ലോകകപ്പ് ആവേശത്തിൽ മുഹമ്മ എ.ബി. വിലാസം സ്കൂൾ

12 June 2026
മുഹമ്മ: ലോകകപ്പിന്റെ ആവേശം നാടെങ്ങും പടരുമ്പോൾ മത്സരത്തിൽ പങ്കെടുക്കുന്ന 48 രാജ്യങ്ങളുടെയും പതാകകൾ ഉയർത്തി ശ്രദ്ധേയമായി മുഹമ്മ എ.ബി.വിലാസം ഹയർ സെക്കൻഡറി സ്കൂൾ. സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം കുട്ടികളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് വിദ്യാലയ മുറ്റത്ത് വിവിധ രാജ്യങ്ങളുടെ ദേശീയപതാകകൾ സ്ഥാപിച്ചത്. ബ്രസീൽ, അർജന്റീന, പോർച്ചുഗൽ, ഫ്രാൻസ്, ജർമനി, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളുടെ പതാകകളേന്തി വിദ്യാർഥികൾ നടത്തിയ മാർച്ച് പാസ്റ്റോടെയായിരുന്നു പരിപാടിക്ക് തുടക്കം. പൂർവ വിദ്യാർത്ഥിയും ബീച്ച് സോക്കർ കേരള ഫുട്ബോൾ ടീം ക്യാപ്റ്റനുമായ ലെനിൻ മിത്രൻ സല്യൂട്ട് സ്വീകരിച്ചു. തുടർന്ന് ഷൂട്ട് ഔട്ട് മത്സരം ഉദ്ഘാടനം ചെയ്തു. ലോകകപ്പ് ഫൈനൽ വരെ വിദ്യാർഥികൾക്കും അധ്യാപകർക്കും പൂർവ വിദ്യാർഥികൾക്കുമായി വിവിധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു. ക്ലാസുകൾ തമ്മിലുള്ല ഫുട്ബോൾ ടൂർണമെന്റ്, ക്വിസ് മത്സരം, പെനാൽറ്റി കിക്ക് മത്സരം എന്നിവയും നടക്കും.

Top