കായിപ്പുറം സൗഹൃദവേദി വായനശാല വാർഷികാഘോഷം സമാപിച്ചു

മുഹമ്മ • കായിപ്പുറം സൗഹൃദവേ ദി വായനശാലയുടെ 28-ാമത് വാർ ഷികാഘോഷം സമാപിച്ചു. കായി പ്പുറം ജംക്ഷനിൽ നിന്നു വിവിധ കലാരൂപങ്ങളുടെയും വാദ്യമേളങ്ങ ളുടെയും അകമ്പടിയോടെ ആരംഭി ച്ച ഘോഷയാത്ര ആഘോഷമാ യി. തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനം കൈതപ്രം ദാമോദരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. സൗഹൃദവേദി പ്രസിഡന്റും വാർ ഡ് അംഗവുമായ ടി.കുഞ്ഞുമോൻ അധ്യക്ഷനായി. സൗജന്യ പഠനോ പകരണ വിതരണം പത്മശ്രീ
ചെറുവയൽ രാമനും ചികിത്സാ സഹായധന വിതരണം പി.പ്രസാ ദ് എംഎൽഎയും തിരഞ്ഞെടുത്ത കുട്ടികൾക്കുള്ള സൈക്കിൾ വിതര ണം സുനിൽകുമാർ തെക്കേപേരേ വെളിയും നിർവഹിച്ചു. പി.പ്രസാദ് എംഎൽഎ, പഞ്ചായത്ത് അംഗങ്ങ ളായ വി.എം.സുഗാന്ധി, ബീന അനിൽകുമാർ, അംബികാദേവി, സൗഹൃദവേദി സെക്രട്ടറി ആർ.വി നോദ്, ട്രഷറർ എസ്.അജയകു മാർ, കെ.ആർ.പ്രതാപൻ, എസ്.ടി. റെജി, രാഗ് വിൻചന്ദ് എന്നിവർ പ്രസംഗിച്ചു.

Top