മുഹമ്മ ചിറയ്ക്കൽ ശ്രീഗൗരീശങ്കര ക്ഷേത്രത്തിൽ ഇന്നു കൊടിയേറ്റ്

29 April 2026
മുഹമ്മ : ചിറയ്ക്കൽ ശ്രീഗൗരീശങ്കര ക്ഷേത്രത്തിൽ ധ്വജോത്സവത്തിന് വടക്കൻ പറവൂർ രാകേഷ് തന്ത്രിയുടെ മുഖ്യകാർമികത്വത്തിൽ ബുധനാഴ്ച വൈകീട്ട് 6.30-ന് ദീപാരാധയ്ക്കുശേഷം കൊടിയേറും. ചൊവ്വാഴ്ച വാരണം വ്യാസ ഭജനസമിതിയുടെ നേതൃത്വത്തിൽ കൊടിക്കയർ ഘോഷയാത്ര വിവിധ കലാരൂപങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ നടന്നു.
അധിവാസ ഹോമം കലശാധിവാസം എന്നിവയുമുണ്ടായിരുന്നു. പ്രസിഡന്റ് എ.പി. ശശിധരൻ, വൈസ് പ്രസിഡന്റ് എ.ആർ. പ്രസാദ്, സെക്രട്ടറി സി.എസ്. രാജൻ, ജോയിന്റ് സെക്രട്ടറി ശ്യാം ദിനകരൻ, ഖജാൻജി സി.എസ്. സുരേന്ദ്രൻ എന്നിവർ ചടങ്ങുകൾക്കു നേതൃത്വം നൽകി.
ബുധനാഴ്ച രാവിലെ അഞ്ചിന് നിർമാല്യദർശനം, 7.15-നും എട്ടിനും മധ്യേ അഷ്ടബന്ധലേപനം, തുടർന്ന് ബ്രഹ്മകലശാഭിഷേകം, ഉപദേവതാ പ്രതിഷ്ഠകൾ, ധ്വജപ്രതിഷ്ഠ, ആചാര്യദക്ഷിണ, ഉച്ചയ്ക്ക് അന്നദാനം, വൈകീട്ട് 4.30-ന് കൊടിക്കൂറ സമർപ്പണം ഇൻഫോസിസ് മുൻ സി.ഇ.ഒ. എസ്.ഡി. ഷിബുലാലും ഭാര്യ കുമാരി ഷിബുലാലും ചേർന്ന് നിർവഹിക്കും. 6.30-ന് ദീപാരാധന, തുടർന്ന് കൊടിയേറ്റ്, രാത്രി ഏഴിന് തിരുവാതിര, കൊടിയേറ്റ് സദ്യ, എട്ടിന് ഡോ. മായാ ബലറാം നയിക്കുന്ന ശിവരജ്ഞിനി ഗ്രൂപ്പിന്റെ ഭജൻസ്.

Top