പീലിംഗമേഖലയിൽ ഒഴിയാതെ ദുരിതം

പീലിംഗമേഖലയിൽ ഒഴിയാതെ ദുരിതം
Share Email

ആലപ്പുഴ സമുദ്രോത്പന്നകയ റ്റുമതി വ്യവസായത്തിന്റെ നെ ടുംതൂണായ ചെമ്മീൻ പീലിംഗ് മേഖലയിൽ പ്രതിസന്ധികൾ ഒഴിയാതെ തുടരുമ്പോഴും തൊ ഴിലാളികൾ നേരിടുന്ന ബുദ്ധി മുട്ടുകളെക്കുറിച്ച് പഠിക്കുന്നതി ന്പ്രത്യേകസമിതിയെത്തുമെ ന്ന മന്ത്രിയുടെ പ്രഖ്യാപനം ന ടപ്പാകാത്തത്ല്ലുവിളിയാകു ന്നു.തൊഴിലാളികൾ നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് പഠിക്കു ന്നതിനും അവരുടെ തൊഴിൽ, ജീവിത, സാമ്പത്തിക, ആരോ ഗ്യനിലവാരം മെച്ചപ്പെടുത്തുന്ന തിനുള്ള നിർദേശങ്ങൾ സമർ പ്പിക്കുന്നതിനുമായി പ്രത്യേക സമിതിയെ നിയോഗിച്ചതായി തൊഴിൽ വകുപ്പ് മന്ത്രി വി.ശിവ ൻകുട്ടി 2024 ജൂണിലാണ് നിയ മസഭയെ അറിയിച്ചത്.
ലേബർ കമ്മിഷണർ, ഇ. എസ്.ഐ ഡയറക്ടർ, ഫിഷ റീസ് ഡയറക്ടർ, തൊഴിലാളി സംഘടനകളിൽനിന്നുള്ള ഓ രോ പ്രതിനിധികൾ എന്നിവ രടങ്ങുന്നതാണ് സമിതി. മൂന്ന് മാസത്തിനകം റിപ്പോർട്ട് സമ ർപ്പിക്കുമെന്നായിരുന്നു എച്ച്. സലാം എം.എൽ.എയുടെ ശ്ര ദ്ധ ക്ഷണിക്കലിന് അന്ന് മന്ത്രി നൽകിയ മറുപടിയെങ്കിലും തു ടർനടപടികൾക്ക് വേഗതയു ണ്ടായില്ല.
ഒരുടോക്കൺ ചെമ്മീൻ കിള്ളുമ്പോൾ 19.50 രൂപയാണ് തൊഴിലാളിക്ക്ലഭിക്കുക. പല
പ്പോഴും ഒരുടോക്കണിൽ 2കിലോ ഗ്രാം വരെ ചെമ്മീൻ കിള്ളേണ്ടി വരും. ചെറിയ ചെമ്മീനാണെങ്കി ൽ 20ടോക്കണേ ഒരുദിവസം കി ള്ളാൻ കഴിയൂവെന്ന് തൊഴിലാളി കൾ പറഞ്ഞു.
തീരപ്രദേശങ്ങളിൽ കുടിൽവ്യ വസായം കണക്കെയാണ് പീലിം ഗ്ഷെഡ്ഡുകൾ പ്രവർത്തിക്കുന്നത്. ചെറിയ പീലിംഗ് ഷെഡ്ഡുകളിൽ ക മ്മീഷൻ വ്യവസ്ഥയിലാണ് ചെമ്മീ ൻകിള്ളിക്കുന്നത്. ഇതോടെ തൊ ഴിലാളിക്ക്അർഹതപ്പെട്ടവേതനം ലഭിക്കില്ല. ക്ഷേമനിധി ആനുകൂല്യ ങ്ങളും ലഭിക്കാറില്ലെന്ന് തൊഴിലാ ളികൾ പറയുന്നു.
ചെമ്മീൻ പീലിംഗ് മേഖല യിൽ ജോലി ചെയ്യുന്നവർ ക്ക് ആരോഗ്യ ഇൻഷ്വറൻ രിരക്ഷ നൽകണം
തൊഴിലാളികൾ
പഠനസമിതിയെ നിയോഗിച്ച് സർക്കാർ ഉത്തരവായിട്ടുണ്ട്. സമിതി ഉടൻ പ്രശ്നങ്ങൾ പഠി ച്ച് റിപ്പോർട്ട് സമർപ്പിക്കും
– എച്ച്.സലാം എം.എൽ.എ

നിലത്തിരുന്ന് ചെമ്മീൻ കിള്ളുന്ന സ്ത്രീ തൊഴി ലാളികൾക്ക് മതിയായ സൗകര്യം പല ഷെഡു കളിലും ലഭ്യമല്ല
കൂടുതൽ സമയം ഇരു ന്നു ജോലി ചെയ്യുന്നതു മൂലം പലർക്കും ഗർഭാശ യ സംബന്ധമായ പ്രശ് നങ്ങളുണ്ടാകുന്നു
സമയക്രമം നിർണയി ച്ചിട്ടില്ലാത്തതിനാൽ ചിലഷെഡുകളിൽ ജോലി പൂർത്തിയാക്കാതെ ശുചിമുറിയിൽ പോകാൻ അനുവദിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്
ട്രോളിംഗ് നിരോധന കാലത്ത് പല പീലിംഗ് ഷെഡ്ഡുകളും അടയ്ക്കു മ്പോൾ തൊഴിൽ നഷ്ടം നേരിടാറുമുണ്ട് മന്ത്രിയുടെ പ്രഖ്യാപനവും നടപ്പായില്ല

Share Email
Top