‘ടിക്കറ്റില്ലാ യാത്ര’ ചോദ്യം ചെയ്തതാ ടിടിഇയെ മർദിച്ചു

മദ്യലഹരിയിലായിരുന്ന പ്രതി അറസ്റ്റിൽ
ആലപ്പുഴ • ട്രെയിനിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്തതു ചോദ്യം ചെയ്ത വനിതാ ടിടിഇയെ അസ ഭ്യം പറയുകയും കയ്യേറ്റത്തിനു ശ്രമിക്കുകയും ചെയ്തയാൾ അറസ്റ്റിൽ. 19ന് വൈകിട്ട് ഏറനാട് എക്സ്പ്രസ് ആലപ്പുഴ സ്റ്റേഷ നിൽ നിന്നു പുറപ്പെട്ട് അൽപ സമയത്തിനകമാണു സംഭവം. ടിടിഇ യുടെ പരാതിയിൽ തിരുവല്ല കണ്ടു ചിറയിൽ വീട്ടിൽ മനീഷാണ്(27) അറസ്റ്റിലായത്.
വനിതാ ടിടിഇ മനീഷിനോടു ടിക്കറ്റ് കാണിക്കാൻ ആവശ്യ പ്പെട്ടപ്പോൾ മദ്യലഹരിയിലായിരുന്ന ഇയാൾ അസഭ്യം പറ ഞ്ഞു. കയ്യേറ്റത്തിനും മുതിർന്നു. ടിടിഇ അറിയിച്ചതനുസരിച്ച് റെയിൽവേ പൊലീസ് ഉദ്യോഗസ്ഥരെത്തി ഇയാളെ പിടികൂടി കായംകുളം സ്റ്റേഷ നിൽ ഇറക്കി ആലപ്പുഴയിലേക്കു കൊണ്ടുപോയി. കൊല്ലത്തേക്കു പോകുകയായിരുന്നു എന്നാണ് ഇയാൾ പറഞ്ഞത്. ഗുരുവായൂർ പൊലീസ് സ്റ്റേഷനിൽ മനീഷി നെതിരെ മോഷണക്കേസുകളു ണ്ടെന്നും സംഘം ചേർന്നുള്ള മോ ഷണത്തെ തുടർന്നു കരുതൽ തട ങ്കലിൽ പാർപ്പിച്ചിട്ടുണ്ടെന്നും പൊ ലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
ആലപ്പുഴ റെയിൽവേ പൊലീസ് എസ്എച്ച്ഒ കെ.ബിജോയ് കു മാർ, സിപിഒമാരായ പ്രസന്നജി ത്ത്, അജിത് കുമാർ എന്നിവർ ചേർന്നാണു പ്രതിയെ പിടികൂടിയത്.

Top