‘സാങ്കേതിക തടസ്സം’ പറഞ്ഞ് ആനുകൂല്യങ്ങൾ നിഷേധിക്കരുത്: ഫാ. ആന്റണി കാട്ടൂപ്പാറ

‘സാങ്കേതിക തടസ്സം’ പറഞ്ഞ് ആനുകൂല്യങ്ങൾ നിഷേധിക്കരുത്: ഫാ. ആന്റണി കാട്ടൂപ്പാറ
Share Email

മുഹമ്മ: അർഹമായ ആനുകൂല്യത്തിന് അപേക്ഷിച്ചാൽ മറുപടി ‘സാങ്കേതിക തടസ്സം’ എന്നാകരുതെന്ന് മുഹമ്മ സെന്റ് ജോർജ് ഫൊറോനാ വികാരി ഫാ. ആന്റണി കാട്ടൂപ്പാറ. സംവരണ ആനുകൂല്യങ്ങൾ ലഭിക്കാത്ത സമുദായങ്ങളുടെ ഉന്നമനത്തിനായി പ്രഖ്യാപിക്കുന്ന പദ്ധതികൾ വാഗ്ദാനങ്ങളിൽ ഒതുങ്ങരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കത്തോലിക്കാ കോൺഗ്രസ് മുഹമ്മ യൂണിറ്റ് മുഖ്യമന്ത്രിക്ക് സമർപ്പിക്കുന്ന ഭീമഹർജിയുടെ ഒപ്പുശേഖരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുന്നോക്ക സമുദായങ്ങളുടെ ന്യായമായ അവകാശങ്ങൾ ഉറപ്പാക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും ഫാ. ആന്റണി പറഞ്ഞു.

മുന്നോക്ക കോർപറേഷനിൽ അംഗങ്ങളെ നിയമിക്കുക, സാമ്പത്തിക സംവരണത്തിലെ അപാകതകൾ പരിഹരിക്കുക, ആനുകൂല്യങ്ങൾക്കുള്ള അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാൻ സൗകര്യമൊരുക്കുക എന്നിവയാണ് ഹർജിയിലെ പ്രധാന ആവശ്യങ്ങൾ.

മുഹമ്മ ഫൊറോനാ പള്ളിയങ്കണത്തിൽ നടന്ന ഒപ്പുശേഖരണത്തിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു. ബേബി വട്ടക്കര, പൗലോസ് നെല്ലിക്കാപ്പള്ളി, തോമസ് കുറ്റേൽ, ജോളി പുതുപ്പറമ്പ് എന്നിവർ പ്രസംഗിച്ചു.

Share Email
Top