമ്പടിയോടെ സാം സ്കാരിക ഘോഷയാത്ര ആരംഭിക്കും.

തുടർന്ന് നടക്കുന്ന സാംസ്കാ രിക സമ്മേളനം കൈതപ്രം ദാമോദരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്യും. സൗഹൃദ വേദി പ്രസിഡ ന്റ് ടി.കുഞ്ഞുമോൻ അധ്യക്ഷനാ കും. കുട്ടികൾക്കുള്ള സൗജന്യ
പഠനോപകരണ വിതരണം പത്മ ശ്രീ ചെറുവയൽ രാമനും ചികി ത്സാ ധനസഹായ വിതരണം സ്വാമി ഹരിനാരായണനും നിർവ ഹിക്കും. തിരഞ്ഞെടുത്ത കുട്ടി കൾക്കുള്ള സൈക്കിൾ വിതര ണം സുനിൽകുമാർ തെക്കേപേ രേവെളി നടത്തും. പി.പ്രസാദ് എംഎൽഎ വി.എം.സുഗാന്ധി തു ടങ്ങിയവർ പ്രസംഗിക്കും.

Top