മണൽ ഖനനത്തിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ

കണ്ണങ്കര കായലോരം സന്ദർശിച്ച് ഉദ്യോഗസ്ഥ-ജനപ്രതിനിധി സംഘം

മുഹമ്മ: വേമ്പനാട്ടുകായലിലെ മണൽഖനനത്തെ തുടർന്ന് പുറതള്ളിയ ചെളിയും അഴുക്കും നിറഞ്ഞ് ചതുപ്പ് നിലമായി മാറിയ കണ്ണങ്കരയിലെ കായലോരവും തകർന്ന് തരിപ്പണമായ കണ്ണങ്കര റോഡും ഉന്നത ഉദ്യോഗസ്ഥരു ടെയും ജനപ്രതിനിധികളുടെയും സംഘം സന്ദർശിച്ചു. ആലപ്പുഴ ആർഡിഒയുടെ ചാർജ് വഹിക്കു ന്ന ഡപ്യൂട്ടി കലക്ടർ പി.എൻ. അനി, പി.പ്രസാദ് എംഎൽഎ, തണ്ണീർമുക്കം പഞ്ചായത്ത് പ്രസി ഡന്റ് ഏ.കെ.പ്രസന്നൻ, വാർഡ് അംഗം യമുന, ജലസേചന വകു
പ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവരാ ണ് ഇന്നലെ മത്സ്യത്തൊഴിലാളി കളുടെയും പ്രദേശവാസികളുടെ യും ഏഴ് മാസങ്ങളായുള്ള തീരാ ദുരിതം നേരിട്ടറിയാൻ എത്തിയത്.

കായലിലേക്ക് വള്ളമിറക്കാൻ പറ്റാത്ത വിധത്തിൽ ഉപജീവനം മുട്ടിച്ച മണൽ ഖനനത്തിനെതിരെ പരാതി പ്രവാഹമുണ്ടായി. വൻതോതിൽ മാലിന്യം നിറഞ്ഞ് ഏക്കലായ പ്രദേശം ഉടൻ പൂർവ സ്ഥിതിയിലാക്കണമെന്ന് മത്സ്യത്തൊഴിലാളികൾ ഒന്നടങ്കം ആവ ശ്യപ്പെട്ടു. അനധികൃതമായി നട ത്തുന്ന മണൽ ഖനനത്തിനെതി രെ സന്ദർശക സംഘത്തിന് മു ന്നിൽ പ്രതിഷേധം രേഖപ്പെടു ത്തുകയും ചെയ്തു. തീരാദുരിത ങ്ങൾക്ക് അറുതി വരുത്തണമെ ന്നും മണൽ ലോറികൾ ഓടി യാൽ തടയുമെന്നും ആക്ഷൻ കൗൺസിൽ നേതാക്കൾ പറഞ്ഞു.

മണൽ ഖനനത്തെ തുടർന്ന് നികന്നു പോയ കായൽ തീരവും തകർന്ന റോഡും സംബന്ധിച്ച
വിവരങ്ങളും അതിന്റെ പരിഹാര മാർഗങ്ങളും തയാറാക്കി റിപ്പോർ ട്ട് കലക്ടർക്ക് കൈമാറുമെന്നും തുടർ നടപടി ഉണ്ടാകുമെന്നും ഡപ്യൂട്ടി കലക്ടർ പി.എൻ. അനി അറിയിച്ചു. ദേശീയപാത വികസ നത്തിന്റെ പേരിൽ അനധികൃത മായി നടത്തുന്ന കായൽ മണൽ ഖനനം മൂലം മത്സ്യത്തൊഴിലാളി കളും നാട്ടുകാരും അനുഭവിക്കു ന്ന ബുദ്ധിമുട്ടുകൾ ചുണ്ടിക്കാട്ടി മലയാള മനോരമ പലതവണ വാർത്തകൾ പ്രസിദ്ധീകരിച്ചിരു ന്നു.

Top