ആറുവരിപ്പാത മുറിച്ചുകടക്കാൻ മേൽനടപ്പാതകൾ സ്ഥാപിച്ചുതുടങ്ങി

ആറുവരിപ്പാത മുറിച്ചുകടക്കാൻ മേൽനടപ്പാതകൾ സ്ഥാപിച്ചുതുടങ്ങി
Share Email

ചേർത്തല ദേശീയപാത വിക സനപ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലേക്കടുക്കുമ്പോൾ ആറുവ രിപ്പാത മുറിച്ചുകടക്കാൻ മേൽനട പാതകൾ സ്ഥാപിച്ചുതുടങ്ങി. തു റവൂർ മുതൽ തെക്കോട്ട് പ്രധാന കേന്ദ്രങ്ങളിലെല്ലാം മേൽനടപ്പാത കൾ സ്ഥാപിക്കുന്നുണ്ട്. വികസ നം പൂർത്തിയാകുന്നതോടെ പ്ര ധാന പാതയിലേക്കു കാൽനടയാ യുള്ള സഞ്ചാരം അനുവദനീയമല്ല. ഇതിനു പരിഹാരമായാണ് മേൽന ടപ്പാതകൾ സ്ഥാപിക്കുന്നത്.
തുറവൂർ, പട്ടണക്കാട് ഗ്രാമപ്പ ഞ്ചായത്തുകളുടെ അതിർത്തി യായ പട്ടണക്കാട് മിൽമ ഫാക്ടറി ക്കു സമീപം ജില്ലയിലെ ആദ്യ മേൽ നടപ്പാത അവസാനഘട്ടത്തിലായി ട്ടുണ്ട്. പട്ടണക്കാട് എസിയു ജി വിഎച്ച്എസ്എസിനും പട്ടണക്കാ ട് സെയ്ന്റ് ജോസഫ്സ് പബ്ലിക് സ്കൂളിനുമിടയിലും സിഎംഎസിൽ ബിഷപ്പ് മൂർ സ്കൂളിനു മുന്നിലും മേൽനടപ്പാതയ്ക്കായി ആദ്യഘട്ടപ്ര വർത്തനങ്ങൾ പൂർത്തിയാക്കി. ഇതിനു പുറമേ അടിപ്പാതയില്ലാത്ത പ്രധാന കേന്ദ്രങ്ങളിലെല്ലാം മേൽന ടപ്പാതാ പദ്ധതിയുണ്ട്.
പൊന്നാം വെളി, ചേർത്തല റെയിൽവേ സ്റ്റേഷൻ, കെവിഎം
ആശുപത്രി, മതിലകം, മായിത്തറ എന്നിവിടങ്ങളിലും മേൽനടപ്പാത കൾ സ്ഥാപിക്കുന്നുണ്ട്. ഇതിനു പുറമേ ഏതാനും സ്ഥലങ്ങളിലും ആവശ്യമുയർന്നിട്ടുണ്ട്. 30 മീറ്റർ ഇരുവശങ്ങളിലേക്കുള്ള പ്രധാന പാതയ്ക്കു പുറമേ 7.5 മീറ്റർ വീതിയി ലുള്ള രണ്ടുവശങ്ങളിലെയും സർ വീസ് റോഡുകളും കടന്നാണ് മേൽ നടപ്പാതകൾ. പദ്ധതി യാഥാർഥ്യ മാകുന്നതോടെ പാതയുടെ ഇരു വശങ്ങൾ തമ്മിലുള്ള ബന്ധം മേൽനടപ്പാലങ്ങളിലൂടെ മാത്ര മായിരിക്കും.

Share Email
Top