യുദ്ധക്കപ്പലെത്തിയിട്ടു നാലുവർഷം:അകംകാണാനാകാതെ സഞ്ചാരികൾ

യുദ്ധക്കപ്പലെത്തിയിട്ടു നാലുവർഷം:അകംകാണാനാകാതെ സഞ്ചാരികൾ
Share Email

ആലപ്പുഴ പൈതൃകപദ്ധതിയുടെ ഭാഗമായി കടപ്പുറത്തു സ്ഥാപിച്ച യുദ്ധക്കപ്പലിന്റെ ഉൾവശം കാണാൻ സഞ്ചാരി കൾ കാത്തിരിക്കണം. നാലുമാ സത്തിനകം കപ്പലിനകം കയറി ക്കാണാനുള്ള സംവിധാനമൊ രുക്കുമെന്നാണ് 2021 ഒക്ടോബ റിൽ കപ്പൽ കടപ്പുറത്തെത്തിച്ച പ്പോൾ അധികൃതർ പറഞ്ഞത്. എന്നാൽ, നാലുവർഷം പി ന്നിട്ടിട്ടും ഇതിനുള്ള സംവിധാ നം ഒരുക്കിയിട്ടില്ല. കപ്പലിലേക്കു കയറാനായി പടിക്കെട്ടുകൾ നിർ മിച്ചിരുന്നു. എന്നാൽ, ബാക്കി ജോലികൾ പൂർത്തിയായിട്ടില്ല. കപ്പലിനു ചുറ്റുമുള്ള പുൽത്ത കിടി, ബാരിക്കേഡുകൾ, സുര ക്ഷാ ഓഫീസ്, ശൗചാലയങ്ങൾ എന്നിവയും വാക്കിലൊതുങ്ങി. അതിവേഗ യുദ്ധക്കപ്പലായ ഇന്ത്യൻ നേവൽ ഫാസ്റ്റ് അറ്റാ
ക്ക് ക്രാഫ്റ്റ് ( ഐഎൻഎഫ്എ സി ടി-81) ആണ് കടപ്പുറത്തു സഞ്ചാരികൾക്കായി സ്ഥാപിച്ചത്.
2020-ലെ ഡി കമ്മിഷനിങ്ങി നെത്തുടർന്നാണ് കപ്പൽ ആല പ്പുഴയിലെത്തിച്ചത്. ഗോവ ഷിപ്പ് യാർഡിൽ ഇസ്രയേലി
ന്റെ സഹായത്തോടെ നിർമി ച്ച കപ്പലിന് 25 മീറ്റർ നീളവും 60 ടൺ ഭാരവുമുണ്ട്. 1999-ൽ കമ്മിഷൻ ചെയ്ത കപ്പൽ കമാൻ ഡോ ഓപ്പറേഷനുകൾക്കും രക്ഷാപ്രവർത്തനങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾ ക്കുമടക്കം ഉപയോഗിച്ചിരുന്നു. പ്രത്യേകം സജ്ജമാക്കിയ പ്ലാ റ്റ്ഫോമിലാണ് കപ്പൽ കടപ്പു റത്ത് സ്ഥാപിച്ചത്. മുസിരിസ് പ്രോജക്ട് ലിമിറ്റഡ് കമ്പനിക്കാണ് പരിപാലനച്ചുമതല. വെളിച്ചമെത്തിയാൽ സൗന്ദര്യമേറും
കപ്പലിലും പരിസരത്തും ആവശ്യത്തിനു വെളിച്ചമില്ല. കപ്പലിന്റെ തനിമയും ചരിത്ര വും ചോരാതെ സഞ്ചാരികൾ ക്കു കാണാൻ അത്യാധുനിക വെളിച്ച സംവിധാനമൊരു ക്കാൻ പരിപാലനച്ചുമതലയു ള്ള കമ്പനി തീരുമാനിച്ചിരുന്നു. ഇതിനുള്ള നടപടി പൂർത്തിയാ ക്കി കെഎസ്ഇബിക്കു സമർ പ്പിച്ചിട്ടുണ്ടെന്നാണ് കഴിഞ്ഞ ഡിസംബറിൽ അധികൃതർ പറ ഞ്ഞത്. ഒരാഴ്ചയ്ക്കുള്ളിൽ കപ്പലി നു ചുറ്റും വിളക്കുകൾ തെളിയു മെന്നും അന്നു പറഞ്ഞിരുന്നു. എന്നാൽ, വർഷം ഒന്നു കഴിയാ റായിട്ടും കപ്പൽ ഇരുട്ടിലാണ്.


പൈതൃകപദ്ധതിയുടെ ഭാഗമായി കടപ്പുറത്തു സ്ഥാപിച്ച യുദ്ധക്കപ്പൽ

Share Email
Top