മുഹമ്മ ബോട്ടുജെട്ടിക്ക് വാഗ്ദാനങ്ങൾമാത്രം ബാക്കി

മുഹമ്മ ബോട്ടുജെട്ടിക്ക് വാഗ്ദാനങ്ങൾമാത്രം ബാക്കി
Share Email

മുഹമ്മ ജലഗതാഗതവകുപ്പിന് ഏറ്റവും കൂടുതൽ വരുമാനം നേടിക്കൊടുക്കുന്ന ഫെറിയാണ് മുഹമ്മ കുമരകം ഫെറി. എന്നാൽ, ഇന്നു മുഹമ്മ ജെട്ടി കാലപ്പഴക്കത്താൽ നശിക്കുകയാണ്. 2002- ലെ കുമരകം ബോട്ടപകടത്തിൽ രണ്ടരമാസം പ്രായമുള്ള പിഞ്ച് കുട്ടിയുൾപ്പെടെ 29 പേരുടെ മര ണത്തിനിടയാക്കിയ ബോട്ടപ കടത്തെത്തുടർന്ന് അന്നത്തെ ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ നടത്തിയ വാഗ്ദാനം പിന്നീ ട് മന്ത്രിയായിട്ടും നടപ്പാക്കിയില്ല. കൂടുതൽ ബോട്ട് സർവീസ് ആരംഭിക്കുമന്നും ഇപ്പോഴുള്ളതി നേക്കാൾ സമയക്കുറവിൽ അക്ക രെയെത്തുന്ന ബോട്ട് സർവീസു കൾ, സ്പീഡ് ബോട്ടുകൾ ഉൾപ്പെ ടെ പല വാഗ്ദാനങ്ങളാണ് അന്ന് നൽകിയത്. എന്നാൽ, എല്ലാം പാഴ് വാക്കായി. മുഹമ്മ ബോട്ട് ജെട്ടിയാണെങ്കിൽ അവഗണന യിൽ വീർപ്പുമുട്ടുകയാണ്. ബോട്ട് വന്നടുക്കുന്ന തൂണുകൾ ദ്രവിച്ച്, മറച്ചിരുന്ന ഷീറ്റ് നിലംപൊത്തിയ നിലയിലുമാണ് ഇന്ന് ബോട്ട് ജെട്ടി. ശൗചാലയമുണ്ടെങ്കിലും ഉപയോഗിക്കാൻ കഴിയാത്തവി ധം വൃത്തിഹീനമാണ്.
മുൻപുണ്ടായിരുന്നബോട്ടുകളുടെ പിന്നിൽ ശൗചാലയമുണ്ടാ യിരുന്നുവെങ്കിൽ ഇന്നുള്ള രണ്ട് ബോട്ടുകളിലും ശൗചാലയമില്ല. പകരം ബൈക്കുകൾ കയറ്റാവുന്ന ഫൈബർ ബോട്ടുകളാണ്.
ബോട്ട് ചാലുകൾ അറിയുന്ന തിനായി കായലിൽ ലൈറ്റോടു കൂടിയ ബോയ്കൾ ഉണ്ടായിരു ന്നു. ഇപ്പോൾ പലതും ഒഴുകിപ്പോ യി ചാലുകൾമാറി ഓടേണ്ട അവ സ്ഥയാണ്. ഒഴുകിപ്പോയ നാല് ബോയകൾ മുഹമ്മ ബോട്ട് ജെ ട്ടിയിൽ കെട്ടിയിട്ടിട്ടുണ്ട്. കാറ്റും കോളുമുണ്ടാകുമ്പോൾ ബോട്ടു
കൾക്ക് ദിശതെറ്റൽ പതിവാണ്. മുഹമ്മയിൽ ദിശകാണിക്കുന്ന സൗരോർജ ലൈറ്റില്ലാത്തതാണ് ദിശതെറ്റാൻ പ്രധാന കാരണം. പാതിരാമണൽ ടൂറിസം പദ്ധതി പഞ്ചായത്തും സർക്കാരും മുൻ കൈയെടുത്ത് നടത്തുമ്പോഴും സൗരോർജ ബോട്ടുൾപ്പെടെ സം വിധാനങ്ങൾ കൊണ്ടുവന്നെങ്കി ലും ഒരു സൗരോർജ ലൈറ്റ് ജെ ട്ടിയിൽ സ്ഥാപിക്കാൻ ഇതുവരെ അധികാരികൾക്കു കഴിഞ്ഞി ട്ടില്ല. കാറ്റും കോളുമുള്ളപ്പോൾ പലപ്പോഴും ബോട്ടിൽ കൂട്ടക്കര ച്ചിലാണ് .

വൈദ്യുതി കഴിഞ്ഞാൽ തീരത്തെ റിസോർട്ടുകളുടെ സോളാർ വെളിച്ചത്തിലാണ് ബോട്ട് യഥാ സ്ഥാനത്തെത്തുന്നത്. ഇങ്ങനെ യുള്ള സന്ദർഭങ്ങളിൽ പലപ്പോഴും പൊന്നാട്, കായിപ്പുറം ഭാഗങ്ങളിലാണ് ബോട്ടടുക്കാറ്. കഴിഞ്ഞദിവസത്തെ ചുഴലിക്കാറ്റിൽ 25 യാത്രക്കാരുമായി കുമരകത്തു നിന്ന് വന്ന ബോട്ട് ദിശതെറ്റി പൊ ന്നാട് ചെന്നാണ് അടുത്തത്. 40 ലധികം ജീവനക്കാരുള്ള ഏറ്റ വുമധികം യാത്രക്കാർ ആശ്രയി ക്കുന്നതുമായ മുഹമ്മ ബോട്ട് ജെട്ടിയോടുള്ള അവഗണന അവസാനിപ്പിക്കണമെന്നാ ണ് യാത്രക്കാരുടെയും നാട്ടു കാരുടെയും ആവശ്യം

Share Email
Top