കാറിലെത്തിയ എ.എസ്.ഐ. നിർത്താതെ ഹോൺ മുഴക്കിയത് ചോദ്യം ചെയ്തു; യുവാവിനു പോലീസിന്റെ വക മുട്ടൻ പണി
17 May 2026
മണ്ണഞ്ചേരി എ.എസ്.ഐ. യാത്രചെയ്തിരുന്ന സ്വകാര്യ വാഹനം ഇരുചക്രവാഹന യാത്രക്കാരനുപിന്നിൽ നിർത്താതെ ഹോൺ മുഴക്കിയ ത് ചോദ്യംചെയ്ത സ്കൂട്ടർ യാ ത്രികനായ യുവാവിനു ലീസിന്റെ വക മുട്ടൻ പണി. സ്കൂട്ടർ കസ്റ്റഡിയിലെടുത്ത തിനു പിന്നാലെ സ്റ്റേഷനിൽ വിളിച്ചുവരുത്തി വെള്ളപേ പ്പറിൽ ഒപ്പിട്ടു വാങ്ങിയശേ ഷം യുവാവിനെതിര മൂന്നു വകുപ്പുകൾ ചുമത്തി കേസും എടുത്തു.
മണ്ണഞ്ചേരി സ്വദേശിയായ യുവാവിനെതിരേയാണ് പോ ലീസിന്റെ നടപടി. വെള്ളി യാഴ്ച വൈകീട്ട് നേതാജി ജങ്ഷനു സമീപം വെച്ച് ട്ടർ റോഡു മുറിച്ചു കടക്കു ന്നതുമായി ബന്ധപ്പെട്ടാണ് സംഭവം. മണ്ണഞ്ചേരി ഭാഗ ത്തുനിന്ന് ആലപ്പുഴയിലേ ക്ക് പോകുകയായിരുന്ന യു വാവിനു പിന്നാലെ സ്വകാര്യ വാഹനത്തിലെത്തിയ മണ്ണ ഞ്ചേരി പോലീസ് സ്റ്റേഷനി ലെ എ.എസ്.ഐ. നിർത്താ തെ ഹോൺ മുഴക്കി.
ഇത് യുവാവ് ചോദ്യം ചെയ്ത ത് ഇഷ്ടപ്പെടാതിരുന്ന എ.എ സ്.ഐ. സ്കൂട്ടർ തടഞ്ഞുനിർ ത്തിയശേഷം യുവാവിനുനേ രേ തട്ടിക്കയറി. തുടർന്ന്, പോ ലീസിനെ വിളിച്ചുവരുത്തി സ്കൂട്ടർ പോലീസ് സ്റ്റേഷനി ലേക്ക് കൊണ്ടുപോകുകയാ യിരുന്നു. ശനിയാഴ്ച രാവിലെ യുവാ വിനെ സ്റ്റേഷനിലേക്കു വിളി ച്ചുവരുത്തിയാണ് വെള്ളപേ പ്പറിൽ ഒപ്പിട്ടു വാങ്ങിയശേ ഷം മൂന്നുവകുപ്പുകൾ ചുമ ത്തി കേസ് എടുത്തത്.

