നിയമോൾക്ക് അഭിനന്ദനവുമായി എം എം മണിയെത്തി
മുഹമ്മ നിയമോളെ അനുമോദിക്കാൻ ഹൈറേഞ്ചിൽനിന്ന് എം എം മണിയെത്തി, കൂടെ സമ്മാനമായി കരുതിയ കുട്ടി സൈക്കിളും. ഏറെ നാളായി കാണാൻ കൊ തിച്ച നേതാവിനെ അടുത്തുകി ട്ടിയ സന്തോഷത്തിലാണ് നിയ യുടെ കുടുംബവും നാടും. “ഫണ്ടെവിടെ, വീടെവിടെ, കോ ൺഗ്രസേ’ എന്ന പാട്ടുപാടി വൈറലായ മുഹമ്മ സ്വദേശി നിയ (മിന്നു) മോളെ കാണാനാ ണ് മുതിർന്ന സിപിഐ എം നേതാവും എംഎൽഎയുമായ എം എം മണി മുഹമ്മയിലെ വീട്ടിലെത്തിയത്.
വിഷു ആഘോഷത്തിനിട യിൽ നാലുവയസുകാരി പാടുന്ന വീഡിയോ “കോൺഗ്രസു കാർക്ക് ഇലക്ഷൻ കഴിഞ്ഞുവ ന്ന വിഷുവായിട്ട് കൈനീട്ടം തന്നില്ല എന്ന് പറയരുത് എന്ന അടിക്കുറിപ്പോടെ എം എം മണി ഫേസ്ബുക്കിൽ പങ്കുവച്ചിരുന്നു. പിന്നാലെ ഈ വീഡിയോ കേരളം ഏറ്റെ ടുക്കുകയായിരുന്നു.
മുഹമ്മ തുരുത്തൻകവലയ് ക്ക് സമീപം ശ്രീരാഗം വീട്ടിൽ സി എസ് ശരത് – ശിൽപ ദമ്പ തികളുടെ മകളാണ് നിയ. വിഷു ത്തലേന്ന് വീട്ടിൽ കമ്പിത്തിരി കത്തിച്ച് ചുവടുവച്ച് പാടിയ പ്പോൾ അമ്മ ശിൽപ്പയാണ് വീ ഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കു വച്ചത്.
മുണ്ടക്കൈ – ചൂരൽമല ദു രിത ബാധിതതർക്കായി പിരിച്ച പണം കവർന്ന കോൺഗ്ര സ് നേതൃത്വത്തോട് ചോദ്യ ങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള ഗാനം തയ്യാറാക്കിയത് കുവൈത്തിലെ കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ (കല) പ്രവർത്തകരാണ്. പാ ട്ടും വീഡിയോയും വൈറലായ
തോടെ കല പ്രവർത്തകരാണ് നിയയെ നേരിൽക്കണ്ട് അനു മോദിക്കാൻ അവസരമൊരു ക്കിയത്. കലയുടെ സ്നേഹോ പഹാരമായി എം എം മണി നി യയ്ക്ക് സൈക്കിൾ സമ്മാനി ച്ചു. കുട്ടിയെ അഭിനന്ദിക്കുക യും ചെയ്തു.
തിന്മകൾക്കെതിരെ പ്രായഭേ ദമന്യേ സാമൂഹ്യപ്രതികരണം ഉയർന്നുവരണമെന്ന് എം എം മണി പറഞ്ഞു. പാടിയും ആടി യും ഈ വിഷയത്തെ കൂടുതൽ പേരിലേക്ക് എത്തിച്ച നിയ മോൾ അഭിനന്ദനമർഹിക്കുന്ന തായും അദ്ദേഹം പറഞ്ഞു. സി പിഐ എം, ഡിവൈഎഫ്ഐ, അഖിലേന്ത്യ ജനാധിപത്യ മഹി ളാ അസോസിയേഷൻ തുട ങ്ങിയ സംഘടനകൾ നിയമോ ൾക്കും ചേച്ചി ദിയമോൾക്കും പഠനോപകരണങ്ങൾ ഉൾപ്പെ ടെ സമ്മാനിച്ചു.
സിപിഐ എം മുഹമ്മ നോർ ത്ത് ലോക്കൽ സെക്രട്ടറി ഡി ഷാജി അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ആർ നാസർ, മാരാ രിക്കുളം ഏരിയ സെക്രട്ടറി പി രഘുനാഥ്, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ എസ് രാധാകൃഷ്ണൻ, കയർ കോർപറേഷൻ ചെയർമാൻ ജി വേണുഗോപാൽ, ‘കല’ സെക്ര ട്ടറി കെ കെ സുദർശനൻ എന്നി വർ സംസാരിച്ചു.
സിപിഐ എം ഏരിയ കമ്മി റ്റി അംഗങ്ങളായ സി കെ സുരേ ന്ദ്രൻ, കെ ഡി അനിൽകുമാർ, മു ഹമ്മ പഞ്ചായത്ത് പ്രസിഡന്റ് എം അരുൺമോഹൻ, കല പ്രവ ർത്തകൻ എം ആർ തൃപ്തികു മാർ എന്നിവർ പങ്കെടുത്തു.

