വീട് വാടകയ്ക്കെടുത്ത് പെൺവാണിഭം: നാലുപേർ കസ്റ്റഡിയിൽ

വീട് വാടകയ്ക്കെടുത്ത് പെൺവാണിഭം: നാലുപേർ കസ്റ്റഡിയിൽ
Share Email

മണ്ണഞ്ചേരി വീട് വാടകയ്ക്കെടുത്ത് പെൺവാണിഭം നടത്തിയി രുന്ന സംഘം പിടിയിലായതായി സൂചന. മണ്ണഞ്ചേരി പഞ്ചാ യത്ത് ഒന്നാം വാർഡ് വളവനാട് ജങ്ഷന് കിഴക്കുള്ള വീട്ടിൽ നിന്നാണ് ഒരു സ്ത്രീയടക്കം നാല് പേരെ മണ്ണഞ്ചേരി പോലീസ് പിടികൂടിയത്. പാലക്കാട് സ്വദേശിനിയാണ് സംഘത്തിൽ ഉള്ളതെന്നാണ് വിവരം. നാട്ടുകാരുടെ പരാതിയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. കഴി ഞ്ഞ കുറെ ദിവസങ്ങളായി ഈ വീട്ടിലേക്ക് ആളുകൾ വന്ന് പോവുന്നത് നാട്ടുകാർ പോലീസിൽ അറിയിച്ചിരുന്നു. പ്രതി കളുടെ അറസ്റ്റ് വ്യാഴാഴ്ച രേഖപ്പെടുത്തും.

Share Email
Top