പാതിരാമണലിൽ ഗുരുദേവ ജയന്തി ആഘോഷം; ഭക്തിനിർഭരമായി ഗുരുമന്ദിരം
മുഹമ്മ: വേമ്പനാട്ടുകായലിന്റെ മനോഹാരിത നിറഞ്ഞ പാതിരാമണൽ ദ്വീപിലെ ഗുരുമന്ദിരത്തിൽ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷം ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ സംഘടിപ്പിച്ചു.
എസ്എൻഡിപി യോഗം മുഹമ്മ കായിപ്പുറം തെക്ക് 516-ാം നമ്പർ ശാഖയുടെ നേതൃത്വത്തിൽ നടന്ന ജയന്തി സമ്മേളനം മുഹമ്മ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അരുൺ മോഹൻ ഉദ്ഘാടനം ചെയ്തു.
ശാഖാ പ്രസിഡന്റ് എം.കെ. ഉണ്ണിക്കൃഷ്ണൻ അധ്യക്ഷത വഹിച്ചു. കോട്ടയം തിരുവാർപ്പ് ജ്യോതി മനോജ് ഗുരുദേവ മാഹാത്മ്യ പ്രഭാഷണം നടത്തി.
യൂണിയൻ കൗൺസിലർ കെ. സോമൻ, ശാഖാ സെക്രട്ടറി കെ.പി. ബാഹുലേയൻ, വി.എം. സുഗാന്ധി, ടി. കുഞ്ഞുമോൻ, ഡി. തങ്കച്ചൻ, എൻ. തങ്കപ്പൻ, ഗീത അർജുൻ, സാവിത്രി രാമൻ, ബിന്ദു ദിനമണി, സേതുമോൾ, പി. രാജേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
ഗുരുദേവന്റെ സന്ദേശങ്ങളും നവോത്ഥാന മൂല്യങ്ങളും പുതുതലമുറയിലേക്ക് പകരുന്നതിന്റെ പ്രാധാന്യം ഓർമിപ്പിച്ചുകൊണ്ടായിരുന്നു പാതിരാമണലിലെ ജയന്തി ആഘോഷം.
ചിത്രം: പാതിരാമണൽ ഗുരുമന്ദിരത്തിൽ നടന്ന ശ്രീനാരായണ ഗുരുദേവ ജയന്തി സമ്മേളനം മുഹമ്മ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അരുൺ മോഹൻ ഉദ്ഘാടനം ചെയ്യുന്നു.







