കാവുങ്കൽ ദേവീക്ഷേത്രത്തിൽ പൊങ്കാല

മണ്ണഞ്ചേരി കാവുങ്കൽ പൂഞ്ഞിലിക്കാവിൽ ദേവീക്ഷേ ത്രത്തിലെ പൊങ്കാല വഴിപാട് ഭക്തിസാന്ദ്രമായി. രാവിലെ പ്രത്യേക പൂജകൾക്കുശേഷം ക്ഷേത്രം മേൽശാന്തി മാമണ്ണൂർ മന സുരേഷ് നമ്പൂതിരിയു ടെ മുഖ്യകാർമികത്വത്തിലാ ണ് ചടങ്ങുകൾ ആരംഭിച്ച ത്. ആലപ്പുഴ എസ്.ഡി.വി. സ്കൂൾ റിട്ട. അധ്യാപിക എ. ജയശ്രീ മകയിരം പൊങ്കാലയ്ക്ക് ദീപം തെളിച്ചു.
ദേവീമന്ത്രധ്വനികളാൽ മുഖരിതമായ അന്തരീക്ഷത്തിൽ ക്ഷേത്രത്തിനു മുന്നിൽ സജ്ജ മാക്കിയ പൊങ്കാല അടുപ്പിലേ ക്ക് ശ്രീകോവിലിൽനിന്നു കൊ ളുത്തിയ അഗ്നിപകർന്നതോടെ യാണ് ചടങ്ങുകൾ ആരംഭിച്ച ത്. തുടർന്ന്, വിശ്വാസികളുടെ പൊങ്കാല അടുപ്പുകളിലേക്ക് അഗ്നി പകർന്നു. ക്ഷേത്രയോ ഗം പ്രസിഡന്റ് വി.സി. വിശ്വമോ ഹൻ, സെക്രട്ടറി കെ.പി. ഉണ്ണി കൃഷ്ണൻ, മാനേജർമാരായ ബി. രാജേന്ദ്രപ്രസാദ്, കെ.എസ്. ജനാർദന പൈ എന്നിവർ ചട ങ്ങുകൾക്കു നേതൃത്വം നൽകി.

Top