കർഷകർക്ക് പരിശീലനവും പച്ചക്കറി തൈകളും; കായിപ്പുറത്ത് ശേഷി വികസന ശിൽപശാല

കർഷകർക്ക് പരിശീലനവും പച്ചക്കറി തൈകളും; കായിപ്പുറത്ത് ശേഷി വികസന ശിൽപശാല
Share Email

മുഹമ്മ: കർഷകർക്ക് പുതിയ അറിവുകൾ പകർന്നുനൽകാൻ കായിപ്പുറം വേമ്പനാട് ഫാർമേഴ്സ് ക്ലബിന്റെ നേതൃത്വത്തിൽ ശേഷി വികസന ശിൽപശാല സംഘടിപ്പിച്ചു. കായിപ്പുറം സർവീസ് സഹകരണ ബാങ്ക് നമ്പർ 1300 ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കർഷകർക്ക് പച്ചക്കറി തൈകൾ വിതരണം ചെയ്യുകയും മികച്ച കർഷകരെ ആദരിക്കുകയും ചെയ്തു.

ബാങ്ക് പ്രസിഡന്റ് കെ. ആർ. പ്രതാപൻ അധ്യക്ഷനായ ചടങ്ങ് കൃഷി ഓഫീസർ പി. എം. കൃഷ്ണ ഉദ്ഘാടനം ചെയ്തു. ഫാർമേഴ്സ് ക്ലബ് പ്രസിഡന്റ് പി. എം. കൃഷ്ണപ്പൻ, സെക്രട്ടറി സന്തോഷ് ഷൺമുഖൻ, സദാശിവൻ നായർ, സി. ആർ. പ്രഭാകരൻ, സി. ഡി. വിശ്വനാഥൻ, അസിസ്റ്റന്റ് കൃഷി ഓഫീസർ സജീവ്, പ്രശാന്ത് എന്നിവർ സംസാരിച്ചു.

Share Email
Top