ഒരു കുടുംബത്തിന്റെ കണ്ണീരിലേക്ക് കൈത്താങ്ങാകുമോ? വാരിയെല്ലുകൾ തകർന്ന യുവാവിന് അടിയന്തര ശസ്ത്രക്രിയയ്ക്ക് സഹായം തേടി ബന്ധുക്കൾ

ഒരു കുടുംബത്തിന്റെ കണ്ണീരിലേക്ക് കൈത്താങ്ങാകുമോ? വാരിയെല്ലുകൾ തകർന്ന യുവാവിന് അടിയന്തര ശസ്ത്രക്രിയയ്ക്ക് സഹായം തേടി ബന്ധുക്കൾ
Share Email

ജീവിതം ചില കുടുംബങ്ങളെ ഒരേസമയം പലവിധ പരീക്ഷണങ്ങളിലൂടെ നടത്താറുണ്ട്. ആലപ്പുഴയിലെ ഒരു സാധാരണ കുടുംബവും ഇന്ന് അത്തരമൊരു ദുരിതക്കടലിലൂടെയാണ് കടന്നുപോകുന്നത്. രോഗവും അപകടവും സാമ്പത്തിക പ്രതിസന്ധിയും ഒരുമിച്ച് തളർത്തിയ ഈ കുടുംബം ഇപ്പോൾ സുമനസ്സുകളുടെ കരുണയ്ക്കായി കാത്തിരിക്കുകയാണ്.

ആലപ്പുഴ ജില്ലാ കോടതി വാർഡിലെ തത്തംപള്ളി വിജയ് ഭവനിൽ താമസിക്കുന്ന മനു മോഹൻകുമാർ (38) ഗോവണിപ്പടിയിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. മാനസിക വെല്ലുവിളി നേരിടുന്ന മനുവിന് അപകടത്തിൽ നെഞ്ചിലെയും മുതുകിലെയും വാരിയെല്ലുകൾ പൊട്ടി. അടിയന്തര ശസ്ത്രക്രിയ മാത്രമാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്ന ചികിത്സ.

എന്നാൽ ചികിത്സയ്ക്ക് ആവശ്യമായ ഏകദേശം 1.5 ലക്ഷം രൂപ കണ്ടെത്താൻ ഈ കുടുംബത്തിന് യാതൊരു മാർഗവും ഇല്ല.

ഈ കുടുംബത്തിന്റെ ദുരിതങ്ങൾ ഇന്നലെയോ ഇന്നോ തുടങ്ങിയതല്ല. കഴിഞ്ഞ ജൂൺ 18-ന് മനുവിന്റെ പിതാവ് മോഹൻകുമാർ കുളിമുറിയിൽ വീണ് ഇടുപ്പെല്ല് പൊട്ടി കിടപ്പിലായി. അതിന് മുമ്പ്, 2022 ഏപ്രിൽ 14-ന്, വൃക്കരോഗത്തെ തുടർന്ന് അമ്മ മോൾജി മരണത്തിന് കീഴടങ്ങി. കുടുംബത്തിലെ മറ്റൊരു മകനായ ആദിത്യ മോഹൻ (27) 2019-ൽ ഉണ്ടായ ബൈക്ക് അപകടത്തെ തുടർന്ന് വലതുകാലിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു.

ഇന്ന് പിതാവും രണ്ട് മക്കളും വാടകവീട്ടിൽ കഴിയുകയാണ്. ജീവിതത്തിന്റെ ഭാരവുമായി പോരാടുന്നതിനിടെയാണ് മനുവിനെ ഈ അപകടവും തേടിയെത്തിയത്. സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്താൻ തീരുമാനിച്ചിട്ടുണ്ടെങ്കിലും, ആവശ്യമായ തുക കണ്ടെത്താനാകാത്തതിനാൽ ചികിത്സ പ്രതിസന്ധിയിലാണ്.

സഹായിക്കാം… ഒരു ജീവന് പ്രതീക്ഷ നൽകാം

മനുവിന്റെ ചികിത്സയ്ക്കായി സഹായിക്കാൻ ആഗ്രഹിക്കുന്നവർക്ക് സഹോദരൻ ആദിത്യ മോഹന്റെ പേരിലുള്ള അക്കൗണ്ടിലേക്ക് സംഭാവന നൽകാം.

ബാങ്ക്: ഫെഡറൽ ബാങ്ക്, കളർകോട് ശാഖ
അക്കൗണ്ട് നമ്പർ: 12690100243686
IFSC: FDRL0001269

കൂടുതൽ വിവരങ്ങൾക്ക്: 99957 18922

ഒരു ചെറിയ സഹായം പോലും ഈ കുടുംബത്തിന് വലിയ പ്രതീക്ഷയായി മാറാം. നമുക്ക് കഴിയുന്ന സഹായം നൽകി, ജീവിതത്തോട് വീണ്ടും പോരാടാനുള്ള കരുത്ത് മനുവിന് നൽകാം. ഒരാളുടെ വേദന പങ്കുവെക്കുമ്പോഴാണ് മനുഷ്യസ്നേഹത്തിന്റെ യഥാർത്ഥ അർഥം കൂടുതൽ പ്രകാശിക്കുന്നത്.

Share Email
Top