ഉയരെ നാളികേരം വിലയിൽപ്പൊള്ളി വെളിച്ചെണ്ണ

ഉയരെ നാളികേരം     വിലയിൽപ്പൊള്ളി വെളിച്ചെണ്ണ
Share Email

ആലപ്പുഴ നാളികേരവില കുതി ച്ചുയരാൻ തുടങ്ങിയിട്ട് മാസങ്ങ ളായി. തിങ്കളാഴ്ചത്തെ ചില്ലറ വിൽ പ്പന നിരക്ക് കിലോയ്ക്ക് 75 രൂപയാ യി. മൂന്നു മാസത്തോളമായി വില കുറയാതെ നിൽക്കുന്നതോടെ അടുക്കളയെ പ്രതിസന്ധിയിലാക്കി വെളിച്ചെണ്ണവിലയും മുകളിലേക്കാ ണ്. 261 രൂപയാണ് ഒരു കിലോഗ്രാ മിന്റെ ഇപ്പോഴത്തെ വില. കഴിഞ്ഞ മൂന്നുമാസത്തിനിടയിൽ ശരാശരി 100 രൂപയ്ക്കടുത്താണ് വെളിച്ചെണ്ണ വില കൂടിയത്.
ഒരു കിലോ തേങ്ങയുടെ മൊ ത്തവ്യാപാരവില തിങ്കളാഴ്ച 68 രൂ പയായിരുന്നു. കഴിഞ്ഞവർഷം ഇതേസമയത്തെ വില 30 രൂപ ടുത്തായിരുന്നെന്നാണ് വ്യാപാരി കൾ പറയുന്നത്. കഴിഞ്ഞ മൂന്നു മാസത്തോളമായി തേങ്ങവിലയിൽ കുറവില്ല. ലഭ്യതക്കുറവാണ് പ്രധാന കാരണമായി വ്യാപാരികൾ ചൂണ്ടി ക്കാണിക്കുന്നത്.
തമിഴ്നാട്ടിൽ നാളികേര ഉത്പാദനം കുറഞ്ഞു
തമിഴ്നാട്ടിൽ നിന്നാണ് തേങ്ങ കൂടുതലായും കേരളത്തിലേക്ക് എത്തുന്നതെന്നാണ് നാളികേര വ്യാപാരികൾ പറയുന്നത്. പ്രധാ നമായും പൊള്ളാച്ചിയിൽനിന്ന്. അവിടെ നാളികേര ഉത്പാദനം കുറഞ്ഞത് വിലക്കയറ്റത്തിന്റെ പ്ര
ധാന കാരണമാണ്.
മറ്റൊരുകാരണം കൂടിവരുന്ന കരിക്ക് വ്യവസായമാണ്. കരിക്കി നായി തേങ്ങ നേരത്തേതന്നെ ഇടു ന്നു. കരിക്ക് വിൽപ്പന കർഷകർക്ക് കൂടുതൽ ലാഭകരമാണ്. കൂടുതൽ പേർ കരിക്ക് വിൽക്കുന്നതും പ്രതി സന്ധി കൂട്ടുന്നെന്നും നാളികേര വ്യ വസായികൾ പറയുന്നു. ഭക്ഷണശാലകളും പ്രതിസന്ധിയിൽ
തേങ്ങയുടെയും വെളിച്ചെണ്ണ യുടെയും വില ഉയർന്നതോടെ ഭക്ഷണശാലകളും പ്രതിസന്ധിയി ലാണ്. ഇവ രണ്ടും ഭക്ഷണത്തിൽ ഒഴിച്ചുകൂടാനാവാത്ത ഘടകങ്ങളാ
യതോടെയാണ് ഭക്ഷണശാലകൾ
വെട്ടിലായത്. മൂന്നുമാസത്തോളമാ യി വെളിച്ചണ്ണയുടെയും തേങ്ങയു ടെയും വില കുറയാതെ നിൽക്കു ന്നത് ഭക്ഷണശാലകളെ നന്നായി ബാധിച്ചിട്ടുണ്ടെന്ന് ഹോട്ടലുടമക ളും പറയുന്നു. വിലക്കയറ്റം രൂക്ഷ മാണെങ്കിലും ഭക്ഷണത്തിന്റെ വില കൂട്ടിയിട്ടില്ല.
കർഷകർക്കു ഗുണമില്ല
തേങ്ങയുടെ വില ദിവസേന ഉയ രുകയാണെങ്കിലും കർഷകർക്ക് വില കിട്ടുന്നില്ലെന്നാണ് ആക്ഷേപം. 40 മുതൽ 45 രൂപ നിരക്കിലാണ് കച്ചവടക്കാർ തേങ്ങ കർഷകരിൽ നിന്നു വാങ്ങുന്നതെന്നും മേഖല യുമായി ബന്ധപ്പെട്ടവർ പറയുന്നു.
നാളികേരം കിലോയ്ക്ക് 75 രൂപ വെളിച്ചെണ്ണ കിലോയ്ക്ക് 261 രൂപ

Share Email
Top