സ്കൂൾ തോട്ടത്തിൽ വിളവെടുപ്പ്; പച്ചക്കറികൾ അടുക്കളയിലേക്കും കുട്ടിച്ചന്തയിലേക്കും

സ്കൂൾ തോട്ടത്തിൽ വിളവെടുപ്പ്; പച്ചക്കറികൾ അടുക്കളയിലേക്കും കുട്ടിച്ചന്തയിലേക്കും
Share Email

മുഹമ്മ: പാഠപുസ്തകത്തിനൊപ്പം കൃഷിയും പഠിച്ച് എ.ബി. വിലാസം ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾ. ‘പാഠം ഒന്ന്, പാടത്തേക്ക്’ പദ്ധതിയുടെ ഭാഗമായി സ്കൂൾ കൃഷിത്തോട്ടത്തിലെ രണ്ടാംഘട്ട വിളവെടുപ്പ് തുടങ്ങി. പടവലം, വെള്ളരി, മത്തൻ, തണ്ണിമത്തൻ എന്നിവയാണ് വിളവെടുത്തത്.

വിളവെടുത്ത പച്ചക്കറികൾ സ്കൂൾ അടുക്കളയിൽ ഉപയോഗിക്കും. ബാക്കിയുള്ളവ കുട്ടിച്ചന്തയിലൂടെ വിൽക്കും. പി. പ്രസാദ് എം.എൽ.എ. വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് സജി മോഹൻ അധ്യക്ഷനായി.

അധ്യാപകർക്കും പി.ടി.എ. അംഗങ്ങൾക്കും വീട്ടിൽ കൃഷി ചെയ്യുന്നതിനായി വിത്തുകളും വിതരണം ചെയ്തു. വിത്തുവിതരണം കൃഷി അസിസ്റ്റന്റ് ഡയറക്ടർ കെ.സി. ഷൈജ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എം. അരുൺമോഹൻ സ്കൂൾ അടുക്കളയിലേക്കുള്ള പച്ചക്കറികൾ കൈമാറി. കുട്ടിച്ചന്തയിലെ ആദ്യവിൽപ്പന കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് എം. സന്തോഷ്‌കുമാർ ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പഞ്ചായത്ത് അംഗം എൻ.ടി. റെജി, കൃഷി ഓഫീസർ പി.എം. കൃഷ്ണ, കർഷകൻ കെ.പി. ശുഭകേശൻ, സ്കൂൾ മാനേജർ ജെ. ജയലാൽ, പ്രിൻസിപ്പൽ ബിജോ കെ. കുഞ്ചെറിയ എന്നിവർ സംസാരിച്ചു.

Share Email
Top